നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • '85000 വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ സീറ്റില്ല; താലൂക്ക് അടിസ്ഥാനത്തില്‍ കണക്കെടുത്ത് സീറ്റ് ക്ഷാമം പരിഹരിക്കും'; മന്ത്രി വി ശിവന്‍കുട്ടി

  '85000 വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ സീറ്റില്ല; താലൂക്ക് അടിസ്ഥാനത്തില്‍ കണക്കെടുത്ത് സീറ്റ് ക്ഷാമം പരിഹരിക്കും'; മന്ത്രി വി ശിവന്‍കുട്ടി

  കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട, പ്രവേശനം തീര്‍ന്ന് 23 ന് ശേഷം താലൂക്ക് അടിസ്ഥാനത്തില്‍ പരിശോധിക്കും

  മന്ത്രി വി ശിവൻകുട്ടി

  മന്ത്രി വി ശിവൻകുട്ടി

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് 85,000-ഓളം കുട്ടികള്‍ക്ക് ഇപ്പോഴും പ്ലസ് വണ്‍ സീറ്റില്ലെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി താലൂക്ക് അടിസ്ഥാനത്തില്‍ കണക്കെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

   അലോട്ട്മെന്‍റ് തീർന്നാൽ സീറ്റ് മിച്ചം വരുമെന്നായിരുന്നു മന്ത്രിയുടെ ഇതുവരെയുള്ള വാദം. മാനേജ്‌മെന്റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, അണ്‍ എയ്ഡഡ് സീറ്റുകളെല്ലാം കൂട്ടിയുള്ള  വാദം മന്ത്രി ആവര്‍ത്തിച്ചു. എന്നാല്‍ താഴത്തട്ടിലെ സ്ഥിതി പരിശോധിക്കാമെന്ന് ഒടുവില്‍ സര്‍ക്കാര്‍ സമ്മതിയ്ക്കുകയായിരുന്നു.

   കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട, പ്രവേശനം തീര്‍ന്ന് 23 ന് ശേഷം താലൂക്ക് അടിസ്ഥാനത്തില്‍ പരിശോധിക്കും. എന്നാല്‍ പുതിയ ബാച്ച് അനുവദിക്കണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. പുതിയ ബാച്ച് അടക്കം അനുവദിക്കാതെ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ നീറുന്ന പ്രശ്‌നത്തോട് മുഖം തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മിടുക്കരായവര്‍ പുറത്ത് നില്‍ക്കുമ്പോഴും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

   സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; 19 വരെ ലോഡ്‌ഷെഡിങ്ങും പവര്‍കട്ടും ഉണ്ടാകില്ല; മന്ത്രി കെ കൃഷ്ണന്‍കുട്ടി

   സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെങ്കിലും ഒക്ടോബര്‍ 19 വരെ പവര്‍കെട്ടും ലോഡ്‌ഷെഡിങ്ങും ഉണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. 19ന് ചേരുന്ന യോഗത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. കുറവുള്ള 300 മെഗാവാട്ട് വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് പുറത്തുനിന്നു വാങ്ങാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.

   അതിഗുരുതര വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്ന സമയത്ത് പവര്‍കട്ടിലേക്ക് പോകുന്നത് വിമര്‍ശനങ്ങള്‍ക്കിടയിലും എന്നും യോഗം വിലയിരുത്തി. തുടര്‍ന്നാണ് കുറവുള്ള 300 മെഗാവാട്ട് വൈദ്യുതി കൂടുതല്‍ പണം കൊടുത്തു വാങ്ങല്‍ തീരുമാനിച്ചത്.

   പ്രതിദിനം രണ്ടുകോടി രൂപ ചെലവാകുമെന്നും സര്‍ക്കാരിന്റെ സഹായം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ വൈദ്യുതിക്കുറവ് 400 മെഗാവാട്ടിന് മുകളില്‍ പോയാല്‍ സ്ഥിതി ഗുരുതരമാകും.

   നിലവില്‍ ആവശ്യമുള്ള 3,800 മെഗാവാട്ട് വൈദ്യുതിയില്‍ 1,800-1,900 മെഗാവാട്ട് വൈദ്യുതിയാണ് കേന്ദ്രപൂളില്‍നിന്ന് ലഭിക്കുന്നത്. ഇതിലാണ് 300 മുതല്‍ 400 മെഗാവാട്ട് വരെ കുറവുണ്ടായത്.
   Published by:Jayesh Krishnan
   First published:
   )}