നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • Exam Anxiety | പരീക്ഷാ പേടി അകറ്റാം; മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികൾ 

    Exam Anxiety | പരീക്ഷാ പേടി അകറ്റാം; മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികൾ 

    പരീക്ഷയെഴുതാൻ പോകുന്ന ഏതൊരു വിദ്യാർത്ഥിയിലും കണ്ടേക്കാവുന്ന ഒന്നാണ് പരീക്ഷാ പേടി

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കുട്ടികൾക്ക് പരീക്ഷയാണെന്ന് പറഞ്ഞ് ലീവ് എടുക്കുന്ന മാതാപിതാക്കളും പരീക്ഷാ സമയങ്ങളിൾ കുട്ടികൾക്ക് ആവശ്യമായവയൊക്കെ മുന്നിലെക്കുന്ന അമ്മമാരും പരീക്ഷാ ഹാളിൽ തലകറങ്ങി വീഴുന്ന കുട്ടികളും റിസൾട്ട് വന്നാൽ പ്രതീക്ഷിച്ച മാർക്കില്ലെങ്കിൽ ആത്മഹത്യ ചെയ്യുന്ന കുട്ടികളും നമ്മുടെ രാജ്യത്തുണ്ട്.

      ഇന്ത്യയിലെ പരീക്ഷാ സമ്മർദ്ദം തമാശയല്ല. മാതാപിതാക്കൾ മുതൽ കുട്ടികൾ വരെ എല്ലാവരും സമ്മർദത്തിലാണ്. തമ്മിലുള്ള മത്സരങ്ങളും അവസരം നേടാനുള്ള തത്രപ്പാടും മറ്റുവരോട് ഒത്തു നോക്കുന്ന താരതമ്യപ്പെടുത്തലുകളും എല്ലാമാണ് ഇതിനു കാരണമാണ്.

      അതിനുപുറമെ, വിദ്യാലയങ്ങളിൽ സമപ്രായക്കാർ നൽകുന്ന സമ്മർദ്ദവും സ്കൂളിൽ നിന്ന് അനുഭവിക്കുന്ന സമ്മർദ്ദവും പ്രശ്നം കൂടുതൽ വഷളാക്കുന്നു. പരീക്ഷയെഴുതാൻ പോകുന്ന ഏതൊരു വിദ്യാർത്ഥിയിലും കണ്ടേക്കാവുന്ന ഒന്നാണ് പരീക്ഷാ പേടി. ഇത് അസാധാരണമായ കാര്യമല്ലെങ്കിലും ഏതൊരു വിദ്യാർത്ഥിയുടെയും പ്രകടനത്തെ ഇത് ദോഷകരമായി ബാധിച്ചേക്കാം.

      പരീക്ഷ പേടിയുമായി ബന്ധപ്പെട്ട മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് ചികിത്സ തേടുന്ന വിദ്യാർത്ഥികളിൽ 20-50% വർദ്ധനവ് ഉണ്ടെന്ന് അറിയുമ്പോഴാണ് പ്രശ്നം എത്രത്തോളം ഗുരുതരമാണെന്ന് മനസിലാക്കേണ്ടത്. പരീക്ഷാ ഭയം വിദ്യാർഥികളിലെ യഥാർത്ഥ കഴിവിനെ കൂടി ഇല്ലാതാക്കുകയാണ്. ഈ പ്രശ്നത്തെ എങ്ങനെ മറികടക്കാമെന്ന് നോക്കാം.

      മാനസിക സമ്മർദ്ദം മറ്റൊരാളോട് പങ്കുവെക്കുക

      എല്ലാം മറ്റൊരാളോട് തുറന്നു പറയുക അല്ലെങ്കിൽ നിങ്ങളുടെ പ്രശ്നങ്ങൾ മറ്റൊരാളെ അറിയിക്കുക എന്നുള്ളത് ഒരിക്കലും മോശമായ കാര്യമല്ല. അതിൽ ലജ്ജിക്കുകയും അരുത്. നിങ്ങൾ മാനസികമായി സമ്മർദ്ദത്തിലാകുമ്പോൾ നിങ്ങളുടെ സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ അല്ലെങ്കിൽ നിങ്ങളുടെ അധ്യാപകരോടോ അക്കാര്യം പങ്കുവെക്കുക. നിങ്ങളുടെ മനസിന് ഏറ്റവും അനുയോജ്യമാണെന്ന് തോന്നുന്ന ഒരാളോട് വിഷമങ്ങൾ പങ്കുവെക്കുന്നത് വളരെ മികച്ച മാർഗമാണ്.

      ഭക്ഷണം, ഉറക്കം, വ്യായാമം

      നന്നായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ഉറങ്ങുകയും ചെയ്യുന്നത് നിങ്ങളുടെ മനസിനെ കൂടുതൽ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും. എട്ടു മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങുക. കാർബോഹൈഡ്രേറ്റ് കുറവുള്ള ആഹാരങ്ങൾ കഴിക്കുക, വ്യായാമം ശീലമാക്കിയാൽ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും വീണ്ടെടുക്കാം.

      ശ്വസന വ്യായാമങ്ങൾ

      നിങ്ങളുടെ മനസിന്റെ സ്‌ട്രെസ് കുറക്കാൻ ശ്വസന വ്യായാമത്തിനായി കുറച്ച് സമയം മാറ്റി വെക്കുക. നിങ്ങൾക്ക് കൂടുതൽ ഏകാഗ്രത ഇതുവഴി ലഭിക്കും. തൽഫലമായി, നിങ്ങളുടെ ഭയത്തെ മറികടക്കാൻ വസ്തുനിഷ്ഠമായി പ്രവർത്തിക്കാൻ നിങ്ങൾക്ക് കൂടുതൽ സമയം ലഭിക്കും. കൂടുതൽ ഉർജ്ജസ്വലരായി പ്രവർത്തിക്കാനും കഴിയും.

      വളർത്തുമൃഗങ്ങളുമായി കളിക്കുക

      മാനസിക പിരിമുറുക്കം കുറയ്ക്കാൻ മികച്ച മാർഗമാണ് ചെറിയ ചെറിയ കളികളിൽ ഏർപ്പെടുന്നത്. വളർത്തുമൃഗങ്ങളുമായി കളിക്കുന്നത് മാനസിക പിരിമുറുക്കം ഒഴിവാക്കാനുള്ള മികച്ച മാർഗമാണ്.

      മെഡിറ്റേഷൻ

      പരീക്ഷാ ഭീതിയും സമ്മർദ്ദവും ഒഴിവാക്കാൻ ഏറ്റവും മികച്ച മാർഗമാണ് മെഡിറ്റേഷൻ. മാനസികവും ശാരീരികവുമായ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും പരീക്ഷയ്ക്ക് മുമ്പുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനും ശ്രദ്ധ നിലനിർത്തുന്നതിനുള്ള ഏറ്റവും മികച്ച ഉപാധിയായായി ധ്യാനത്തെ കാണാം.
      Published by:Karthika M
      First published:
      )}