നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • ഡല്‍ഹി സർവകലാശാലയിലെ സെയിന്റ് സ്റ്റീഫന്‍സ് കോളജ് അഡ്മിഷൻ; ഓഗസ്റ്റ് 5 മുതൽ അപേക്ഷിക്കാം

    ഡല്‍ഹി സർവകലാശാലയിലെ സെയിന്റ് സ്റ്റീഫന്‍സ് കോളജ് അഡ്മിഷൻ; ഓഗസ്റ്റ് 5 മുതൽ അപേക്ഷിക്കാം

    ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലേക്കുള്ളുഅണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പിഎച്ച്ഡി കോഴ്‌സുകളികളിലേക്കുള്ള ഓണ്‍ലൈന്‍ അഡ്മിഷന്‍ പ്രക്രിയ ഇന്നലെ ആരംഭിച്ചിട്ടുണ്ട്

    St Stephen's College admissions to begin from August 5 (Image by Shutterstock/ Representational)

    St Stephen's College admissions to begin from August 5 (Image by Shutterstock/ Representational)

    • Share this:
      ഡല്‍ഹി സര്‍വകലാശാലയിലെ സെയിന്റ് സ്റ്റീഫന്‍സ് കോളജിലെ 2021-22 അധ്യയന വര്‍ഷത്തെ അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ അപേക്ഷിക്കാം. www.ststephens.edu എന്ന വെബ്‌സൈറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓഗസ്റ്റ് 31 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.

      ഡല്‍ഹി സര്‍വ്വകലാശാലയിലെ മറ്റു കോളേജുകളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക അഡ്മിഷന്‍ പ്രക്രിയയാണ് സെയിന്റ് സ്റ്റീഫന്‍സിനുള്ളത്. ഡിയു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പുറമേ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജിന്റെ സൈറ്റിലും അപേക്ഷിക്കേണ്ടതുണ്ട്. അതേ സമയം കേളേജില്‍ അഡ്മിഷന്‍ എടുക്കാന്‍ താല്‍പര്യമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഡിയുവിന്റെ ഫോറിന്‍ സ്റ്റുഡന്റ് രജിസ്ട്രി (FSR)സൈറ്റിലും രജിസ്റ്റര്‍ ചെയ്യണം. കേളേജ് പോര്‍ട്ടലില്‍ അപേക്ഷിക്കുന്നതിന് പുറമേയാണിത്.

      വ്യത്യസ്ത കോഴ്‌സുകള്‍ക്ക് സെയിന്റ് സ്റ്റീഫന്‍സ് പ്രത്യേക കട്ടോഫ് പുറത്തുവിടാറുണ്ട്. സാധാരണ ഗതിയില്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ കോളേജുകളില്‍ അഡ്മിഷന്‍ ലഭിക്കാനുള്ള ജനറല്‍ കട്ടോഫ് പ്ലസ്റ്റു മാര്‍ക്ക് ലിസ്റ്റ് അടിസ്ഥാനപ്പെടുത്തിയാണ് തയ്യാറാക്കാറ്. എന്നാല്‍ സെയിന്റ് സ്റ്റീഫന്‍സ് കേളേജ് കട്ടോഫ് നിശ്ചയിക്കുന്നത് 85 ശതമാനം പ്ലസ്റ്റു മാര്‍ക്കിനെ അടിസ്ഥാനപ്പെടുത്തിയും ശേഷിക്കുന്ന 15 ശതമാനം പ്രവേശന പരീക്ഷയും ഇന്റര്‍വ്യൂവും അടിസ്ഥാനപ്പെടുത്തിയുമാണ്.

      എന്നാല്‍, കോവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തരണം എഴുത്തു പരീക്ഷകള്‍ നടത്തുമോ എന്നതില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. കഴിഞ്ഞ വര്‍ഷം കോവിഡ് സാഹചര്യം കണക്കിലെടുത്ത് സെയിന്റ്സ്റ്റീഫന്‍സ് കോളേജ് എഴുത്ത് പരീക്ഷ റദ്ദാക്കുകയും പ്ലസ്റ്റു മാര്‍ക്ക്, ഇന്റര്‍വ്യൂ എന്നിവയെ മാത്രം പരിഗണിച്ച് അഡ്മിഷന്‍ നല്‍കുകയുമായിരുന്നു ചെയ്തത്. കൂടാതെ സ്‌പോര്‍ട്ട് കോട്ടയില്‍ അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രെയലും കഴിഞ്ഞ വര്‍ഷം നടന്നിരുന്നില്ല.

      അതേസമയം, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പിജി, എംഫില്‍, പിഎച്ച്ഡ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ ഇന്നലെ ആരംഭിച്ചു. എന്നാല്‍ ഡിഗ്രി കോഴ്‌സുകള്‍ക്കുള്ള അഡ്മിഷന്‍ ഓഗസ്റ്റ് 2 നാണ് ആരംഭിക്കുക. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം വരാത്തതുകൊണ്ടാണ് ഡിയു ഡിഗ്രീ കോഴ്‌സുകള്‍ക്കുള്ള അഡ്മിഷന്‍ പ്രക്രിയ വൈകുന്നത്. ജൂലൈ 31 ന് ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

      ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലേക്കുള്ളുഅണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പിഎച്ച്ഡി കോഴ്‌സുകളികളിലേക്കുള്ള ഓണ്‍ലൈന്‍ അഡ്മിഷന്‍ പ്രക്രിയ ഇന്നലെ ആരംഭിച്ചിട്ടുണ്ട്.എന്‍ട്രന്‍സ് പരീക്ഷ വഴിയായിരിക്കും അഡ്മിഷന്‍. സെപ്തംബര്‍ 20 മുതല്‍ 23 വരെയുള്ള തീയ്യതികളിലായിരിക്കും പ്രവേശന പരീക്ഷ നടത്തപ്പെടുക.

      വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയുടെ ഓദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശന പരീക്ഷയക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 27 ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ jnu.ac.in. എന്ന സൈറ്റില്‍ ലഭ്യമാണ്.
      Published by:Jayashankar AV
      First published:
      )}