നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • പഞ്ചാബ് പോലീസ് റിക്രൂട്ട്മെൻ്റ്: 560 സബ് ഇൻസ്പെക്ടർ തസ്തികയിലേക്കു നടത്തിയ പരീക്ഷ റദ്ദാക്കി

    പഞ്ചാബ് പോലീസ് റിക്രൂട്ട്മെൻ്റ്: 560 സബ് ഇൻസ്പെക്ടർ തസ്തികയിലേക്കു നടത്തിയ പരീക്ഷ റദ്ദാക്കി

    പരീക്ഷ റദ്ദാക്കിയതായി പഞ്ചാബ് പോലീസ് അറിയിച്ചു

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      പഞ്ചാബ് പോലീസിലെ സബ് ഇൻസ്പെക്ടർമാരുടെ (എസ്ഐ) 560 ഒഴിവുകൾ നികത്താൻ നടത്തിയ പരീക്ഷകളിൽ ക്രമക്കേട് കണ്ടെത്തി. ഇതിനെ തുടർന്ന് പരീക്ഷ റദ്ദാക്കിയതായി പഞ്ചാബ് പോലീസ് അറിയിച്ചു. പഞ്ചാബ് പോലീസിന്റെ നാല് കേഡർ/വിംഗ് (അന്വേഷണം, ജില്ല, സായുധ പോലീസ്, ഇന്റലിജൻസ്) എന്നിവയിൽ എസ്ഐമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റുകൾ ഓഗസ്റ്റ് 17 മുതൽ ഓഗസ്റ്റ് 24 വരെ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലായാണ് നടത്തിയത്. എന്നാൽ ഈ പരീക്ഷകളാണ് ഇപ്പോൾ റദ്ദാക്കിയത്.

      "റിക്രൂട്ട്‌മെന്റിനായുള്ള പരീക്ഷാ പ്രക്രിയയുടെ സമഗ്രതയും ന്യായവും നിലനിർത്തുന്നതിന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെയും ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവയുടെയും നിർദ്ദേശപ്രകാരം" പരീക്ഷകൾ റദ്ദാക്കിയതായി പഞ്ചാബ് പോലീസിന്റെ ഔദ്യോഗിക വക്താവ് ഞായറാഴ്ച അറിയിച്ചു.

      എസ്ഐമാരുടെ റിക്രൂട്ട്‌മെന്റിനായി പുതിയ പരീക്ഷകൾ നടത്തും. പരീക്ഷകൾക്കായുള്ള പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്നും വക്താവ് കൂട്ടിച്ചേർത്തു.

      പരീക്ഷകളിൽ വഞ്ചനയും ക്രമക്കേടുകളും റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം പരീക്ഷകൾ റദ്ദാക്കാൻ എസ്‌ഐമാരുടെ റിക്രൂട്ട്‌മെന്റിനായി രൂപീകരിച്ച റിക്രൂട്ട്‌മെന്റ് ബോർഡ് ശുപാർശ ചെയ്തിരുന്നു. ഇക്കാര്യത്തിൽ, സെപ്റ്റംബർ 27 ന് ഡിജിപിയുടെ ഓഫീസിന് റിപ്പോർട്ട് ലഭിച്ചു. റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ശുപാർശകൾക്ക് ശനിയാഴ്ച (ഒക്ടോബർ 2) ഡിജിപി അംഗീകാരം നൽകി, ”വക്താവ് പറഞ്ഞു.

      2021 സെപ്റ്റംബർ 15 ന്, ഡയറക്ടർ ജനറൽ ഓഫ് പോലീസ് (DGP) അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ADGP), ADGP സ്പെഷ്യൽ ക്രൈംസ് ആൻഡ് ഇക്കണോമിക് ഒഫൻസ് വിംഗ് പഞ്ചാബ് എന്നിവയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

      വഞ്ചനയും ക്രമക്കേടുകളും സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിൽ, എസ്എഎസ് നഗർ, പട്യാല, ഖന്ന ജില്ലകളിലായി പഞ്ചാബ് പോലീസ് ഇതിനകം മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

      ''എസ്‌ഐ‌ടി പ്രസ്തുത കേസുകളുടെ അന്വേഷണം ആരംഭിച്ചു, ഇതുവരെ മൂന്ന് എഫ്‌ഐആറുകളിൽ 20 പ്രതികളെ അറസ്റ്റ് ചെയ്തു." വക്താവ് പറഞ്ഞു.

      പഞ്ചാബ് പോലീസ് റിക്രൂട്ട്‌മെന്റ് അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജീതിയ ആരോപണം ഉന്നയിച്ചിരുന്നു.

      അതേസമയം, 16.09.2021-ലെ എഫ്ഐആർ നമ്പർ 240, സെക്ഷൻ 420, 465, 468, 471, 120-ബി ഐപിസി, സെക്ഷൻ 66 ഡി ഐടി ആക്ട് എന്നിവ പ്രകാരം പട്യാലയിലെ പിഎസ് അനജ് മണ്ടിയിലും എഫ്ഐആർ നമ്പർ 126 13209.2021 സെക്ഷൻ 420 പ്രകാരം മൊഹാലിയിലെ പോലീസ് സ്റ്റേഷനിലും മൂന്നാമതായി 23.08.2021ൽ എഫ്ഐആർ നമ്പർ 170 ഐപിസി സെക്ഷൻ 420, 467, 468, 471,120ബി, ഐടി ആക്ട് 66 സി എന്നിവ പ്രകാരം ഖന്ന പോലീസ് സ്റ്റേഷനിലുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

      Summary: Examination to recruit 560 sub-inspectors to the Punjab police got cancelled upon finding discrepancy in the examination conducted online in August
      Published by:user_57
      First published:
      )}