• HOME
  • »
  • NEWS
  • »
  • career
  • »
  • കശ്മീര്‍ ഭീകരാക്രമണത്തില്‍ അനാഥരായ കുട്ടികള്‍ക്ക് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് സംവരണം

കശ്മീര്‍ ഭീകരാക്രമണത്തില്‍ അനാഥരായ കുട്ടികള്‍ക്ക് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് സംവരണം

സംവരണ വിഭാഗത്തിലേക്ക് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കുകയും വേണം. അപേക്ഷിക്കുന്നവരില്‍ നിന്ന് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കും.

  • Last Updated :
  • Share this:
    ജമ്മു കശ്മീരിലെ  ഭീകരാക്രമണത്തില്‍ അനാഥരായ കുട്ടികള്‍ക്ക് എംബിബിഎസ്, ബിഡിഎസ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് സംവരണം ഏർപ്പെടുത്തും. കശ്മീരിലെ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഇത് സംബന്ധിച്ച് വിശദമായ വിജ്ഞാപനം പുറത്തിറക്കി. സംവരണം ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വിജയിക്കണം. സംവരണ വിഭാഗത്തിലേക്ക് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കുകയും വേണം. അപേക്ഷിക്കുന്നവരില്‍ നിന്ന് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കും.

    ഈ അധ്യയന വര്‍ഷത്തേക്കുള്ള സെന്‍ട്രല്‍ പൂളിനു കീഴിലുള്ള അപേക്ഷകള്‍ നവംബര്‍ 11 മുതല്‍ ആരംഭിക്കും.ജമ്മു കശ്മീരില്‍ സ്ഥിര താമസക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും, സംസ്ഥാന/ കേന്ദ്രഭരണ പ്രദേശ സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന രക്ഷിതാക്കളുടെ മക്കള്‍ക്കും, കേന്ദ്ര സര്‍ക്കാരിന്റെയോ മറ്റ് സര്‍ക്കാരുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ജീവക്കാരുടെ മക്കള്‍ക്കുമാണ് ഇതുവഴി അപേക്ഷിക്കാന്‍ സാധിക്കൂകയുള്ളൂ.

    അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍

    • ജമ്മു കശ്മീരിലെ ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് (സ്ഥിര താമസക്കാരനാണെന്നുള്ള രേഖ)

    • നീറ്റ്-സ്‌കോര്‍ കാര്‍ഡ് 2022

    • പത്താം ക്ലാസ്, പ്ലസ് ടു മാര്‍ക്ക് ഷീറ്റുകള്‍

    • ജനന സര്‍ട്ടിഫിക്കറ്റ്

    • കാറ്റഗറി സര്‍ട്ടിഫിക്കറ്റ്


    'അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ നീറ്റ്-2022-ല്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. എസ്സി/എസ്ടി/ഒബിസി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഏറ്റവും കുറഞ്ഞ മാര്‍ക്ക് 40 ശതമാനം ആയിരിക്കും. വൈകല്യമുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഏറ്റവും കുറഞ്ഞ മാര്‍ക്ക് 45 ശതമാനമാണ്. എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം-എന്‍ട്രന്‍സ് ടെസ്റ്റില്‍ ഓള്‍ ഇന്ത്യ കോമണ്‍ മെറിറ്റ് ലിസ്റ്റില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പെര്‍സെന്റൈല്‍ നിര്‍ണ്ണയിക്കുന്നത്, '' ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

    Also Read-വിദ്യാർത്ഥികൾക്ക് ഇത് സ്കോളർഷിപ്പ് കാലം; ഇപ്പോൾ അപേക്ഷിക്കാവുന്ന ചിലത് പരിചയപ്പെടാം

    'ആര്‍മി എച്ച്പിസിഎല്‍ കശ്മീര്‍ സൂപ്പര്‍ 50' പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ആര്‍മി വടക്കന്‍ കശ്മീരിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് സൗജന്യ പരിശീലനം നല്‍കിയിരുന്നു. 2018ല്‍ 30 വിദ്യാര്‍ത്ഥികളുമായാണ് ഈ പദ്ധതി ആരംഭിച്ചത്. അവരില്‍ 25 പേര്‍ വിവിധ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷ പാസായിരുന്നു. എഴുത്തുപരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്തെ സ്‌കൂളുകളില്‍ നിന്ന് ഈ വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തിരുന്നത്. കഴിഞ്ഞ വര്‍ഷം കൂടുതല്‍ പെണ്‍കുട്ടികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പരിശീലനം നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 30ല്‍ നിന്ന് 50 ആയി ഉയര്‍ത്തിയിരുന്നു.

    കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ വിദൂര മലയോര പ്രദേശങ്ങളില്‍ നിന്നുള്ള നിരാലംബരായ വിദ്യാര്‍ത്ഥികള്‍ക്കായി സൈന്യം ഒരു റെസിഡന്‍ഷ്യല്‍ കോച്ചിംഗ് സെന്റര്‍ സ്ഥാപിച്ചിരുന്നു. കോവിഡ്-19 മഹാമാരിയുടെ കാലത്ത് താഴ്വരയിലെ വിദ്യാര്‍ത്ഥികളെ അവരുടെ പഠനത്തില്‍ സഹായിക്കാനും ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍, സൈനിക് സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിനുള്ള മത്സര പരീക്ഷകള്‍ക്ക് അവരെ സജ്ജമാക്കാനുമാണ് കോച്ചിംഗ് ലക്ഷ്യമിടുന്നത്.
    Published by:Jayesh Krishnan
    First published: