രാജ്യത്തെ 41 കേന്ദ്ര സര്‍വ്വകലാശാലകള്‍ (Central Universities)വാഗ്ദാനം ചെയ്യുന്ന യുജി, പിജി, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ എന്നിവയിലേക്കുള്ള പ്രവേശനം വാഗ്ദാനം ചെയ്യുന്ന ദേശീയതല പ്രവേശന പരീക്ഷയായ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന്റെ (CUCET) ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടപടികള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) ഉടന്‍ ആരംഭിക്കും. നേരത്തെ, 12-ാം ക്ലാസിലെമാര്ക്കിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികൾക്ക് വിവിധ സർവ്വകലാശാലകളിൽ പ്രവേശനം ലഭിച്ചിരുന്നത്. എന്നാല്‍ ഇനി മുതൽ വിവിധ സർവ്വകലാശാലകളിലെ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിന് പൊതു അഭിരുചി പരീക്ഷയ്ക്ക് ഹാജരാകേണ്ടതുണ്ട്.
ഈ വര്‍ഷം രാജ്യത്തുടനീളമുള്ള 150 പരീക്ഷാ കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടത്തുക. ക്യുസെറ്റ് 2022 പരീക്ഷയെ സംബന്ധിച്ച ചില പ്രധാന കാര്യങ്ങള്‍ അറിയാം:
എന്തിനാണ് ക്യുസെറ്റ് പൊതു പ്രവേശന പരീക്ഷ നടത്തുന്നത്?
ഉയര്‍ന്ന കട്ട് ഓഫ് മാര്‍ക്ക് ഉള്ള മികച്ച സര്‍വകലാശാലകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് വലിയ മത്സരം ഉണ്ടെന്ന് കേന്ദ്രം നിരീക്ഷിച്ചു. അതിനാല്‍ രാജ്യത്തെ പ്രശസ്തമായ കോളേജുകളില്‍ പ്രവേശിക്കുന്നതിനുള്ള ഉയര്‍ന്ന കട്ട് ഓഫ് നിലവാരം കുറയ്ക്കുന്നതിനാണ് ഈ പരീക്ഷ അവതരിപ്പിച്ചത്.
ഡല്‍ഹി യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബ്, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി തുടങ്ങിയ മുന്‍നിര സര്‍വകലാശാലകള്‍ക്കായുള്ള കേന്ദ്രീകൃത പരീക്ഷയാണ് ഇതിലുള്‍പ്പെടുന്നത്.
ഒന്നിലധികം പ്രവേശന പരീക്ഷകള്‍ക്ക് ഹാജരാകുന്നതിനുപകരം, ഈ മികച്ച സര്‍വകലാശാലകളിലേക്ക് പ്രവേശനം നേടുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരൊറ്റ അഭിരുചി പരീക്ഷയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയാകും.
CUCET 2022 പ്രവേശന പരീക്ഷയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ
പരീക്ഷയുടെ പേര് - സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സിയുസിഇടി)
പരീക്ഷ നടത്തുന്നത് ആര് - നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA)
പരീക്ഷ നടത്തുന്നത് എപ്പോള്‍ - വര്‍ഷത്തിലൊരിക്കല്‍
വാഗ്ദാനം ചെയ്യുന്ന കോഴ്സുകള്‍ - ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ പ്രോഗ്രാമുകള്‍
പ്രവേശന പരീക്ഷയ്ക്ക് കീഴിലുള്ള കോളേജുകളുടെ എണ്ണം - 54 കോളേജുകള്‍
അപേക്ഷയുടെ രീതി - ഓണ്‍ലൈന്‍
പരീക്ഷാ രീതി - ഓണ്‍ലൈന്‍ (കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ)
പരീക്ഷാ ദൈര്‍ഘ്യം - 2 മണിക്കൂര്‍
ചോദ്യങ്ങളുടെ തരം - മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍
സിയുസിഇടി പരീക്ഷാ കേന്ദ്രങ്ങള്‍ - ഏകദേശം 150 കേന്ദ്രങ്ങൾ
കൗണ്‍സിലിംഗ് രീതി - ഓഫ്ലൈന്
ഔദ്യോഗിക വെബ്സൈറ്റ് - cucet.nta.nic.in
Also Read-
CUCET 2022 | ക്യുസെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ? ഫീസ്, സിലബസ് എന്നിവയെക്കുറിച്ച് അറിയാം
സിയുസിഇടി 2022ന്റെ പരീക്ഷാ തീയതികള്‍
പരീക്ഷ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. ക്യുസെറ്റ് 2022ലെ പ്രവേശന പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പ്രക്രിയ 2022 മാര്‍ച്ച്/ഏപ്രില്‍ മുതല്‍ എന്‍ടിഎ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read-
CUCET 2022 | ക്യുസെറ്റ് പ്രവേശന പരീക്ഷയിലൂടെ അഡ്മിഷൻ ലഭിക്കുന്ന ഇന്ത്യയിലെ മികച്ച സർവ്വകലാശാലകൾ
സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റുമായി ബന്ധപ്പെട്ട ചില തീയതികൾ
അപേക്ഷാ ഫോമിന്റെ ലിങ്ക് 2022 മാര്‍ച്ച്, ഏപ്രില്‍ മുതല്‍ സജീവമാകും
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 2022
ഫോം തിരുത്താനുള്ള ലിങ്ക് 2022 മെയ് മുതല്‍ സജീവമാകും
പരീക്ഷ അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ 2022ന് ലഭിക്കും
സിയുസിഇടി 2022 പരീക്ഷ ജൂണിൽ നടക്കും
പരീക്ഷ ഫലം 2022 ജൂലൈയില്‍ പ്രഖ്യാപിക്കും
(തീയതികളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.