• HOME
  • »
  • NEWS
  • »
  • career
  • »
  • Career | പത്താം ക്ലാസ്സിലെ മാ‍ർക്കും കരിയറും തമ്മിൽ ബന്ധമുണ്ടോ? ഈ ഐഎഎസ് ഉദ്യോഗസ്ഥരുടെ മാർക്ക് ഉത്തരം പറയും

Career | പത്താം ക്ലാസ്സിലെ മാ‍ർക്കും കരിയറും തമ്മിൽ ബന്ധമുണ്ടോ? ഈ ഐഎഎസ് ഉദ്യോഗസ്ഥരുടെ മാർക്ക് ഉത്തരം പറയും

ക്ലാസ്സിലെ ടോപ്പർമാരാണോ ഐഐഎസും ഐപിഎസുമൊക്കെ നേടുന്നത്. അങ്ങനെയല്ലെന്നാണ് രാജ്യത്തെ ചില ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ പഴയ മാർക്ക് ലിസ്റ്റുകൾ പറയുന്നത്.

  • Share this:
    ഐഎഎസുകാർ പൊതുവിൽ പരീക്ഷകളിൽ ഉന്നത മാർക്ക് നേടി പാസ്സായവർ ആയിരിക്കുമെന്നാണ് ധാരണ. എന്നാൽ ക്ലാസ്സിലെ ടോപ്പർമാരാണോ ഐഐഎസും ഐപിഎസുമൊക്കെ നേടുന്നത്. അങ്ങനെയല്ലെന്നാണ് രാജ്യത്തെ ചില ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ പഴയ മാർക്ക് ലിസ്റ്റുകൾ പറയുന്നത്. കുട്ടികളുടെ നിലവിലെ മാ‍ർക്കും അവരുടെ ജീവിതത്തിലെ മുന്നോട്ടുള്ള യാത്രയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് രക്ഷിതാക്കൾക്ക് കൂടി ബോധ്യപ്പെടാൻ വേണ്ടിയാണ് ഐഐഎസ് ഉദ്യോഗസ്ഥ‍ർ തങ്ങളുടെ മാ‍ർക്ക് ലിസ്റ്റുകൾ ട്വിറ്ററിൽ പങ്കുവെച്ചത്.

    ട്രൈബൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറിയായ ഷാഹിദ് ചൗധരി ഐഎഎസ് അടുത്തിടെ തന്റെ പത്താം ക്ലാസ് മാർക്ക് ഷീറ്റ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണും തൻെറ പത്താം ക്ലാസ്സ് മാ‍ർക്ക് ഷീറ്റ് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. തേ‍ർഡ് ഡിവിഷണിൽ പത്താം ക്ലാസ്സ് പാസ്സായ അദ്ദേഹത്തിൻെറ മാ‍ർക്ക് ട്വിറ്റർ ലോകത്തെ ശരിക്കും ഞെട്ടിച്ചിരുന്നു.

    1997ൽ ജമ്മു കശ്മീർ സ്റ്റേറ്റ് ബോർഡിൽ നിന്ന് ഒന്നാം ഡിവിഷനോടെയാണ് ഷാഹിദ് ചൗധരി ഐഎഎസ് പാസായി പുറത്തിറങ്ങിയത്. വിദ്യാ‍ർഥികളുടെ ആവശ്യപ്രകാരമാണ് തൻെറ പത്താം ക്ലാസ്സിലെ മാ‍ർക്ക് ഷീറ്റ് ട്വിറ്ററിൽ പങ്കുവെക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 500ൽ 339 മാ‍ർക്കാണ് അദ്ദേഹത്തിന് പത്താം ക്ലാസ്സിൽ ലഭിച്ചിട്ടുള്ളത്. ഐഐഎസ് നേടിയ താൻ ക്ലാസ്സിൽ ഉന്നതമാ‍ർക്ക് നേടിയുണ്ടാവുമെന്ന് പലരും തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സ്കീൻഷോട്ടിനൊപ്പം കുറിച്ചു.

    അത്ര ഗംഭീരമായ പ്രകടനമല്ല ഷാഹിദ് പത്താം ക്ലാസ്സിൽ നടത്തിയത്. ശരാശരി മാർക്ക് മാത്രം നേടിയാണ് അദ്ദേഹം പാസ്സായത്. ഇംഗ്ലീഷിൽ 70 മാർക്കും ഉറുദുവിൽ 71 മാ‍ർക്കും സയൻസിൽ 88 മാർക്കുമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഗണിതത്തിലും സോഷ്യൽ സയൻസിലും അൽപം മോശം പ്രകടനമായിരുന്നു. ഇരുവിഷയങ്ങളിലും 55 മാ‍ർക്ക് വീതമാണ് അദ്ദേഹം നേടിയിരുന്നത്.

    പത്താം ക്ലാസിൽ ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നുവെന്ന് ഷാഹിദിൻെറ മാ‍ർക്ക് ലിസ്റ്റ് തെളിയിക്കുന്നു. എന്നാൽ പിന്നീട് കഠിനാധ്വാനം ചെയ്ത് പഠിച്ച് അദ്ദേഹം ഐഐഎസ് ഉദ്യോഗസ്ഥനായി ഉന്നത സ്ഥാനത്തെത്തി. അക്കാദമിക് പ്രകടനം പരിഗണിച്ച് കൊണ്ട് ഒരാൾ ജീവിതത്തിൽ വിജയം നേടുമെന്ന് പറയാൻ സാധിക്കില്ല. ഗ്രേഡുകളോ മാ‍ർക്കുകളോ അല്ല ഒരാളുടെ അറിവിൻെറ മാനദണ്ഡമെന്നും ഇത് തെളിയിക്കുന്നു. വൈറലായ ഷാഹിദിൻെറ പോസ്റ്റിന് 6500 ലൈക്കുകളാണ് ലഭിച്ചത്. 400ലധികം പേർ ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തു.

    ഛത്തീസ്ഗഡ് കേഡറിലെ 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണും തൻെറ പത്താം ക്ലാസ്സ് മാ‍ർക്ക് ലിസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ബീഹാർ സ്കൂൾ പരീക്ഷാ ബോർഡിൽ നിന്ന് 1996ലാണ് അദ്ദേഹം പത്താം ക്ലാസ്സ് പാസ്സായത്. 700ൽ 314 മാർക്ക് നേടി, 44.85 ശതമാനത്തോടെയാണ് അദ്ദേഹം പാസ്സായത്. 31000ത്തിലധികം പേ‍ർ ഈ ട്വീറ്റ് ലൈക്ക് ചെയ്തപ്പോൾ 3060 പേ‍ർ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
    Published by:Amal Surendran
    First published: