ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിംഗ് (gate) 2022 പരീക്ഷഫെബ്രുവരി 5 മുതല്‍ 13 വരെ നടക്കും. പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന ഓണ്‍ലൈന്‍ പ്രതിഷേധങ്ങള്‍ക്കിടയിലും പരീക്ഷ ഷെഡ്യൂള്‍ അനുസരിച്ച് നടത്തുമെന്നാണ് വിവരം.
സുരക്ഷ കണക്കിലെടുത്ത് പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പ് വാക്സിനേഷന് സ്വീകരിച്ചിരിക്കണമെന്ന് പരീക്ഷാ നടത്തിപ്പ് സ്ഥാപനമായ ഐഐടി ഖരഗ്പൂര്‍ (iit kharagpur) ഉദ്യോഗാര്‍ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ്-19 പ്രോട്ടോക്കോള്‍ (covid 19 protocol) അനുസരിച്ചായിരിക്കും പരീക്ഷ നടത്തുക.
''പരീക്ഷയില്‍ പങ്കെടുക്കുന്നവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ്പ്രധാന മുന്‍ഗണന. നിലവിലെ കോവിഡ് 19 മഹാമാരിയുടെ സാഹചര്യം കണക്കിലെടുത്ത് ഈ വെബ്സൈറ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന തീയതികളില്‍ ചിലപ്പോള്‍ മാറ്റങ്ങളുണ്ടായേക്കാം.ചില സാഹചര്യങ്ങള്‍ കാരണംചിലപ്പോള്ഗേറ്റ് 2022 പരീക്ഷ മാറ്റിവെയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തേക്കാം,'' ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നു. എല്ലാ ഉദ്യോഗാര്‍ത്ഥികളോടും കോവിഡ് -19 വാക്സിന് (covid vaccine) സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും വെബ്സൈറ്റില്‍ പറയുന്നു.
രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഈ വര്‍ഷത്തെ ഗേറ്റ് പരീക്ഷയില്‍ വിജയിക്കാന്‍ നിങ്ങളെ സഹായിക്കുന്ന മുന്‍ വര്‍ഷത്തെ വിജയികള്‍ പങ്കുവച്ച ചില ടിപ്പുകള്‍ പരിശോധിക്കാം:
സിലബസിന് പ്രാധാന്യം നല്‍കുക2021ലെ ഗേറ്റ് പരീക്ഷ വിജയിയാണ് 52കാരിയായ വര്‍ഷ മിശ്ര. വെറും ഒന്നര മാസത്തെ തയ്യാറെടുപ്പിലൂടെയാണ് താന്‍ പ്രവേശന പരീക്ഷയില്‍ വിജയിച്ചതെന്ന് ഇവര്‍ അവകാശപ്പെടുന്നു. സിലബസ് കൃത്യമായി പഠിച്ചാണ് ഇവര്‍ പരീക്ഷയ്ക്ക് തയ്യാറെടുത്തത്. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ സഹായവും ഇവര്‍ സ്വീകരിച്ചു.
പുസ്കങ്ങളല്ല, ആശയപരമായ വ്യക്തതയാണ് വേണ്ടത്ഗേറ്റ് 2021ല്‍ ടോപ്പറായ സിദ്ധാര്‍ത്ഥ് സബര്‍വാള്‍ കഴിഞ്ഞ വര്‍ഷം ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ പേപ്പറില്‍ 100ല്‍ 82 മാര്‍ക്ക് നേടിയാണ് ഒന്നാമതെത്തിയത്. പരീക്ഷയ്ക്ക് താന്‍ മോക്ക് പേപ്പറുകളും മുന്‍വര്‍ഷത്തെ പേപ്പറുകളും പഠിച്ചുവെന്ന് സബര്‍വാള്‍ പറഞ്ഞു. റഫറന്‍സ് ബുക്കുകള്‍ കോളേജ് തലത്തില്‍ മാത്രമുള്ളതാണ്.ഗേറ്റ് പോലുള്ള പ്രവേശന പരീക്ഷകള്‍ അല്ലെങ്കില്‍ ഐഇഎസ് വിജയിക്കുന്നതിന് ആശയപരമായ വ്യക്തതയും പരിശീലനവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രപരമായി പരീക്ഷ എഴുതാംതമിഴ്നാട്ടിലെ ഹിന്ദു കോളേജില്‍ നിന്ന് വിരമിച്ച ഗണിതശാസ്ത്ര അധ്യാപകനായ ശങ്കരനാരായണന് ശങ്കരപാണ്ഡ്യന്‍ (67) ഗേറ്റ് 2021ല്‍ വിജയിച്ച ഏറ്റവും പ്രായം കൂടിയ ഉദ്യോഗാര്‍ത്ഥികളില്‍ ഒരാളാണ്. പരീക്ഷയില്‍ വിജയിക്കാന്‍ 30 ദിവസത്തില്‍ കൂടുതല്‍ പ്രയത്നം വേണ്ടി വന്നില്ലെന്ന് ശങ്കരപാണ്ഡ്യന്‍ പറഞ്ഞു.
''ഗേറ്റിന് നെഗറ്റീവ് മാര്‍ക്കിംഗ് ഉള്ളതിനാല്‍ ഓരോ ചോദ്യത്തിനും കൃത്യമായ ഉത്തരം അറിയാമെങ്കില്‍ മാത്രം ഉത്തരം നല്‍കുക. പല ചോദ്യങ്ങള്‍ക്കും ഒരാള്‍ക്ക് ഒന്നോ രണ്ടോ ഉത്തരങ്ങള്‍ അറിയാമായിരിക്കാം. പക്ഷേ ആ ചോദ്യത്തിന്റെ ശരിയായ ഉത്തരം അറിയണമെന്നില്ല. അതിനാല്‍ കൃത്യമായി അറിയാത്ത ഉത്തരം എഴുതേണ്ടതില്ല. സിലബസ് കൃത്യമായി പഠിക്കുകയും അറിയാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാതിരിക്കുകയും ചെയ്താല്‍ പരീക്ഷയില്‍ വിജയിക്കാന്‍ സാധിക്കപം'' അദ്ദേഹം പറഞ്ഞു.
Also read-
SBI jobs| വൃഷണങ്ങളുടെ അൾട്രാ സൗണ്ട് സ്കാനിങ് വേണം; മൂന്നു മാസം ഗർഭിണിയെങ്കിൽ നിയമനമില്ല; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യഈ വര്‍ഷം കൊണ്ടുവന്ന മാറ്റങ്ങള്ഈ വര്‍ഷം ഗേറ്റ് 2022ല്‍ രണ്ട് പുതിയ വിഷയങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജിയോമാറ്റിക്സ് എഞ്ചിനീയറിംഗ്, നേവല്‍ ആര്‍ക്കിടെക്ചര്‍, മറൈന്‍ എഞ്ചിനീയറിംഗ് എന്നിവ ഉള്‍പ്പെടെ ആകെ 29 വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഒരു ഉദ്യോഗാര്‍ത്ഥിക്ക് പരമാവധി രണ്ട് പേപ്പറുകള്‍ എഴുതാം.
Also read- RBI | റിസർവ് ബാങ്കിൽ ബിരുദധാരികള്‍ക്ക് അവസരം; പ്രതിവര്‍ഷം 33.60 ലക്ഷം രൂപ വരെ ശമ്പളംരണ്ട് സമയങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ആദ്യം രാവിലെ 9 മുതല്‍ 12 വരെ, രണ്ടാമത്തേത് ഉച്ചയ്ക്ക് 2:30 മുതല്‍ 5:30 വരെ. മള്‍ട്ടിപ്പിള്‍ ചോയ്സ്, സംഖ്യാപരമായ ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍ എന്നിവ അടങ്ങുന്ന ഒരു ടെസ്റ്റിന് മൂന്ന് മണിക്കൂര്‍ ഉണ്ടാകും. ചില ചോദ്യങ്ങള്‍ ഒരു മാര്‍ക്കിലും മറ്റുള്ളവ രണ്ടു മാര്ക്കിലുമായിരിക്കും. MSQ, NAT ചോദ്യങ്ങളില്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ടാകില്ല. എന്നാല്‍ MCQ വിഭാഗത്തിന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും.
2022 ഗേറ്റ് പരീക്ഷയ്ക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ മാര്‍ക്കുകളുടെയും തുടര്‍ന്നുള്ള ഇന്റര്‍വ്യൂ റൗണ്ടുകളുടെയും അടിസ്ഥാനത്തില്‍ ഐഐടി, ഐഐഎസ്ഇആര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ എംടെക് കോഴ്സുകളില്‍ പ്രവേശനം നേടാനാകും. പരീക്ഷാ ഫലം പ്രഖ്യാപിച്ച തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്ക് ഗേറ്റ് സ്കോറിന് സാധുതയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.