നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Scole Kerala | ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ : നവംബര്‍ 10 വരെ അപേക്ഷിക്കാന്‍ അവസരം

  Scole Kerala | ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ : നവംബര്‍ 10 വരെ അപേക്ഷിക്കാന്‍ അവസരം

  പിഴ കൂടാതെ നവംബര്‍ 10 വരെയും 60 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം

  • Share this:
   തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍-കേരള (Scole Kerala) മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ഡി.സി.എ (Diploma in computer application) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

   എസ്.എസ്.എല്‍.സി അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ യോഗ്യതയുള്ള ആര്‍ക്കും പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാം.

   കോഴ്സ് കാലാവധി 6 മാസം (ആകെ 240 മണിക്കൂര്‍) ആണ്. 5,300 രൂപയാണ് കോഴ്സ് ഫീസ്. ഇത് രണ്ടു ഗഡുക്കളായും അടയ്ക്കാവുന്നതാണ്. പിഴ കൂടാതെ നവംബര്‍ 10 വരെയും 60 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം.

   വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ സ്പീഡ്/ രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗം അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌കോള്‍ കേരള വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471-2342950, 2342271, 2342369.

   അപേക്ഷകള്‍ www.scolekerala.org ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

   എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ സീനിയോറിറ്റി : നവംബര്‍ 30 വരെ പുനസ്ഥാപിക്കാന്‍ അവസരം

   എറണാകുളം റീജിയണല്‍ ആന്‍ഡ് പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത 01/01/2000 മുതല്‍ 31/08/2021 വരെയുള്ള കാലയളവില്‍ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ 10/99 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) ശിക്ഷണ നടപടിയുടെ ഭാഗമായിട്ടോ ലഭിച്ച ജോലിയില്‍ മന:പൂര്‍വ്വം ഹാജരാകാതിരുന്നതിന്റെ പേരിലോ അല്ലാതെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെട്ടവര്‍ക്ക് എംപ്ലോയ്മെന്റ് അസല്‍ രജിസ്ട്രേഷന്‍ സീനിയോറിട്ടി പുന:സ്ഥാപിച്ചു നല്‍കും.

   അര്‍ഹതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റ് ആയ www.eemployment.kerala.gov.in ന്റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി പ്രത്യേക പുതുക്കല്‍ നടത്താവുന്നതാണ്. 01/10/2021 മുതല്‍ 30/11/2021 വരെയുള്ള ഏതെങ്കിലും പ്രവൃത്തി ദിവസം രജിസ്ട്രേഷന്‍ കാര്‍ഡും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എറണാകുളം ഓഫീസില്‍ നേരിട്ടോ/ ദൂതന്‍ മുഖേനയോ അപേക്ഷ സമര്‍പ്പിച്ചാലും പുതുക്കല്‍ നടത്താം.

   സീനിയോറിറ്റി പുന:സ്ഥാപിക്കപ്പെട്ടവര്‍ക്ക് രജിസ്ട്രേഷന്‍ നിലവിലില്ലാതിരുന്ന കാലത്തെ തൊഴില്‍രഹിത വേനതത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല. എറണാകുളം റീജിയണല്‍ ആന്‍ഡ് പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ഈ ഓഫീസില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 30/11/2021 നു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊതു കാരണവശാലും പരിഗണിക്കുന്നതല്ല എന്ന് ഡിവിഷന്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ (പി&ഇ) അറിയിച്ചു.

   Published by:Jayashankar AV
   First published: