• HOME
 • »
 • NEWS
 • »
 • career
 • »
 • Higher Secondary| ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Higher Secondary| ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

  www.dhsekerala.gov.in/, www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ  ഫലം ലഭ്യമാണ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം:  ജനുവരിയിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  www.dhsekerala.gov.in/www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ  ഫലം ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പ് ലഭിക്കുന്നതിനും നിശ്ചിത ഫോമിലുള്ള അപേക്ഷകൾ, നിർദ്ദിഷ്ട ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് മാർച്ച് നാലിനകം സമർപ്പിക്കണം.

  READ ALSO- Child Scientists | ഭാവിയിലെ ശാസ്ത്രജ്ഞർ; രണ്ട് ലക്ഷത്തിലധികം സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി അധ്യാപകൻ

  പുനർമൂല്യനിർണയത്തിന് ഒരു പേപ്പറിന് 500 രൂപയായിരിക്കും ഫീസ്. ഉത്തരകടലാസുകളുടെ പകർപ്പിന് 300 രൂപ, സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപ. യാതൊരു കാരണവശാലും അപേക്ഷകൾ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാഫോം സ്‌കൂളുകളിലും ഹയർ സെക്കൻഡറി പോർട്ടലിലും ലഭ്യമാണ്. സ്‌കൂളുകളിൽ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകൾ iExams ൽ മാർച്ച് അഞ്ചിന് വൈകിട്ട് 5 നകം പ്രിൻസിപ്പൽമാർ അപ്‌ലോഡ് ചെയ്യണം.

  ടി.ടി.സി ഹാള്‍ ടിക്കറ്റുകള്‍ കൈപ്പറ്റണം

  മാർച്ച് ഏഴു മുതൽ 10 വരെ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടി.ടി.സി (പ്രൈവറ്റ്) പരീക്ഷയുടെ ഹാൾടിക്കറ്റ് മൂന്നു മുതൽ പരീക്ഷാ കേന്ദ്രങ്ങളായ ഡയറ്റുകളിൽ നിന്നും വിതരണം ചെയ്യും. പരീക്ഷാർഥികൾ ബന്ധപ്പെട്ട ഡയറ്റുകളിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റണം.

  JEE MAIN EXAM | ജെ.ഇ.ഇ മെയിന്‍ പരീക്ഷ ആദ്യഘട്ട രജിസ്ട്രേഷന്‍ മാര്‍ച്ച് 31 വരെ


  ന്യൂഡല്‍ഹി:  ജെ.ഇ.ഇ മെയിന്‍ (JEE-MAIN) ആദ്യഘട്ടത്തിനുള്ള രജിസ്ട്രേഷന്‍ ഈ മാസം 31  വൈകിട്ട് 5 വരെ നടത്താം. രാത്രി 11.30 വരെ ഫീസ് അടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.  https://jeemain.nta.nic.in/ എന്ന സൈറ്റ് മുഖാന്തരം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.

  കഴിഞ്ഞ വര്‍ഷം ജെഇഇ മെയിന്‍ പരീക്ഷ 4 ഘട്ടമായാണ് നടത്തിയത്. കോവിഡ് സാഹചര്യങ്ങള്‍ മെച്ചപ്പെട്ട പശ്ചാത്തലത്തില്‍ ഇക്കുറി രണ്ട് തവണയാക്കി പരീക്ഷ ചുരുക്കുകയാണെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. രണ്ട് തവണയും പരീക്ഷയെഴുതിയാല്‍ കൂട്ടത്തിലെ ഉയര്‍ന്ന മാര്‍ക്കാകും പരിഗണിക്കുക. മലയാളത്തിലും പരീക്ഷയെഴുതാന്‍ അവസരമുണ്ട്.

  READ ALSO- Internal examination | ആ ഓർമ്മ എന്നെ വേട്ടയാടുന്നു; ദോഹാ വിമാനത്താവളത്തിലെ അനുഭവം പങ്കുവച്ച് വനിത

  എന്‍.ഐ.ടി.കള്‍, ഐ.ഐ.ടികള്‍ ഉള്‍പ്പെടെയുള്ള മുന്‍നിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ജെഇഇ മെയിന്‍ പരീക്ഷയിലെ റാങ്കാണ് പരിഗണിക്കുന്നത്. ഉയര്‍ന്ന സ്ഥാനങ്ങളിലെത്തുന്ന ഒന്നര ലക്ഷത്തോളം പേര്‍ക്ക് ഐഐടി പ്രവേശനത്തിലുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാം. ജൂലൈ 3നാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ നടക്കുക.

  MBA പഠനത്തിന് കൂടുതൽ പേർ മുൻഗണന നൽകുന്ന രാജ്യം യുഎസെന്ന് സർവേഫലം; തൊട്ടുപിന്നിൽ കാനഡ


  ഇന്ത്യയിലെ ഏകദേശം പകുതിയോളം വിദ്യാര്‍ത്ഥികളും യുഎസില്‍ (US) പഠനം നടത്താന്‍ ആഗ്രഹിക്കുന്നവരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ 49 ശതമാനം വിദ്യാര്‍ത്ഥികളും യുഎസില്‍ പഠിക്കാന്‍ താത്പര്യപ്പെടുന്നവരാണ്. കൂടാതെ 55 ശതമാനം വിദ്യാർത്ഥികളും തങ്ങളുടെ ഇഷ്ട പഠന വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് മാനേജ്മെന്റ് കോഴ്സായ എംബിഎ (MBA) ആണെന്നും ഫോറിന്‍സ് അഡ്മിറ്റ്സ് നടത്തിയ സര്‍വേ അവകാശപ്പെടുന്നു.

  സര്‍വേപ്രകാരം, മിക്ക വിദ്യാര്‍ത്ഥികളും (Students) യുഎസ്എയില്‍ നിന്ന് എംബിഎ ചെയ്യാന്‍ താല്‍പ്പര്യപ്പെടുമ്പോള്‍, ഏകദേശം 22 ശതമാനം പേര്‍ പഠനത്തിനായി കാനഡയിലേക്ക് (Canada) പോകാനാണ് താല്‍പര്യപ്പെടുന്നത്. 17 ശതമാനം പേർ യുകെയില്‍ (UK) പഠിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ 12 ശതമാനം ആളുകള്‍ മറ്റ് രാജ്യങ്ങളില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവരാണെന്നും സര്‍വേ വെളിപ്പെടുത്തുന്നു.
  Published by:Arun krishna
  First published: