• HOME
  • »
  • NEWS
  • »
  • career
  • »
  • DU ADMISSIONS 2021 FOR UG COURSES BEGIN DOCUMENTS NEEDED TO APPLY JS

ഡൽഹി സർവ്വകലാശാലയിലെ ഡിഗ്രി കോഴ്സുകൾക്ക് ഇന്നു മുതൽ അപേക്ഷിക്കാം; ഈ രേഖകൾ ആവശ്യം

മെറിറ്റ് അടിസ്ഥാനത്തിലാണ് ഡിയു അണ്ടർ ഗ്രാഡ്വേറ്റ് കോഴ്സുകളിലേക്ക് അഡ്മിഷൻ നൽകുക. പ്ലസ്റ്റു പരീക്ഷയിൽ പ്രധാനപ്പെട്ട നാല് വിഷയങ്ങളിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് കട്ടോഫ് നിശ്ചയിക്കുന്നത്.

മെറിറ്റ് അടിസ്ഥാനത്തിലാണ് ഡിയു അണ്ടർ ഗ്രാഡ്വേറ്റ് കോഴ്സുകളിലേക്ക് അഡ്മിഷൻ നൽകുക. പ്ലസ്റ്റു പരീക്ഷയിൽ പ്രധാനപ്പെട്ട നാല് വിഷയങ്ങളിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് കട്ടോഫ് നിശ്ചയിക്കുന്നത്.

മെറിറ്റ് അടിസ്ഥാനത്തിലാണ് ഡിയു അണ്ടർ ഗ്രാഡ്വേറ്റ് കോഴ്സുകളിലേക്ക് അഡ്മിഷൻ നൽകുക. പ്ലസ്റ്റു പരീക്ഷയിൽ പ്രധാനപ്പെട്ട നാല് വിഷയങ്ങളിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് കട്ടോഫ് നിശ്ചയിക്കുന്നത്.

  • Share this:


    ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ വിവിധ ബിരുദ കോഴ്‌സുകളിലേക്ക് ഇന്നുമുതല്‍ അപേക്ഷിക്കാം. ഡി.യുവിന്റെ ഓദ്യോഗിക വൈബ്‌സൈറ്റ് വഴിയാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2021-22 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ബ്രോഷര്‍ സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    മെറിറ്റ് അടിസ്ഥാനത്തിലാണ് ഡിയു അണ്ടര്‍ ഗ്രാഡ്വേറ്റ് കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ നല്‍കുക. പ്ലസ്റ്റു പരീക്ഷയില്‍ പ്രധാനപ്പെട്ട നാല് വിഷയങ്ങളില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് കട്ടോഫ് നിശ്ചയിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡിയുവിന് കീഴിലുള്ള മുഴുവന്‍ കോളേജുകളിലേക്കുമായി ഒറ്റ അഡ്മിഷന്‍ ഫോമായിരിക്കും ഇത്തവണ ഉണ്ടാവുക.

    ഡിയു അഡ്മിഷന്‍2021: അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍

    അപേക്ഷിക്കുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ താഴെ പറയുന്ന രേഖകള്‍ കൈയ്യില്‍ സൂക്ഷിക്കേണ്ടതാണ്.

    - പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുടെ സ്‌കാന്‍ ചെയ്ത കോപ്പി

    - അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥിയുടെ ഒപ്പിന്റെ സ്‌കാന്‍ ചെയ്ത കോപ്പി

    - ജനന തിയ്യതിയുള്ള പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റിന്റെയോ മാര്‍ക്ക് ലിസ്റ്റിന്റെയോ സ്വയം സാക്ഷ്യപ്പെടുത്തിയ സ്‌കാന്‍ ചെയ്ത കോപ്പി

    - പ്ലസ്റ്റുവിന്റെ ഒരിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെയോ അല്ലെങ്കില്‍ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിന്റെയോ കോപ്പി

    - അവസാനം പഠിച്ച സ്ഥാപനത്തില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ്- അവസാനം പഠിച്ച സ്ഥാപനത്തില്‍ നിന്നുള്ള ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റോ (ടിസി) അല്ലെങ്കില്‍ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്

    - SC/ST/PwD/CW/KM സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ (ഈ പട്ടികയില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്)

    - OBC സര്‍ട്ടിഫിക്കറ്റ് (ഈ പട്ടികയില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്)

    - EWS സര്‍ട്ടിഫിക്കറ്റ് (ഈ പട്ടികയില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്)

    - സ്‌പോര്‍ട്‌സ് / ECA സര്‍ട്ടിഫിക്കറ്റുകള്‍ (ഈ പട്ടികയില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്) )

    - നിര്‍ബന്ധമായ ഇംഗ്ലിഷ് കോഴ്‌സ് പൂര്‍ത്തിയാക്കാത്ത വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വരെ ഇംഗ്ലിഷ് സെക്കന്റ് ലാംഗ്വേജ് ആയി പാസായിട്ടുണ്ട് എന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കേണ്ടതുണ്ട്.

    - കേന്ദ്രീകൃത രെജിസ്‌ട്രേഷന്‍ നന്പറോടു കൂടിയുള്ള യൂനിവേഴ്‌സിറ്റി ഓണ്‌ലൈന്‍ രെജിസ്‌ട്രേഷന്‍ ഫോമിന്റെ സ്‌കാന്‍ ചെയ്ത കോപ്പി.ഏതെങ്കിലും വിദ്യാര്‍ത്ഥിക്ക് ഒന്നിലധികം കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ വേറെ ഫീസടക്കേണ്ടതാണ്.

    ഡി.യുവിലെ മിക്ക കോഴ്‌സുകളിലേക്കും മെറിറ്റ് അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ നല്‍കുന്നതെങ്കിലും ചില കോഴ്‌സുകള്‍ക്കായി സര്‍വ്വകലാശാല പ്രത്യേക പ്രവേശന പരീക്ഷ (DUET) 2021 നടത്താറുണ്ട്. ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയായ NTAയാണ് ഈ പരീക്ഷ നടത്തുക. ഫിസിയോതെറാപ്പി, ഒക്കുപ്പേഷനല്‍ തെറാപ്പി, പ്രോസ്‌തെറ്റിക്‌സ് ആന്റ് ഓര്‍ത്തോടിക്‌സ്, ഫിസിയോതെറാപ്പിയില്‍ ബിരുദാനന്തര ബിരുദം എന്നീ കോഴ്‌സുകള്‍ക്കാണ് പ്രവേശന പരീക്ഷയുള്ളത്. ഓണ്‍ലൈനായിട്ടാണ് പരീക്ഷ നടക്കുക. എന്നാല്‍ പരീക്ഷ തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
    Published by:Jayashankar AV
    First published:
    )}