നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • മികച്ച തുടക്കവുമായി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി; ആദ്യ കോഴ്സിന് മികച്ച പ്രതികരണം

  മികച്ച തുടക്കവുമായി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി; ആദ്യ കോഴ്സിന് മികച്ച പ്രതികരണം

  ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ 30 സീറ്റുകളിലേക്കുള്ള ഡോക്ടറൽ പ്രോഗ്രാമിന് അഞ്ഞൂറിനടത്തു അപേക്ഷകളാണ് ലഭിച്ചത്.

  News18 Malayalam

  News18 Malayalam

  • Share this:
   രാജ്യത്തെ തന്നെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റിയായ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻസ് ആൻഡ് ടെക്നോളജിയുടെ ആദ്യ കോഴ്സിന് മികച്ച പ്രതികരണം. കോവിഡ് വ്യാപനം മൂലം ഉപരിപഠന രംഗത്താകെ അരക്ഷിതാവസ്ഥ നിലനിൽക്കുന്നതിനിടയിലാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ 30 സീറ്റുകളിലേക്കുള്ള ഡോക്ടറൽ പ്രോഗ്രാമിന് അഞ്ഞൂറിനടത്ത് അപേക്ഷകളാണ് ലഭിച്ചത്.

   കഴിഞ്ഞ ജനുവരിയിൽ സർക്കാർ ഒരു ഓർഡിനൻസിലൂടെയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് (IIITM-K) എന്ന സ്ഥാപനത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ പദവിയിലേക്കുയർത്തിയത്. ഡിജിറ്റൽ യൂണിവേഴ്സിറ്റിയായ ശേഷമുള്ള ആദ്യ അഡ്മിഷൻ നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

   റെഗുലർ പി.എച്ച്.ഡിയ്ക്കൊപ്പം ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ നൂതന ആശയമായ ഇൻഡസ്ട്രീ റെഗുലർ പി.എച്ച്.ഡിയ്ക്കും നിരവധി അപേക്ഷകളാണ് ലഭിച്ചത്. ഇൻഡസ്ട്രീ റെഗുലർ പി.എച്ച്.ഡിയിൽ സ്വന്തം തൊഴിലിടമോ, യൂണിവേഴ്സിറ്റി അംഗീകരിച്ച ഇൻഡസ്ട്രീ ലാബുകളോ ഗവേഷണത്തിനായി ഉപയോഗിക്കാം. സ്വന്തം തൊഴിലിടത്തിലെ വിദഗ്ദ്ധരെത്തന്നെ ഗവേഷണത്തിനുള്ള മാർഗദർശികളായി (Mentor) സ്വീകരിക്കാം. ഇതിലൂടെ യൂണിവേഴ്സിറ്റിയോടൊപ്പം അതത് മേഖലയിലെ തൊഴിൽവിദഗ്ധരുടെയും പ്രാഗൽഭ്യം ഗവേഷണത്തിൽ പ്രയോജനപെടുത്താൻ സാധിക്കും. ഐ ടി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കരിയർ ബ്രേക്ക് ഇല്ലാതെ തന്നെ ഗവേഷണത്തിൽ ഏർപ്പെടാമെന്ന സവിശേഷതയും ഇതിനുണ്ട്.

   Also Read- KEAM Exam 2021 | എഞ്ചിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു; പുതിയ തീയതി പിന്നീട്

   പുതിയ കാലഘട്ടത്തിന് അനുയോജ്യമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കംപ്യൂട്ടേഷണൽ ഇന്റലിജൻസ്, റോബോട്ടിക്സ് മുതലായ കോഴ്സുകളാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറൽ പ്രോഗ്രാമുകളുടെ പ്രധാന ആകർഷണം. ഡോക്ടറൽ പ്രോഗ്രാമിന് ലഭിച്ച 440 അപേക്ഷകളിൽ 259ഉം റെഗുലർ പി.എച്ച്.ഡിക്കും 169 പാർട്ട് ടൈമിനുമാണ്. പതിനേഴ് സീറ്റുകളുള്ള സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിന് 257 അപേക്ഷകൾ ലഭിച്ചു. സ്കൂൾ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആൻഡ് ഓട്ടോമേഷൻറെ 9 സീറ്റുകൾക്ക് 123 അപേക്ഷകളും മൂന്ന് സീറ്റുകളുള്ള സ്കൂൾ ഓഫ് ഡിജിറ്റൽ സയൻസസിന് 53 അപേക്ഷകളും ലഭിച്ചു. ഒറ്റ സീറ്റ് മാത്രമുള്ള സ്കൂൾ ഓഫ് ഇൻഫോർമാറ്റിക്സിന് 9 അപേക്ഷകളും ലഭിച്ചു. മെയ് 3നാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ അഡ്മിഷൻ നടപടികൾ ആരംഭിച്ചത്.

   നൂതന മേഖലകളായ ഡിജിറ്റൽ ടെക്നോളജി, സയൻസ് എന്നിവയിൽ ഗവേഷണം നടത്താനുള്ള ആവശ്യകത ഏറുന്നതായാണ് ഇത്രയും മികച്ച പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നതെന്ന് ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. “ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് ഈ വിഷയങ്ങളിലുള്ള വൈദഗ്ധ്യവും കോഴ്സുകളുടെ പ്രത്യേകതയും ഒരു കാരണമാണ്. ഉപരിപഠനത്തിന് പുതിയ സാങ്കേതിക വിദ്യയിലുള്ള വിഷയങ്ങളിൽ വിദ്യാർഥികൾ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവർ, താല്പര്യം കാണിക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്”. വിവരസാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഒരു സമൂഹം എന്ന കുതിച്ചു ചാട്ടത്തിന് കേരളം തയ്യാറായി നിൽകുമ്പോൾ, അതിനുതകുന്ന വൈദഗ്ധ്യമുള്ളവരെ രൂപപ്പെടുത്തിയെടുക്കാൻ ഡിജിറ്റൽ സർവകാലശാലയ്ക്ക് കഴിയുമെന്നും വൈസ് ചാൻസലർ അഭിപ്രായപ്പെട്ടു.

   Also Read- അധ്യാപകർക്ക് ഓൺലൈൻ കോഴ്സുമായി എൻസിഇആർടി; ജൂലൈ 20 വരെ അപേക്ഷിക്കാം

   പി എച് ഡി അഡ്മിഷനുള്ള ഇന്റെർവ്യൂ അടുത്ത ആഴ്ച ആരംഭിക്കും. ഓഗസ്റ്റിൽ ഡോക്ടറൽ പ്രോഗാം ആരംഭിക്കും. സ്കൂൾ ഓഫ് ഡിജിറ്റൽ ഹ്യൂമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സിലേക്കുള്ള അഡ്മിഷൻ ഒക്ടോബറിൽ നടക്കും.

   ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ എം എസ് സി, എം ടെക് കോഴ്സുകളുടെ അഡ്മിഷൻ ഓഗസ്റ്റിൽ ആരംഭിക്കും. നിലവിൽ ലഭ്യമായ എം ടെക് കോഴ്സുകളിൽ നിന്ന് മാറി, നൂതന സാങ്കേതിക വിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, AI ഹാർഡ്വെയർ, സൈബർ സെക്യൂരിറ്റി, കണക്റ്റഡ് സിസ്റ്റംസ് ആൻഡ് ഇൻറെലിജൻസ് എന്നിങ്ങനെയുള്ള കോഴ്സുകളാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലുള്ളത്. മെഷീൻ ലീർണിങ്, എക്കോളോജിക്കൽ ഇൻഫോർമാറ്റിക്സ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിലുള്ള എം എസ് സി കോഴ്സുകളും പുതിയ തൊഴിൽ സാധ്യതകൾ തുറന്നിടുന്നു.
   Published by:Rajesh V
   First published:
   )}