• HOME
  • »
  • NEWS
  • »
  • career
  • »
  • Viral | യുവാക്കള്‍ ഒരു ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യണം; ഇന്ത്യൻ സിഇഒയുടെ പോസ്റ്റ് വിവാദത്തില്‍

Viral | യുവാക്കള്‍ ഒരു ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യണം; ഇന്ത്യൻ സിഇഒയുടെ പോസ്റ്റ് വിവാദത്തില്‍

ഇപ്പോള്‍ ബോംബെ ഷേവിംഗ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ശാന്തനു ദേശ്പാണ്ഡെയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.

  • Last Updated :
  • Share this:
    ലോക്ക്ഡൗണ്‍ സമയത്ത് അധിക സമയം ജോലി ചെയ്യേണ്ടി വന്നത് പലരും അഭിമുഖീകരിച്ചിട്ടുള്ള പ്രശ്‌നമാണ്. തങ്ങളുടെ ജീവിതം മുന്നോട്ടു പോകുന്നതിനുംബിസിനസ്സ് മുന്നോട്ടു കൊണ്ടു പോകുന്നതിനും ആളുകള്‍ അതിന് നിര്‍ബന്ധിതരായിട്ടുണ്ട്. എന്നാല്‍ എല്ലായ്‌പ്പോഴും ഒരുപോലെ ആയിരിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്.

    കോവിഡ് മഹാമാരിക്ക് ശേഷം പല കമ്പനികളുടെയും സിഇഒമാര്‍ ജോലി സമയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകള്‍ വിവാദങ്ങള്‍ക്ക് അവസരമൊരുക്കിയിരുന്നു. ഇപ്പോള്‍ ബോംബെ ഷേവിംഗ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ശാന്തനു ദേശ്പാണ്ഡെയുടെ (shantanu deshpande) പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. യുവാക്കള്‍ (youngsters) ഒരു ദിവസം 18 മണിക്കൂര്‍ ജോലി (18 hours work) ചെയ്യണമെന്നാണ് അദ്ദേഹം തന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ (linkedin post) പറയുന്നത്.

    ''നിങ്ങള്‍ 22 വയസ്സുള്ളപ്പോഴാണ് ജോലിയില്‍ പ്രവേശിക്കുന്നതെങ്കില്‍ പരമാവധി അതിനായി പ്രവര്‍ത്തിക്കുക. നന്നായി ഭക്ഷണം കഴിക്കുകയും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുക. എന്നാല്‍ കുറഞ്ഞത് 4-5 വര്‍ഷമെങ്കിലും ദിവസേന 18 മണിക്കൂര്‍ ജോലി ചെയ്യാം '' ദേശ്പാണ്ഡെയുടെ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ പറയുന്നു. യുവാക്കള്‍ ഓണ്‍ലൈന്‍ കണ്ടന്റുകളില്‍ സ്വാധീനിക്കപ്പെടുന്നുണ്ടെന്നും തൊഴിലും-ജീവിതവും ബാലന്‍സ് ചെയ്യാന്‍ പരിശ്രമിക്കുന്നുണ്ടെന്നും സിഇഒ കൂട്ടിച്ചേർത്തു.

    '' ജോലിയും ജീവിതം ബാലന്‍സ് ചെയ്യുന്നതും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും മറ്റ് കാര്യങ്ങളുമൊക്കെയാണ് പ്രധാനപ്പെട്ടതെന്നാണ് യുവാക്കള്‍ ധരിച്ചുവെച്ചിരിക്കുന്നത്. ഇത് ശരിയാണ്. എന്നാൽ ജോലിയുടെ തുടക്ക കാലത്ത് അങ്ങനെയല്ല,'' അദ്ദേഹം പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പോസ്റ്റിനോട് ആളുകള്‍ പ്രതികരിച്ചത് വ്യത്യസ്ത രീതിയിലാണ്.

    '' 18 മണിക്കൂര്‍ ജോലി എന്നത് മനസ്സിലായി. 6 മണിക്കൂര്‍ ഉറക്കം, അതും മനസ്സിലായി. എന്നാല്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുകയും നന്നായി ഭക്ഷണം കഴിക്കുകയും ചെയ്യുക എന്ന് പറഞ്ഞത് മനസ്സിലായില്ല. നിങ്ങളുടെ 20കളില്‍ തന്നെ ബിപി, ഉത്കണ്ഠ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ നേരിടാന്‍ തയ്യാറായിരിക്കൂ'' എന്ന് ഒരു ഉപയോക്താവ് കുറിച്ചു.

    ''പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഇതൊരു തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഞങ്ങള്‍ നിങ്ങളുടെ അടിമകളല്ലെന്ന് ഓര്‍ക്കുക, '' മറ്റൊരു ഉപയോക്താവ് എഴുതി. ''ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത് പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് ഒന്നു കൂടി ചിന്തിക്കണമായിരുന്നു. ഈ സമീപനം ശരിയല്ല,'' മറ്റൊരാള്‍ കുറിച്ചു.

    വീടിനും നായയ്ക്കും വേണ്ടി സമയം ചെലവഴിക്കണമെങ്കില്‍ ഓഫീസില്‍ വരേണ്ട കാര്യമില്ല എന്ന ഹര്‍ഷ് ഗോയങ്കയുടെ ലിങ്ക്ഡ്ഇന്‍ പോസ്റ്റും മുമ്പ് വൈറലായിരുന്നു. '' നമുക്ക് സ്ഥാപനത്തിന്റെ ധാര്‍മികതയും ലക്ഷ്യവും സംസ്‌കാരവും ക്രിയേറ്റിവിറ്റിയും പുനസ്ഥാപിക്കേണ്ടതുണ്ട്. ഇനി മുതല്‍ വീട്ടിലിരുന്നുകൊണ്ടുള്ള ജോലി ലാഭകരമായ ഒന്നായിരിക്കില്ല. നിങ്ങള്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യം വേണമെങ്കില്‍, അതായത് യാത്ര ചെയ്യാതെ വീടിന് വേണ്ടിയും നായയ്ക്ക് വേണ്ടിയും ജിമ്മില്‍ പോകാനും ടിവി കാണാനും സമയം വേണമെങ്കില്‍ നിങ്ങള്‍ ഓഫീസിലേക്ക് മടങ്ങി വരാതിരിക്കുന്നതാണ് നല്ലത്,'' അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു.
    Published by:Amal Surendran
    First published: