HOME /NEWS /Career / Digital University| ഡിജിറ്റൽ സർവകലാശാലയിൽ എസ്റി ഇന്ത്യ സെന്റർ ഓഫ് കോംപീറ്റൻസ്; ധാരണാപത്രം ഒപ്പുവെച്ചു

Digital University| ഡിജിറ്റൽ സർവകലാശാലയിൽ എസ്റി ഇന്ത്യ സെന്റർ ഓഫ് കോംപീറ്റൻസ്; ധാരണാപത്രം ഒപ്പുവെച്ചു

ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ സജി ഗോപിനാഥും എസ്റി ഇന്ത്യ മാനേജിങ് ഡയറക്ടർ അഗേന്ദ്ര കുമാറുമാണ് ധാരണാപത്രം ഒപ്പുവെച്ചത്.

ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ സജി ഗോപിനാഥും എസ്റി ഇന്ത്യ മാനേജിങ് ഡയറക്ടർ അഗേന്ദ്ര കുമാറുമാണ് ധാരണാപത്രം ഒപ്പുവെച്ചത്.

ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ സജി ഗോപിനാഥും എസ്റി ഇന്ത്യ മാനേജിങ് ഡയറക്ടർ അഗേന്ദ്ര കുമാറുമാണ് ധാരണാപത്രം ഒപ്പുവെച്ചത്.

  • Share this:

    തിരുവനന്തപുരം : ജിയോസ്പേഷ്യൽ മേഖലയിൽ വൈദഗ്ധ്യം നേടിയവരുടെ ആവശ്യമേറിയ കാലഘട്ടത്തിൽ ഡിജിറ്റൽ സർവകലാശാലയും ലോകോത്തര ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (GIS) സോഫ്റ്റ്വെയർ സ്ഥാപനമായ എസ്റി ഇന്ത്യയും (Esri India) ചേർന്ന് സർവകലാശാലയിൽ ഒരു സെന്റർ ഓഫ് കോംപീറ്റൻസ് (Centre of Competence) ആരംഭിക്കാൻ ധാരണയായി.

    ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ സജി ഗോപിനാഥും എസ്റി ഇന്ത്യ മാനേജിങ് ഡയറക്ടർ അഗേന്ദ്ര കുമാറും ഇന്ന് ഒപ്പു വെച്ച ധാരണപത്ര പ്രകാരം ജിയോസ്പേഷ്യൽ മേഖലയിൽ പഠനം, ഗവേഷണം, ഇന്നവേഷൻ എന്നിവയിൽ കൂടുതൽ അവസരങ്ങളൊരുക്കുകയാണ് സെന്റർ ഓഫ് കോംപീറ്റൻസിന്റെ ലക്ഷ്യം.

    ഡിജിറ്റൽ സർവകലാശാലയുടെ പഠനമേഖലകളായ മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ എഞ്ചിനീയറിംഗ്, ജിയോ സ്പേഷ്യൽ അനലിറ്റിക്സ്, ജിയോ ഇൻഫോർമാറ്റിക്സ്, അഗ്രി ഇൻഫോർമാറ്റിക്സ്, തുടങ്ങിയവയിൽ ജി ഐ എസ് (GIS) കൂടി ഉൾപെടുത്താൻ ഈ സഹകരണത്തിലൂടെ സാധിക്കും.

    സെന്റർ ഓഫ് കോംപീറ്റൻസ് വഴി വിദ്യാർത്ഥികൾ, ഗവേഷകർ അധ്യാപകർ എന്നിവർക്കുള്ള നൈപുണ്യ പരിശീലനം, സെർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ, നൂതന മേഖലകളെകുറിച്ചുള്ള വെബിനാറുകൾ എന്നിവ നടക്കും. എസ്രി ഇന്ത്യയുമായുള്ള സഹകരണം ഡിജിറ്റൽ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനുള്ള അവസരണങ്ങളും തുറന്നിടുന്നു. ഡിജിറ്റൽ സർവകലാശാല ക്യാമ്പസ്സിൽ ജി ഐ എസ് ലൈസൻസ്, സോഫ്റ്റ്വെയർ അപ്ഡേറ്റ്, സാങ്കേതിക സഹകരണം എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കും.

    ജിയോസ്പേഷ്യൽ ടെക്നോളജിയിൽ അവസരങ്ങൾ കൂടുന്ന സാഹചര്യത്തിൽ വിഷയത്തിൽ വൈദഗ്ധ്യവും ഇൻഡസ്ട്രി പരിശീലനവും നേടിയ പ്രൊഫഷണലുകളെ തയ്യാറാക്കാൻ എസ്റി ഇന്ത്യയുമായുള്ള സഹകരണം മൂലം സാധിക്കുമെന്ന് ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ സജി ഗോപിനാഥ് പറഞ്ഞു. എർത്ത് സയൻസ്, എൻവയോണ്മെന്റൽ സയൻസ്, ലൈഫ് സയൻസ്, അഗ്രികൾച്ചർ എന്നിങ്ങനെ വ്യത്യസ്ഥ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്കുള്ള പ്രോഗ്രാമുകൾ ഉൾപെടുത്താൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    Also Read- Bipin Rawat - Madhulika Rawat | അന്തരിച്ച CDS ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും വിദ്യാഭ്യാസത്തെക്കുറിച്ച് അറിയാം

    നൂതന സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ബിഗ് ഡാറ്റ, ഡാറ്റ സയൻസ്, ക്ളൗഡ് കമ്പ്യൂട്ടിങ് എന്നിങ്ങനെയുള്ള മേഖലയിൽ ജി ഐ എസ് കൂടെ ഉൾപ്പെടുത്തുന്നത് വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനൊപ്പം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് എസ്റി ഇന്ത്യ മാനേജിങ് ഡയറക്ടർ അഗേന്ദ്ര കുമാർ അഭിപ്രായപ്പെട്ടു.

    ഡിജിറ്റൽ സർവകലാശാലയിൽ നിന്ന് ഡോ എലിസബത്ത് ഷേർലി (ഡീൻ, അക്കാഡമിക്), ഡോ എസ് അഷറഫ് (ഡീൻ, ആർ ആൻഡ് ഡി), ഡോ എ പി ജെയിംസ് (അസ്സോസിയേറ്റ് ഡീൻ), ഡോ ജോസഫ് സുരേഷ് (ഡീൻ, എച്ച് ആർ ഡി), ഡോ ടി കെ മനോജ് കുമാർ (ചെയർ, സ്കൂൾ ഓഫ് ഡിജിറ്റൽ സയൻസസ്), ടി രാധാകൃഷ്ണൻ (കോ-ഓർഡിനേറ്റർ ജിയോസ്പേഷ്യൽ അനലിറ്റിക്സ് ), ആർ അജിത് കുമാർ (അസിസ്റ്റന്റ് പ്രൊഫസർ), പി സുരേഷ് ബാബു (റജിസ്ട്രാർ) എന്നിവരും എസ്റിയുടെ സീനിയർ വൈസ് പ്രസിഡന്റ് വിശാൽ ആനന്ദ് ഇൻഡസ്ട്രി മാനേജർ ദ്വൈപായൻ ദികൾ, റീജിയണൽ സെയിൽസ് മാനേജർ ദിനേശ് റാവു, സീനിയർ റീജിയണൽ സെയിൽസ് മാനേജർ പ്രീതി മാലിക് എന്നിവരും പങ്കെടുത്തു.

    Also Read- Kerala Digital University | കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു; ഇപ്പോള്‍ അപേക്ഷിക്കാം

    First published:

    Tags: Digital University, Digital University in Kerala