• HOME
 • »
 • NEWS
 • »
 • career
 • »
 • രണ്ടുതവണ NEET പരാജയപ്പെട്ടിട്ടും ജീവിതത്തില്‍ വിജയിച്ച കഥ; വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി മുൻ മേജറുടെ കഥ

രണ്ടുതവണ NEET പരാജയപ്പെട്ടിട്ടും ജീവിതത്തില്‍ വിജയിച്ച കഥ; വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി മുൻ മേജറുടെ കഥ

ദാരുണമായ ഈ സംഭവത്തെത്തുടര്‍ന്ന്, ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച മേജര്‍ മദന്‍ കുമാര്‍, നീറ്റ് പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രചോദനകരമായ ഒരു സന്ദേശം പങ്കിട്ടു

 • Share this:
  മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റ് (NEET) നടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ തമിഴ്നാട്ടില്‍ മൂന്ന് വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. ദാരുണമായ ഈ സംഭവത്തെത്തുടര്‍ന്ന്, ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച മേജര്‍ മദന്‍ കുമാര്‍, നീറ്റ് പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രചോദനകരമായ ഒരു സന്ദേശം പങ്കിട്ടു.

  ഒരിക്കലും മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വിജയിക്കാന്‍ കഴിയാത്ത, ഒരു എംബിബിഎസ് മോഹിയായ തന്റെ തന്നെ കഥയായിരുന്നു റിട്ട. മേജര്‍ പങ്കുവച്ചത്.മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ രണ്ടുതവണയാണ് മദന്‍ കുമാര്‍ പരാജയപ്പെട്ടത്. ആദ്യത്തെ തവണ 9 മാര്‍ക്കിന്റെ വ്യത്യാസത്തിലും രണ്ടാമത്തെ തവണ 7 മാര്‍ക്കിന്റെ മാര്‍ജിനിലും നീറ്റ് നഷ്ടമായി. സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം തന്റെ +12 പരീക്ഷകള്‍ക്ക് വീണ്ടും ശ്രമിച്ചു. പക്ഷെ എംബിബിഎസ് കോളേജിലേക്ക് അദ്ദേഹത്തിന് വിജയിക്കാനായില്ല. പിന്നീട് അദ്ദേഹം തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയില്‍ ചേര്‍ന്നു.

  പക്ഷേ കുടുംബത്തിന്റെ ഉപദേശപ്രകാരം രണ്ട് മാസത്തിനുള്ളില്‍ ആ പഠനം ഉപേക്ഷിക്കുകയും എഞ്ചിനീയറിംഗ് പഠിക്കുകയും ചെയ്തു. ടെക്‌സ്‌റ്റൈല്‍ എഞ്ചിനീയറിംഗില്‍ ബിടെക് പൂര്‍ത്തിയാക്കിയ ശേഷം, മദന്‍ ആര്‍മിയില്‍ ചേരാന്‍ എസ്എസ്സി, സിഡിഎസ് എന്നീ പരീക്ഷകള്‍ക്ക് തയ്യാറെടുത്തു. അദ്ദേഹം കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് (സിഡിഎസ്) പരീക്ഷയും ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (എസ്എസ്സി) പരീക്ഷയും വിജയിക്കുകയും ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിക്കുകയും മേജറായി വിരമിക്കുകയും ചെയ്തു.

  തമിഴ്‌നാട് സ്വദേശിയായ റിട്ട. മേജര്‍ ട്വീറ്ററിലൂടെയായിരുന്നു ആദ്യം സ്വന്തം കഥ പങ്കുവെച്ചു.''കട്ട് ഓഫ് മാര്‍ക്കില്‍ നിന്ന് 9 മാര്‍ക്ക് കുറവായിരുന്നതിനാല്‍ എന്റെ എംബിബിഎസ് സീറ്റ് നഷ്ടമായി. പിന്നീട് ഒരു വര്‍ഷത്തെ ഇടവേള എടുത്തു. എന്റെ +12 സ്‌കോര്‍ മെച്ചപ്പെടുത്തി, വീണ്ടും പരീക്ഷ എഴുതി. പക്ഷെ പരീക്ഷാ കേന്ദ്രത്തിലേക്കുള്ള വഴിയില്‍ ഒരു മോശമായ അപകടം സംഭവിച്ചു. ഏഴ് മാര്‍ക്കിന് നഷ്ടമായി.''

  പക്ഷെ ജീവിതം തനിക്ക് ഇന്ത്യന്‍ സൈന്യത്തെ നല്‍കിയതായും 'ആത്മഹത്യ പരാജയങ്ങള്‍ക്ക് പരിഹാരമല്ല' എന്നും അദ്ദേഹം കുറിച്ചു. ജീവിതത്തില്‍ പോരാടണമെന്നും മേജര്‍ കുറിച്ചു.റിട്ടയേര്‍ഡ് മേജര്‍ യൂട്യൂബില്‍ ഒരു വീഡിയോയും പങ്കിട്ടിരുന്നു. അതിലൂടെ അദ്ദേഹം, ഒരു പരാജയത്തില്‍ പ്രതീക്ഷ നഷ്ടപ്പെടരുതെന്ന് നീറ്റ് അപേക്ഷകരോടും അവരുടെ കുടുംബങ്ങളോടും അഭ്യര്‍ത്ഥിച്ചു.

  ബയോ ടെക്‌നോളജി, വെറ്ററിനറി മെഡിസിന്‍, പാരാമെഡിക് കോഴ്‌സുകള്‍, ഫോറന്‍സിക് സായുധ സേന മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയ നിരവധി അനുബന്ധ സ്ട്രീമുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാനുണ്ടെന്നും മദന്‍ പരാമര്‍ശിച്ചു.സെപ്റ്റംബര്‍ 16ന് പോസ്റ്റ് ചെയ്ത് മദന്‍ കുമാറിന്റെ ട്വീറ്റിന് മുപ്പത്തിനായിരത്തോളം ലൈക്കുകളും അയ്യാരത്തിലധികം റീട്വീറ്റുകളും ലഭിച്ചു.

  അന്ന് തന്നെ അപ്പ്‌ലോഡ് ചെയ്ത അദ്ദേഹത്തിന്റെ, 'ഫൈറ്റ് ബാക്ക് - സേ നോ റ്റു സൂയിസൈഡ് - നീറ്റ് എക്‌സാം ഈസ് ജസ്റ്റ് എ ബിഗിനിംഗ് ആന്‍ഡ് നോട്ട് ആന്‍ എന്‍ഡ്' (പോരാടൂ, ആത്മഹത്യ പരിഹാരമല്ല, നീറ്റ് പരീക്ഷ തുടക്കം മാത്രമാണ്, അവസാനമല്ല) എന്ന യുട്യൂബ് വീഡിയോ ആയിരത്തിലധികം ആളുകള്‍ കാണുകയും ഒട്ടേറെ കമന്റുകള്‍ വരുകയും ചെയ്തു.
  Published by:Karthika M
  First published: