• HOME
  • »
  • NEWS
  • »
  • career
  • »
  • നഴ്സുമാർക്കും മെഡിക്കൽ ടെക്നീഷ്യന്മാർക്കും മാലി ദ്വീപിലേക്ക് നോർക്ക വഴി റിക്രൂട്ട്മെന്‍റ്

നഴ്സുമാർക്കും മെഡിക്കൽ ടെക്നീഷ്യന്മാർക്കും മാലി ദ്വീപിലേക്ക് നോർക്ക വഴി റിക്രൂട്ട്മെന്‍റ്

ഇതുമായി ബന്ധപ്പെട്ട് ട്രീ ടോപ്പ് ആശുപത്രിയുമായി നോർക്ക റൂട്ട്സ് കരാറിൽ ഒപ്പ് വെച്ചു.

norka roots kerala

norka roots kerala

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: മാലിയിലെ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ടെർഷ്യറി കെയർ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്, മിഡ് വൈഫ്, മെഡിക്കൽ ടെക്നീഷ്യൻ എന്നീ ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് മുഖേന അപേക്ഷകൾ ക്ഷണിച്ചു. ഇതാദ്യമായിട്ടാണ് നോർക്ക റൂട്ട്സ് മുഖേന മാലിയിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

    ഇതുമായി ബന്ധപ്പെട്ട് ട്രീ ടോപ്പ് ആശുപത്രിയുമായി നോർക്ക റൂട്ട്സ് കരാറിൽ ഒപ്പ് വെച്ചു. ബിരുദം / ഡിപ്ലോമ കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ള നഴ്സുമാരെയും മെഡിക്കൽ ടെക്നീഷ്യന്മാരെയുമാണ് തെരഞ്ഞെടുക്കുന്നത്. 22നും 30നും മധ്യേ പ്രായമുള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.

    മിഡ് വൈഫ് തസ്തികയ്ക്ക് രണ്ട് വർഷത്തെ ലേബർ റൂം പ്രവൃത്തി പരിചയമുള്ള വനിത നഴ്സുമാർക്കാണ് അവസരമുള്ളത്. നഴ്സുമാർക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യു എസ് ഡോളറും (ഏകദേശം 70000 രൂപ), ടെക്നീഷ്യന്മാർക്ക് 1000 യുഎസ് ഡോളർ മുതൽ 1200 യു എസ് ഡോളർ വരെയും (ഏകദേശം 70000 രൂപ മുതൽ 85000 രൂപ വരെയും) ലഭിക്കും.

    'ആർട്ട് ഫോർ ദ സൈലന്‍റ്': വരകളിൽ നന്മ നിറയ്ക്കുന്ന രേഷ്മ


    താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, ട്രാൻസ്പോർട്ടേഷൻ, വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്പോർട്ടിന്‍റെയും യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം norka.maldives@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടിവ് ഓഫീസർ അറിയിച്ചു.

    വിശദവിവരങ്ങൾ www.norkaroots.org എന്ന വെബ് സൈറ്റിലും ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2019 നവംബർ 23.
    First published: