അച്ഛൻ ഊരുചുറ്റിച്ചു, എന്നിട്ടും ഗോവർദ്ധന് പത്താം ക്ലാസ്സിൽ മികച്ച വിജയം
അച്ഛൻ ഊരുചുറ്റിച്ചു, എന്നിട്ടും ഗോവർദ്ധന് പത്താം ക്ലാസ്സിൽ മികച്ച വിജയം
Dr Biju's actor son scores well in 10th board exams despite having an acting career to take care of | സംവിധായകൻ ഡോക്ടർ ബിജുവിന്റെ മകനാണ് ഗോവർദ്ധൻ
ഡോക്ടർ ബിജുവും ഗോവർദ്ധനും
Last Updated :
Share this:
കുഞ്ഞു നാളുകളിൽ കൂട്ടുകാർ പഠന തിരക്കുകളിലും കളികളിലും മുഴുകുമ്പോൾ ഗോവർദ്ധന് ശ്രദ്ധിക്കാൻ രണ്ടു കാര്യങ്ങളുണ്ടായിരുന്നു. പഠനം കൂടാതെ തന്റെ അഭിനയ ജീവിതവും ഗോവർദ്ധന് പ്രിയപ്പെട്ടതായിരുന്നു. എന്നാൽ അതിനൊപ്പം ഗോവർദ്ധൻ പഠനത്തിന് എത്രത്തോളം പ്രാധാന്യം നൽകിയിരുന്നു എന്നതിന്റെ തെളിവാണ് ഇന്ന് പുറത്തു വന്ന പത്താം ക്ലാസ് ഫലം. പരീക്ഷയുടെ മാർക്ക് വന്നപ്പോൾ ഗോവർദ്ധന് മികച്ച വിജയം. സംവിധായകൻ ഡോക്ടർ ബിജുവിന്റെ മകനാണ് ഗോവർദ്ധൻ. വീട്ടിലേക്കുള്ള വഴിയിൽ തുടങ്ങി, ആകാശത്തിന്റെ നിറവും, പേരറിയാത്തവരും, പെയിന്റിംഗ് ലൈഫും വരെ നിൽക്കുന്നു അച്ചനൊപ്പമുള്ള ഈ മകന്റെ യാത്ര. അച്ഛൻ ഊരുചുറ്റിച്ചിട്ടും മകൻ മിടുക്കനായി പഠിച്ചതിന്റെ സന്തോഷം ഫേസ്ബുക് പോസ്റ്റ് വഴി പങ്കു വയ്ക്കുകയാണ് ഡോക്ടർ ബിജു. പോസ്റ്റ് ചുവടെ.
"സ്കൂളിൽ പോയി തുടങ്ങുന്നതിന് മുൻപേ സിനിമയിൽ അഭിനയിക്കാനായി ഊരു ചുറ്റിച്ചു തുടങ്ങിയതാണ് അച്ചുവിനെ. പത്താം ക്ലാസ്സിൽ എത്തിയപ്പോഴും വെയിൽ മരങ്ങളുടെ ഷൂട്ടിംഗിനായി 4 തവണ ഹിമാചൽ യാത്ര..അവധി..സ്കൂൾ ഉഴപ്പൽ...ഏതായാലും സി ബി എസ് സി റിസൾട്ട് വന്നപ്പോൾ കുഴപ്പമില്ല..91 ശതമാനം..മൂന്ന് ഏ പ്ലസ്..രണ്ട് ഏ 2...ഒപ്പം അവൻ ഇന്ദ്രൻസ് ചേട്ടനും സരിതയ്ക്കും ഒപ്പം അഭിനയിച്ച വെയിൽ മരങ്ങളുടെ ആദ്യ റിസൾട്ടും വന്നിട്ടുണ്ട്..അത് പിന്നീട് പറയാം..അപ്പോൾ അച്ചൂസ്.. പ്ലസ് വണ്ണിനും കുറച്ചൊക്കെ ഉഴപ്പാമെന്നു തോന്നുന്നു അല്ലേ..."
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.