• HOME
  • »
  • NEWS
  • »
  • career
  • »
  • EDUCATION MINISTER V SIVANKUTTY SAID THAT THE OPENING OF SCHOOLS IN THE STATE IS UNDER CONSIDERATION JK TV

ഘട്ടംഘട്ടമായി സ്‌കൂള്‍തുറക്കുന്നത് പരിഗണനയില്‍; ഡിജിറ്റല്‍ ക്ലാസ്സുകള്‍ കുട്ടികളില്‍ ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നു; മന്ത്രി ശിവൻകുട്ടി

കേന്ദ്രസർക്കാരിന്റെയും കോവിഡ് നിയന്ത്രണ ഏജൻസികളുടേയും അനുമതി ലഭിച്ചാൽ സ്കൂൾ തുറക്കുന്ന തീരുമാനം വേഗത്തിലുണ്ടാവുമെന്നും മന്ത്രി അറിയിച്ചു

വി ശിവൻകുട്ടി

വി ശിവൻകുട്ടി

  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഘട്ടംഘട്ടമായി സ്കുളുകൾ തുറക്കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പക്ഷേ ഇതിന് ചില കടമ്പകൾ പിന്നിടേണ്ടതുണ്ട്. സംസ്ഥാനത്ത് വാക്സിനേഷൻ കൂടുതൽ മുന്നോട്ട് പോകണം. വാക്സിൻ ലഭ്യമാകുന്ന മുറക്ക് കുട്ടികൾക്ക് വാക്സിൻ വിത്രണം ചെയ്യും. കേന്ദ്രസർക്കാരിന്റെയും കോവിഡ് നിയന്ത്രണ ഏജൻസികളുടേയും അനുമതി ലഭിച്ചാൽ സ്കൂൾ തുറക്കുന്ന തീരുമാനം വേഗത്തിലുണ്ടാവുമെന്നും മന്ത്രി അറിയിച്ചു.അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ സ്കൂൾ തുറക്കുന്നതിന് തീരുമാനമെടുത്തുകഴിഞ്ഞു. ഡിജിറ്റൽ വിദ്യാഭ്യാസത്തെകുറിച്ച് നിരവധി ആശങ്കകൾ ഉയരുന്നു. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സാഹചര്യം സംബന്ധിച്ച നിയമസഭഅംഗങ്ങളുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.

ഡിജിറ്റൽ ക്ലാസ്സുകൾ ഒരു ബദൽ വിദ്യാഭ്യാസ രീതിമാത്രമാണ്.ഇതൊരു ശാശ്വതപരിഹാരമല്ല. കോവിഡ് കാലത്തേക്ക് ഏർപ്പെടുത്തിയ താൽകാലിക സംവിധാനം മാത്രമാണ്. നിരവധി പോരായ്മകൾ ഈ വിദ്യാഭ്യാസ രീതിക്കുണ്ട്.ആദ്യ ഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി ഓൺലൈൻ ശൈലിയിലേക്ക് ക്ലാസ്സുകൾ മാറി. വിദ്യാര്ഥികളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയം സാദ്ധ്യമായതോടെ സാഹചര്യം കൂടുതൽ മെച്ചപ്പെട്ടുവെന്ന് വിദ്യാഭ്യാസമന്ത്രി അവകാശപ്പെട്ടു.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ഒരുക്കുന്നതിന് നിരവധി പരിമിതികളുണ്ട്.ഇക്കാര്യം സർക്കാർ പ്രത്യേകം പരിശോധിക്കുമെന്നും മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകി.ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിന് കൗൺസിലർമാരുടെ എണ്ണം അപര്യാപ്തമാണ്. സ്കൂളുകളുടെ എണ്ണം അനുസരിച്ച് കൗൺസിലർമാരെ നിയമിക്കാൻ കഴിയുന്നില്ല.

ഓൺലൈൻ ക്ലാസിന്റെ ഭാഗമായി ഡിജിറ്റൽ ഉപകരണങ്ങളുമായി കുട്ടികൾ നിരന്തരം സംവദിക്കുന്നത് മൂലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. SCERT നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കുട്ടികൾക്ക് വ്യായാമം, പ്രത്യേക ശ്രദ്ധ, പരിചരണം എന്നിവ രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.ട്രോളുകളും തമാശകളും നല്ലതാണെങ്കിലും, കുട്ടികളെ വേദനിപ്പിക്കുന്ന നടപടി അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

കഴുത്തു വേദന, തലവേദന തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ കുട്ടികൾക്ക് അനുഭവപ്പെടുന്നുണ്ട്. 36 ശതമാനം കുട്ടികൾക്ക് കഴുത്തു വേദന ഉണ്ടാകുന്നുണ്ട്.28 ശതമാനം പേർക്ക് കണ്ണിന് പ്രശ്നമുണ്ടന്നും മന്ത്രി അറിയിച്ചു.

ഡിജിറ്റൽ ഉപകരണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴിയാണ് ഓൺലൈൻ  വിദ്യാഭ്യാസ രീതി നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇതിനായി രക്ഷിതാക്കൾക്ക് പ്രത്യേക ക്ലാസ് നൽകുന്നുണ്ട്.

അടുത്ത മാസം മുതൽ സ്കൂളുകളിൽ രക്ഷിതാക്കൾക്ക് ഇത് സംബന്ധിച്ച് പ്രത്യേക ക്ലാസ്സ് നൽകുന്നത്  പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
Published by:Jayesh Krishnan
First published:
)}