നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • DRDO recruitment 2021 | ഡി.ആര്‍.ഡി.ഒ അപ്രന്റീസ് നിയമനം: നവംബര്‍ 1 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം

  DRDO recruitment 2021 | ഡി.ആര്‍.ഡി.ഒ അപ്രന്റീസ് നിയമനം: നവംബര്‍ 1 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം

  നവംബര്‍ 1 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

  • Share this:
   കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ(DRDO) അപ്രന്റീസ് ഒഴിവുകളിലേക്ക് നവംബര്‍ 1 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിശ്ചിത സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പികള്‍, പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്തിക്കണം.

   യോഗ്യതാ പരീക്ഷയില്‍ ലഭിക്കുന്നമാക്കിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിമുഖം നടത്തിയായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക. തിരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് 12 മാസത്തെ ട്രെയിനിങ്ങാണ് ലഭിക്കുക.ബിഇ/ടെക്/ഡിപ്ലോമ/ഐഐടിയില്‍ പ്രൊഫഷണല്‍ ബിരുദമോ ബന്ധപ്പെട്ട മേഖലയില്‍ തത്തുല്യ ബിരുദമോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിആര്‍ഡിഒ അപ്രന്റീസ്ഷിപ്പ് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം.   ഒറ്റനോട്ടത്തിൽ
   സ്ഥാപനം
   ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍

   തസ്തിക  ഒഴിവ്
    ഗ്രാജ്വേറ്റ് അപ്രന്റീസ്  50
    ടെക്നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റീസ് 30
   ട്രേഡ് അപ്രന്റീസ്  26
   അവസാന തീയതി  നവംബർ 15
   വെബ്‌സൈറ്റ്  drdo.gov.in

   ഡിആര്‍ഡിഒ അപ്രന്റീസ്ഷിപ്പ് റിക്രൂട്ട്‌മെന്റ്: അപേക്ഷിക്കേണ്ട വിധം

   ഘട്ടം 1: DRDO അപ്രന്റീസ്ഷിപ്പ് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാന്‍ വെബ്സൈറ്റായ  drdo.gov.in - ലേക്ക് പോകുക

   ഘട്ടം 2:ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിച്ച് പ്രായം, യോഗ്യത, ജാതി, ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക

   ഘട്ടം 3: ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ  ഓണ്‍ലൈന്‍ അപേക്ഷയുടെ  പകര്‍പ്പ് സൂക്ഷിക്കണം

   Also Read- IBPS PO Notification 2021 | ഐബിപിഎസ് വിജ്ഞാപനം: 4135 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; നവംബർ 10 വരെ അപേക്ഷിക്കാം

   അകക്കണ്ണിന്റെ വെളിച്ചത്തിൽ വിദ്യാഭ്യാസ മേഖലയിൽ പുത്തൻ മാതൃക തീർത്ത് ഹാറൂൺ കരീം

   കാഴ്ചയുടെ ലോകം അന്യമാണെങ്കിലും, കാഴ്ചയുള്ളവരേക്കാൾ ഉൾക്കാഴ്ച്ചയുള്ള മിടുക്കനാണ് മേലാറ്റൂർ സ്വദേശി ഹാറൂൺ കരീം. സംസ്ഥാനത്ത് ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ച് പത്താം തരം പരീക്ഷ എഴുതി, മുഴുവൻ വിഷയങ്ങളിലും എ+ വാങ്ങി ചരിത്രം കുറിച്ച ഹാറൂൺ ഇപ്പൊൾ മറ്റൊരു ദൗത്യത്തിലാണ്.
   ഹാറൂണിൻ്റെ വിദ്യാഭ്യാസ പരിശീലന സംരംഭം EDD Academi വ്യത്യസ്തമാകുന്നത് പല പല കാരണങ്ങളാലാണ്. ഹാറൂൺ തൻ്റെ സ്വപ്നങ്ങളുടെ പിന്നാലെ തന്നെയാണ്. സ്വയം വെട്ടിയ വഴിയേ, പക്ഷേ തനിയെ അല്ല. കൂട്ടിന് വേറെയും പ്രതിഭകൾ ഉണ്ട്.

   കഴിഞ്ഞ വർഷമാണ് ഹാറൂണും സുഹൃത്ത് ഡയാനയും ഇ.ഡി.ഡി. അക്കാദമി (youredd.online) എന്ന പേരിൽ ഒരു ഓൺലൈൻ വിദ്യാഭ്യാസ സംരംഭം തുടങ്ങിയത്. പിന്നാലെ  മൊബൈൽ ആപ്പും പുറത്തിറക്കി. സ്പോക്കൺ ഇംഗ്ലീഷ്, മാത്സ് ഫണ്ടെമൻ്റൽസ്, ഫണ്ടമൻ്റൽസ് സയൻസ് , കമ്പ്യൂട്ടർ കോഡിങ് തുടങ്ങിയ കോഴ്സുകളിലാണ് ഇപ്പൊൾ ഓൺലൈൻ കോച്ചിംഗ് നൽകുന്നത്. ഹാറൂൺ പറയും ഇതിലേക്ക് നടന്ന വഴികളെ പറ്റി:

   "ഇങ്ങനെ ഒരു സംരംഭം തുടങ്ങുന്നത് കഴിഞ്ഞ വർഷമാണ്. കോട്ടയം സ്വദേശിനിയായ വിദ്യാർഥിനി ഡയാനയാണ് കൂടെയുള്ളത്. ആദ്യം സംരംഭം തുടങ്ങാൻ വേണ്ട പണം കണ്ടെത്തുകയെന്നതായിരുന്നു വെല്ലുവിളി. അതിന് വേണ്ടി കംപ്യൂട്ടർ ലാംഗ്വേജ് ഡി കോഡിംഗ് ക്ലാസ്സുകൾ എടുത്തു. ചുരുങ്ങിയ ഫീസിലായിരുന്നു ഇത് എടുത്തത്. അങ്ങനെ സമ്പാദിച്ച 17,000 രൂപയാണ് സംരംഭത്തിന്റെ മുതൽമുടക്ക്."

   വിവിധ ലോക രാജ്യങ്ങളിൽ നിന്നുള്ളവരാണ് അധ്യാപകർ. ഓൺലൈൻ ആയി, തികച്ചും വ്യത്യസ്ത ശൈലിയിലാണ് അധ്യാപനം.

   "ഞങ്ങളുടെ കോഴ്സുകൾ വേറിട്ട തരത്തിലാണ്. അമേരിക്കയിലുള്ള ഒരാൾ അവിടെ ദൈനംദിന കാര്യങ്ങളിൽ ഭാഷ ഉപയോഗിക്കുന്ന ശൈലിയിൽ ഇംഗ്ലീഷ് പഠിപ്പിക്കുമ്പോൾ അത് എല്ലാ തരത്തിലും വേറിട്ട ഒന്ന് തന്നെ ആകുമല്ലോ. ഇങ്ങനെ വിവിധ ലോക രാജ്യങ്ങളിൽ നിന്നുള്ളവർ ഞങ്ങളുടെ സംരംഭത്തിൽ അധ്യാപകരാണ്. അതിൽ ഭിന്നശേഷിയുള്ളവർ ഉണ്ട്, ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുണ്ട്. സമൂഹത്തിൻ്റെ പല പല തലങ്ങളിലുളളവർ ഉണ്ട്. അതുപോലെ വിദ്യാർത്ഥികളും. ആറു മുതൽ അറുപത് വയസ്സ് വരെ പ്രായമുളളവർ ഞങ്ങളുടെ കോഴ്സിൽ ഉണ്ട്."

   കോഴ്സുകൾ എല്ലാം ഉന്നത നിലവാരമുള്ളതാണ്. എന്നാൽ ഫീസ് നിരക്ക് കേട്ടാൽ ഞെട്ടും. ഇവർ വാങ്ങുന്ന ഏറ്റവും ഉയർന്ന ഫീസ് 2,500 രൂപ മാത്രമാണ്. പഠന കാലയളവ് കഴിഞ്ഞ് കോഴ്സ് ഉപകാരപ്രദമായില്ല എന്ന് ആർക്കെങ്കിലും തോന്നിയാൽ ഫീസ് മടക്കി കൊടുക്കയും ചെയ്യും.

   "ഏറ്റവും കുറഞ്ഞ നിരക്കിൽ ഉന്നത വിദ്യാഭ്യാസം എന്നതാണ് എൻ്റെ സ്വപ്നം. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഫീസും വളരെ കുറവാണ്. കണക്കിൻ്റെയും സയൻസിൻ്റെയും അടിസ്ഥാനപരമായ കാര്യങ്ങളാണ് ഞങ്ങൾ ആ കോഴ്സുകളിലൂടെ നൽകുന്നത്. ഏതൊരാളെയും ഇംഗ്ലീഷ് സംസാരിക്കാൻ പര്യാപ്തനാക്കും വിധത്തിലാണ് സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്. അറിവ് ഏതൊരു പാവപ്പെട്ടവനും പ്രാപ്യമാകുന്നതാകണം. ഈ ഫീസ് തന്നെ വാങ്ങുന്നത് അധ്യാപകർക്ക് ശമ്പളം നൽകാൻ വേണ്ടി മാത്രമാണ്," ഹാറൂൺ പറയുന്നു.

   നിലവിൽ 650ലധികം പേർ ഇ.ഡി.ഡി. അക്കാദമി കോഴ്സുകൾ പൂർത്തിയാക്കി കഴിഞ്ഞു. കൂടുതൽ പേർ ചേർന്നുകൊണ്ടിരിക്കുന്നു. എന്താണ് സ്വപ്നം, ലക്ഷ്യം എന്നൊക്കെ ചോദിച്ചാൽ ഹാറൂൺ പറയുന്നതിങ്ങനെ: "നാലഞ്ച് വർഷങ്ങൾക്കുള്ളിൽ ഇ.ഡി.ഡി. അക്കാദമി ഗൂഗിൾ ഒക്കെ പോലെ സർവ കാര്യങ്ങളും സെർച്ച് ചെയ്തു എടുക്കാൻ പര്യാപ്തമായ ഒരു സംവിധാനമാക്കണം. കൂടുതൽ കൂടുതൽ കോഴ്സുകൾ തുടങ്ങണം. കൂടുതൽ നാടുകളിൽ നിന്ന് വിദ്യാർത്ഥികളേയും അധ്യാപകരെയും കണ്ടെത്തണം."

   ഈ അധ്യാപനത്തിനും കോഴ്സ് മാനേജ്മെൻ്റിനും ഒപ്പം ഹാറൂണിൻെറ പഠനവും നടക്കുന്നുണ്ട്. കോഴിക്കോട് ഇൻ്റർനാഷണൽ ബാക്ക്ലോഡിംഗ് ഡിപ്ലോമ എന്ന ഗ്ലോബൽ സിലബസിൽ പ്ലസ് ടുവിന് പഠിക്കുകയാണ് ഹാറൂൺ. വിദേശ സർവകലാശാലകളിൽ ഉന്നത പഠനത്തിന് അവസരം നൽകുന്നതാണ് ഈ കോഴ്സ്. ഹാറൂൺ ഉയരങ്ങളിലേക്ക് നടന്നു കയറുകയാണ്, ഉൾക്കാഴ്ചയുടെ പ്രകാശത്തിൽ തനിയെ വഴി വെട്ടി, മറ്റുള്ളവർക്ക് വഴി തെളിച്ചും.

   Also Read- Hindustan Petroleum Recruitment 2021: ഗവേഷക അസ്സോസിയേറ്റുകള്‍ക്ക് അവസരം, ശമ്പളം 85,000 രൂപ വരെ
   Published by:Jayashankar AV
   First published:
   )}