• HOME
 • »
 • NEWS
 • »
 • career
 • »
 • Startup | സ്റ്റാര്‍ട്ടപ്പ് കമ്പനികളിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

Startup | സ്റ്റാര്‍ട്ടപ്പ് കമ്പനികളിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

പുതുതായി അവര്‍ തെരഞ്ഞെടുത്ത പല ജോലികളും അവര്‍ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല എന്നതാണ് സത്യം.

 • Last Updated :
 • Share this:
  വിപണികളിലെ സാമ്പത്തിക പ്രതിസന്ധികളും കമ്പനികളിൽ നിന്നുള്ള കൂട്ടപ്പിരിച്ചുവിടലുകളും ഫണ്ടിംഗ് (funding) മരവിപ്പിക്കലുകളുമൊക്കെ സ്റ്റാര്‍ട്ട് അപ്പുകളിലെ ജോലിയെക്കുറിച്ച് ചില മോശം അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരാന്‍ കാരണമായിട്ടുണ്ട്. അതുകൊണ്ട് തന്നെ തൊഴിലന്വേഷകര്‍ (candidates) സ്റ്റാര്‍ട്ടപ്പുകളെ (startups) തിരിഞ്ഞു നോക്കാത്ത അവസ്ഥായാണിപ്പോള്‍. പല വ്യാജ വാര്‍ത്തകളും ജോലിയിലെ സ്ഥിരതയില്ലായ്മയും എല്ലാം ഇതിന് കാരണങ്ങളാണ്.

  എന്നാല്‍ പഴയ ജോലി ഉപേക്ഷിച്ച് പോയ പലരും ഇപ്പോള്‍ ഖേദിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ നടന്ന ഒരു സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം, രാജിവെച്ച് പോയ 72 ശതമാനം ആളുകളും ഇപ്പോള്‍ തങ്ങളുടെ തീരുമാനത്തെക്കുറിച്ച് ഖേദം പ്രകടിപ്പിക്കുന്നുണ്ട്. എന്തുകൊണ്ടാണിത്? പുതുതായി അവര്‍ തെരഞ്ഞെടുത്ത പല ജോലികളും അവര്‍ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല എന്നതാണ് സത്യം.

  ഒരു സ്റ്റാര്‍ട്ട് അപ്പില്‍ ചേരുന്നതിന് മുന്‍പ് ഒരു ജീവനക്കാരന്‍ നാല് കാര്യങ്ങള്‍ പരിശോധിക്കണം,

  1. സ്റ്റാര്‍ട്ടപ്പിന്റെ ഫണ്ടിംഗിനെക്കുറിച്ച് വ്യക്തമായ ധാരണ വേണം

  ഉയര്‍ന്ന നിലയിലേയ്ക്ക് പോകുന്നതിനായി സ്റ്റാര്‍ട്ടപ്പുകള്‍ വളരെയധികം പണം ചെലവാക്കാറുണ്ട്. കൃത്യമായി ശമ്പളം നല്‍കാന്‍ ശരിയായ ഫണ്ടിംഗ് ആവശ്യമാണ്. നല്ല ഫണ്ടിംഗ് ഇല്ലെങ്കില്‍ ശമ്പളമടക്കമുള്ള പ്രശ്‌നങ്ങള്‍ പ്രതിസന്ധിയിലാകും.

  വിദ്യാഭ്യാസ വായ്പ എടുത്ത് പഠനം പൂര്‍ത്തിയാക്കിയവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ബിറ്റ്സ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റിലെ അസിസ്റ്റന്റ് ഡീന്‍ ഉദയ് വിർമണി പറഞ്ഞു. പല സ്റ്റാര്‍ട്ട്അപ്പ് കമ്പനികളും നിക്ഷേപകര്‍ സാമ്പത്തിക പ്രതിസന്ധിയിലാകുന്ന നിമിഷം ഒന്നുകില്‍ സ്റ്റാഫിന് നല്‍കിയ ഓഫറുകള്‍ പിന്‍വലിയ്ക്കുകയോ അല്ലെങ്കില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ജോലിക്കാരെ പിരിച്ചു വിടുകയോ ഒക്കെയാണ് പതിവ്.

  'ബിസിനസ് ബിരുദധാരികള്‍ കമ്പനി മെച്ചപ്പെടുത്തുന്നതിന് വലിയ മുതല്‍ക്കൂട്ടാണ്. എന്നാല്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് എന്തെങ്കിലും പ്രതിസന്ധി വരുമ്പോള്‍ അത് ആദ്യം ബാധിക്കുക ഇത്തരം തുടക്കക്കാരെയാണ്' വിര്‍മാനി വ്യക്തമാക്കി. അടുത്തിടെ ഹോം സ്‌റ്റേ ടൂറിസം ബിസിനസില്‍ സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

  2. വ്യാജ ഓഫറുകള്‍ക്ക് പിന്നാലെ പോകരുത്

  ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ ചേരുന്നതിന് മുന്‍പ് അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ അന്വേഷിച്ച് മനസ്സിലാക്കണം. ആദ്യമായി ഒരു കമ്പനിയില്‍ ചേരുന്നതിന് മുന്‍പായി എന്താണ് നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടം എന്ന് മനസ്സിലാക്കുക. നിങ്ങളുടെ കഴിവിനനുസരിച്ചുള്ള നേട്ടങ്ങള്‍ ഉണ്ടാകുമോ എന്ന് താരതമ്യം ചെയ്യുകയാണ് ആദ്യം വേണ്ടത്.

  'നിങ്ങളുടെ കഴിവും കമ്പനിയുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് മനസ്സിലാക്കണം. പുതിയ കാര്യങ്ങള്‍ പഠിക്കാനും പരീക്ഷിക്കാനുമുള്ള അവസരങ്ങള്‍ ഉണ്ടോ? ജോലിയ്ക്ക് കയറുന്നതിന് മുന്‍പ് നിങ്ങളുടെ ഏതെങ്കിലും കഴിവുകള്‍ വികസിപ്പിക്കേണ്ടതുണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കണം.' ഇമാര്‍ട്ടിക്കസ് ലേണിംഗിന്റെ വൈസ് പ്രസിഡന്റും റീജിയണല്‍ കരിയര്‍ സര്‍വീസസ് തലവനുമായ ജോയ് വാസ് പറഞ്ഞു.

  പുതിയ കഴിവുകള്‍ ആര്‍ജ്ജിക്കേണ്ടതും വളര്‍ത്തിയെടുക്കേണ്ടതും ഇന്നത്തെ സാഹചര്യത്തില്‍ വളരെ അത്യാവശ്യമാണ്. ഒരു ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് അതിന്റെ എല്ലാ വശങ്ങളും കൃത്യമായി അറിഞ്ഞിരിക്കണമെന്ന് സ്റ്റഡി24*7, സിഇഒ ലോകേഷ് അറോറ പറയുന്നു. സ്ഥാപനം മോശമായാല്‍ പോലും അവിടെ നിന്ന് നിങ്ങള്‍ക്ക് എന്ത് നേട്ടം കൈവരിക്കാന്‍ സാധിക്കും എന്ന് നിങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

  3. സ്ഥാപകനെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കുക

  പല സ്റ്റാര്‍ട്ട് അപ്പ് സ്ഥാപകരും തങ്ങളുടെ സംരംഭത്തെക്കുറിച്ച് വാചാലരാകാറുണ്ട്. തങ്ങളുടെ ആശയത്തെക്കുറിച്ചും പിന്നിലെ പ്രേരണയെക്കുറിച്ചും ഒക്കെ ആയിരിക്കും അവര്‍ സംസാരിക്കുക. എന്നാല്‍ ഇവരുടെ അക്കാദമിക് പശ്ചാത്തലവും മുന്‍കാല പ്രവൃത്തി പരിചയവും എല്ലാം മനസ്സിലാക്കുന്നത് ഗുണം ചെയ്യും.

  ഒന്നില്‍ കൂടുതല്‍ സ്ഥാപകര്‍ ഉണ്ടെങ്കില്‍ അവര്‍ എങ്ങനെ കണ്ടുമുട്ടി, എങ്ങനെയാണ് കമ്പനി ആരംഭിച്ചത്, ഭാവി ലക്ഷ്യങ്ങള്‍ തുടങ്ങിയവ എല്ലാം അറിയാന്‍ ശ്രമിക്കുക. സ്ഥാപകന്റെ നേതൃപാടവത്തെക്കുറിച്ചും അറിയേണ്ടത് അത്യാവശ്യമാണ്.

  4. സ്ഥാപനത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ധാരണ വേണം

  എന്തെങ്കിലും അടിസ്ഥാന പ്രശ്‌നം പരിഹരിക്കണം എന്ന ആശയത്തിലായിരിക്കും ഭൂരിഭാഗം സ്റ്റാര്‍ട്ടപ്പുകളും സ്ഥാപിക്കുക. വിജയം പലപ്പോഴും ഉറപ്പുള്ള കാര്യമായിരിക്കില്ല. എങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാനായിരിക്കും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
  Published by:Arun krishna
  First published: