നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Career;സൗദിയിൽ ഡോക്ടർമാർക്ക് അവസരം; കൊച്ചിയും അഭിമുഖ കേന്ദ്രം

  Career;സൗദിയിൽ ഡോക്ടർമാർക്ക് അവസരം; കൊച്ചിയും അഭിമുഖ കേന്ദ്രം

  യോഗ്യത: എംഡി/ എംഎസ്/ എംഡിഎസ്. രണ്ട് വർഷത്തെ പ്രവർത്തി പരിചയം അനിവാര്യം.

  News18 Malayalam

  News18 Malayalam

  • Share this:
   റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് ഡോക്ടർമാർക്ക് അവസരം. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള അൽ അഹ്സ ആശുപത്രിയിൽ കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നോർക്ക റൂട്ട്സ് മുഖേനയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

   യോഗ്യത: എംഡി/ എംഎസ്/ എംഡിഎസ്. രണ്ട് വർഷത്തെ പ്രവർത്തി പരിചയം അനിവാര്യം.

   also read: പ്രളയക്കെടുതിയിൽ പുസ്തകങ്ങൾ നഷ്‌ടപ്പെട്ട കുട്ടികൾക്ക് പുതിയത് തയാർ

   കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽവെച്ചാണ് അഭിമുഖം. ഓഗസ്റ്റ് 26, 27 തീയതികളിലാണ് കൊച്ചിയിൽ അഭിമുഖം . ഓഗസ്റ്റ് 29, 30 തീയതികളിൽ ഡൽഹിയിലും സെപ്തംബർ 1, 2 തീയതികളിൽ മുംബൈയിലും വെച്ച് അഭിമുഖം നടക്കും.

   കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓഗസ്റ്റ് 21 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

   1800 425 3939(ഇന്ത്യയിൽ നിന്ന്), 00918802012345 (വിദേശത്തു നിന്ന്) എന്ന നമ്പറുകളിൽ ബന്ധപ്പെട്ടും വിവരങ്ങൾ അറിയാം. (മിസ്ഡ്കോൾ സേവനം ലഭ്യമാണ്)
   First published:
   )}