നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • Internship Program in Federal Bank| ബിരുദധാരികൾക്ക് ഫെഡറൽ ബാങ്കിൽ ഇന്റേൺഷിപ്പ് പഠന പദ്ധതി; പ്രതിവർഷം 5.70 ലക്ഷം രൂപ നേടാം

    Internship Program in Federal Bank| ബിരുദധാരികൾക്ക് ഫെഡറൽ ബാങ്കിൽ ഇന്റേൺഷിപ്പ് പഠന പദ്ധതി; പ്രതിവർഷം 5.70 ലക്ഷം രൂപ നേടാം

    ഒക്ടോബര്‍ 23 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ നവംബര്‍ ഏഴിന് നടക്കും.

    federal bank

    federal bank

    • Share this:
      കൊച്ചി: ബിരുദധാരികള്‍ക്ക് ഉയര്‍ന്ന പ്രതിഫലത്തോടെയുള്ള ഇന്റേൺഷിപ്പ് പഠന പദ്ധതിയുമായി  (Internship Program) ഫെഡറല്‍ ബാങ്ക് (Federal Bank). ഫെഡറല്‍ ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാം (എഫ്.ഐ.പി) (Federal Internship Program) എന്ന ഈ പദ്ധതി ഇന്ത്യയിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമായ മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ (Manipal Global Education Services -MaGE) സര്‍വീസസുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്.

      തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് മണിപ്പാലിന്‍റെ പി ജി ഡിപ്ലോമ കോഴ്‌സ് (PG Diploma Course)  ചെയ്യുന്നതോടൊപ്പം ഫെഡറല്‍ ബാങ്കില്‍ ഇന്റേൺഷിപ്പ് ചെയ്യാനും അവസരം ലഭിക്കും. പ്രതിവര്‍ഷം 5.70 ലക്ഷം രൂപ വരെ പ്രതിഫലവും ലഭിക്കും. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ സർവിസസിന്‍റെ പി ജി ഡിപ്ലോമ ഇന്‍ ബാങ്കിങ് ബിരുദവും ലഭിക്കും.

      Also Read- IBPS PO Notification 2021 | ഐബിപിഎസ് വിജ്ഞാപനം: 4135 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; നവംബർ 10 വരെ അപേക്ഷിക്കാം

      ബാങ്ക് ശാഖ/ ഓഫീസിൽ ഡിജിറ്റല്‍ പഠന രീതികള്‍ സമന്വയിപ്പിച്ച് ഉദ്യോഗാര്‍ത്ഥിയുടെ കഴിവ് സമഗ്രമായി മെച്ചപ്പെടുത്തുന്ന രീതിയിലാണ് എഫ് ഐ പി (FIP) പാഠ്യപദ്ധതി ഒരുക്കിയിരിക്കുന്നത്.പ്രായം 2021 ഓക്ടോബര്‍ ഒന്നിന് 27 തികയാന്‍ പാടില്ല.

      ഒക്ടോബര്‍ 23 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ നവംബര്‍ ഏഴിന് നടക്കും. കേരളത്തിന്​ പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്​ട്ര, ഗോവ, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്   https://www.federalbank.co.in/federal-internship-program

























      പ്രതിഫലം: 5.70 ലക്ഷം രൂപവരെ (പ്രതിവര്‍ഷം)
      യോഗ്യത:  10, 12, ബിരുദതലങ്ങളില്‍ 60 ശതമാനമോ അതിന്​ മുകളിലോ മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം
      പ്രായപരിധി:  2021 ഓക്ടോബര്‍ ഒന്നിന് 27 തികയാന്‍ പാടില്ല
      അവസാന തീയതി: ഒക്ടോബർ 23
      ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ നവംബര്‍ ഏഴിന്

      Also Read- Hindustan Petroleum Recruitment 2021: ഗവേഷക അസ്സോസിയേറ്റുകള്‍ക്ക് അവസരം, ശമ്പളം 85,000 രൂപ വരെ

      Published by:Rajesh V
      First published:
      )}