ഇന്നത്തെ കാലത്ത് ഒരു നല്ല കോളേജില്‍ (College)സീറ്റ് ലഭിക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല. വിദ്യാര്‍ത്ഥികള്‍ (Students) ഇതിനായി ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. അമേരിക്ക (America) പോലുള്ള രാജ്യങ്ങളിലെ കോളേജുകളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികൾക്ക് തീർച്ചയായും സ്ഥിരോത്സാഹവും ദൃഢനിശ്ചയവും ഉണ്ടായിരിക്കണം.
എന്നാല്‍ ജോനാഥന് വാക്കര്‍ എന്ന വിദ്യാര്‍ത്ഥിക്ക് 27 സര്‍വകലാശാലകളിലാണ് (27 universities) പ്രവേശനം ലഭിച്ചിരിക്കുന്നത്. 18കാരനായ ഈ ഫ്ളോറിഡക്കാരന് (florida) വിവിധ സർവ്വകലാശാലകളിൽ നിന്ന് 4 മില്യണ്‍ ഡോളര്‍ (30 കോടി രൂപ) സ്കോളര്‍ഷിപ്പും (scholarship) വാഗ്ദാനം ചെയ്തിട്ടുണ്ട്.
എന്നാൽ ഇതിൽ നിന്ന് മികച്ച കോളേജ് തിരഞ്ഞെടുക്കേണ്ടത് ഇനി വാക്കറിന്റെ ഉത്തരവാദിത്തമാണ്. ഈ 27 കോളേജുകളില്‍ നിന്ന് ഏറ്റവും മികച്ചത് തെരഞ്ഞെടുക്കേണ്ടത് വാക്കറാണ്. ഹാര്‍വാര്‍ഡ്, യേല്‍, പെന്‍സില്‍വാനിയ സര്‍വകലാശാല തുടങ്ങിയവയിൽ നിന്നും ജോനാഥന് ഓഫർ ലഭിച്ചിട്ടുണ്ട്.
Also Read- ഇൻഫോസിസിൽ 50,000 പുതിയ തൊഴിലവസരങ്ങൾ; ഈ മാസം മുതൽ ശമ്പളവർധനവും ആകർഷകമായ മാറ്റങ്ങളും
താന്‍ ഈ കോളേജുകളിലേക്കെല്ലാം അപേക്ഷിച്ചുവെന്നും അവിടെയെല്ലാം തനിക്ക് പ്രവേശനം ലഭിച്ചുവെന്നത് വളരെയധികം സന്തോഷം നല്കുന്ന കാര്യമാണെന്നും വാക്കര്‍ പറയുന്നു. തന്റെ ഈ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും തന്റെ കുടുംബത്തിനുള്ളതാണെന്നും വാക്കര്‍ പറയുന്നു.
റഥര്‍ഫോര്‍ഡ് ഹൈസ്ക്കൂളിലാണ് വാക്കര്‍ പഠിക്കുന്നത്. എന്നാല്‍ ഇത്രയും വലിയൊരു അവസരം വാക്കറിന് ലഭിച്ചപ്പോള്‍ ചിലരെങ്കിലും കരുതിക്കാണും വാക്കർ പുസ്തക പുഴുവാണെന്ന്. എന്നാല്‍ യഥാർത്ഥ കാരണം അതല്ല. ഫുട്ബോള്‍ ടീമിന് വേണ്ടിയും വാക്കര്‍ കളിക്കുന്നുണ്ട്. പഠനവും സ്പോര്‍ട്സും ഒരുപോലെയാണ് വാക്കര്‍ കൊണ്ടുപോകുന്നത്.
Also Read- വിദേശ വിദ്യാർത്ഥികളെ ഇന്ത്യൻ സർവകലാശാലകളിലേക്ക് ആകർഷിക്കാൻ പുതിയ പോർട്ടലുമായി AICTE
ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗും ബയോമെഡിക്കല്‍ എഞ്ചിനീയറിംഗും പഠിക്കാനാണ് വാക്കറിന്റെ പ്ലാന്‍. വികലാംഗരെയും അവശത അനുഭവിക്കുന്ന സമൂഹങ്ങളെയും സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുക എന്നതാണ് വാക്കറിന്റെ ലക്ഷ്യം. കാഴ്ചശക്തിയും കേള്‍വിക്കുറവും ഉള്ളവരെ സഹായിക്കുന്ന ഒരു ഉപകരണം വാക്കര്‍ ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
അടുത്തിടെ, അറ്റ്ലാന്റ ഹൈസ്ക്കൂള് വിദ്യാര്‍ത്ഥിയായിരുന്ന മകെന്‍സി തോംസണും സമാനമായ നേട്ടം സ്വന്തമാക്കിയിരുന്നു. 51 കോളേജുകളിലേക്കാണ് തോംസണ്‍ അപേക്ഷിച്ചത്. ഇവയില്‍ 49 കോളേജുകളിലും തോംസന് പ്രവേശനം ലഭിച്ചു. 1.3 മില്യണ്‍ ഡോളര്‍ സ്കോളര്‍ഷിപ്പും തോംസന് കോളേജുകള്‍ വാദ്ഗാനം ചെയ്തിട്ടുണ്ട്. കോര്‍ണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് തോസണിന് പ്രതികരണം ലഭിക്കാതിരുന്നത്. അലബാമയിലെ ടസ്കെഗീ സര്‍വ്വകലാശാലയില്‍ ചേരാനാണ് തോംസണിന്റെ ആഗ്രഹം.
Also Read- കരിയറിൽ യുവാക്കൾ ശമ്പളത്തേക്കാൾ പ്രാധാന്യം നൽകുന്നത് വ്യക്തിഗത സംതൃപ്തിയ്ക്കെന്ന് പഠനം
2018ല്‍ 115 സ്കൂളുകളിലേക്ക് തോംസണ്‍ അപേക്ഷകള്‍ അയച്ചിരുന്നു. അതില്‍ 113 സ്കൂളുകളിലേക്കും പ്രവേശനത്തിന് അവസരം ലഭിച്ചിരുന്നു. കോളേജുകളിലേക്കും സ്കൂളുകളിലേക്കും പ്രവേശനത്തിനായി അപേക്ഷിക്കുമ്പോള്‍ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുമെന്നും എന്നാല്‍ അവയൊന്നും മുഖവിലക്കെടുക്കാതെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കണമെന്നും തോംസണ്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.