• HOME
 • »
 • NEWS
 • »
 • career
 • »
 • Exam | കോപ്പിയടിച്ചാലും ഇറക്കിവിടരുതെന്ന് പരീക്ഷാ പരിഷ്കരണ സമിതി

Exam | കോപ്പിയടിച്ചാലും ഇറക്കിവിടരുതെന്ന് പരീക്ഷാ പരിഷ്കരണ സമിതി

പാലായിൽ കോപ്പിയടി പിടിച്ചതിനെത്തുടർന്ന് പരീക്ഷാ ഹാളിൽനിന്ന് ഇറക്കി വിട്ട വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം കണക്കിലെടുത്താണ് പുതിയ നിര്‍ദേശം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  പരീക്ഷാ ഹാളിൽ കോപ്പിയടി പിടിച്ചാൽ വിദ്യാർഥികളെ ഹാളിൽ നിന്ന് ഇറക്കിവിടരുതെന്ന് സര്‍വകലാശാല പരീക്ഷാ പരിഷ്കരണ സമിതി. ഇത്തരം സാഹചര്യങ്ങളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കരുത്. ക്രമക്കേട് കണ്ടെത്തിയ ഉത്തരക്കടലാസ് തിരികെ വാങ്ങുകയും പുതിയ പേപ്പർ നൽകി പരീക്ഷ തുടരുകയും വേണം. അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ അന്നത്തെ പരീക്ഷ മാത്രം റദ്ദാക്കാം.

  പാലായിൽ കോപ്പിയടി പിടിച്ചതിനെത്തുടർന്ന് പരീക്ഷാ ഹാളിൽനിന്ന് ഇറക്കി വിട്ട വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം കണക്കിലെടുത്താണ് ഈ നിർദേശമെന്നു എം.ജി സര്‍വകലാശാല പ്രോ.വൈസ് ചാന്‍സലര്‍ ഡോ. സി.ടി.അരവിന്ദ കുമാർ പറഞ്ഞു.

  പരീക്ഷ നടന്ന് 30 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന തരത്തില്‍ സര്‍വകലാശാലകളില്‍ അഴിച്ചു പണി വേണമെന്നും പരീക്ഷാ പരിഷ്കരണ സമിതി സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. ആവശ്യമില്ലാതെ വാരിക്കോരി മോഡറേഷന്‍ നല്‍കുന്ന രീതി വേണ്ടെന്നും സമിതി ശുപാര്‍ശ ചെയ്തു. ഓര്‍മ്മ പരിശോധിക്കുന്ന രീതിക്ക് പകരം അറിവ് പരിശോധിക്കുന്ന രീതിയിലേക്ക് പരീക്ഷകള്‍ മാറണമെന്നും ഡോ. സി.ടി.അരവിന്ദ കുമാർ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തു.

  കരിയറിൽ യുവാക്കൾ ശമ്പളത്തേക്കാൾ പ്രാധാന്യം നൽകുന്നത് വ്യക്തിഗത സംതൃപ്തിയ്ക്കെന്ന് പഠനം


  പ്രൊഫഷണൽ കരിയറിന്റെ (Career) കാര്യത്തിൽ യുവാക്കൾക്ക് നിലവിലുള്ള മുൻഗണനകൾ അല്ല പിന്തരുന്നതെന്ന് ഗവേഷണ റിപ്പോർട്ട്. ചെറുപ്പക്കാർ തങ്ങൾക്കിഷ്ടമില്ലാത്ത ജോലിയിൽ (Job) തുടരുന്നതിനേക്കാൾ തൊഴിൽ രഹിതരായിരിക്കാനാണ് താത്പര്യപ്പെടുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

  റാൻഡ്‌സ്റ്റാഡ് എംപ്ലോയ്‌മെന്റ് ഏജൻസി 34 രാജ്യങ്ങളിൽ നിന്നുള്ള 35,000 ആളുകൾക്കിടയിലാണ് ഗവേഷണം നടത്തിയത്. തൊഴിൽമേഖലകളെക്കുറിച്ചുള്ള യുവാക്കളുടെ വീക്ഷണത്തെക്കുറിച്ചാണ് പഠനം നടത്തിയത്. 18-35 വയസ് പ്രായമുള്ളവരിൽ മൂന്നിലൊന്ന് പേരും തൊഴിൽ അന്വേഷിക്കുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. എത്ര ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും ഒരു കരിയർ നിലനിർത്തി കൊണ്ടുപോകുന്നതിനായി അവരുടെ വ്യക്തിപരമായ വളർച്ചയിൽ വിട്ടുവീഴ്ച ചെയ്യാൻ യുവാക്കൾ തയ്യാറല്ലെന്നും പഠനം വ്യക്തമാക്കുന്നു.

  Also Read- വർക്ക് ഫ്രം ഹോമിന് പ്രിയമേറുന്നു; 50% പ്രൊഫഷണലുകളും ജോലി മാറ്റം ആഗ്രഹിക്കുന്നുവെന്ന് സർവേ

  40% ജെനറേഷൻ ഇസഡ് (Gen Zs) എന്ന 25 വയസ്സിൽ താഴെ ഉള്ളവരും 25 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 38% പേരും പറയുന്നത് തങ്ങളെ അസന്തുഷ്ടരാക്കുന്ന ഒരു ജോലിയിൽ തുടരുന്നതിലും നല്ലത് തൊഴിൽരഹിതരാകുന്നതാണെന്നാണ്.

  മുൻ തലമുറകളിൽ നിന്ന് വ്യത്യസ്തമായി, തൊഴിൽ മേഖലയിൽ പുതുതായി പ്രവേശിക്കുന്നവരും തങ്ങളുടെ ആവശ്യങ്ങൾ വ്യക്തമാക്കുന്നവരാണ്. സ്ഥിരമായ കരാറുകളിൽ അവർ തൃപ്തരല്ല. അവർക്ക് താൽപ്പര്യമുള്ള മേഖലയിൽ പ്രവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നു. ഇത് അവരെ നിരന്തരം പുതിയ കാര്യങ്ങൾ പഠിക്കാൻ അനുവദിക്കുന്നു. 18നും 35നും ഇടയിൽ പ്രായമുള്ള മിക്കവരും വൈവിധ്യവും തുല്യതയും വളർത്തിയെടുക്കാൻ ശ്രമിക്കാത്ത ഒരു കമ്പനിയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല.

  ജനറേഷൻ ഇസഡിന്റെയും മില്ലേനിയലുകളുടെയും മുൻ‌ഗണനകൾ മുൻഗാമികളെ അമ്പരപ്പിക്കുമെങ്കിലും അവർ തൊഴിൽ മേഖലയെ പുനർനിർവചിക്കാൻ ആഗ്രഹിക്കുന്നവരാണെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. അവർ ചെയ്യുന്ന ജോലിയിൽ അസന്തുഷ്ടരാണെന്ന് തോന്നിയാൽ അവർ ആ ജോലി ഉപേക്ഷിക്കാൻ മടിക്കില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
  Published by:Arun krishna
  First published: