• HOME
  • »
  • NEWS
  • »
  • career
  • »
  • Jobs | ഉദ്യോഗാർത്ഥികളെ കാത്ത് നിരവധി ഒഴിവുകൾ; BSFൽ മുതൽ HAL വിദ്യാഭ്യാസ സമിതിയിൽ വരെ അപേക്ഷിക്കാൻ ഇപ്പോൾ അവസരം

Jobs | ഉദ്യോഗാർത്ഥികളെ കാത്ത് നിരവധി ഒഴിവുകൾ; BSFൽ മുതൽ HAL വിദ്യാഭ്യാസ സമിതിയിൽ വരെ അപേക്ഷിക്കാൻ ഇപ്പോൾ അവസരം

കൺസൾട്ടന്റ മുതൽ എഞ്ചിനീയർ, പ്രിൻസിപ്പൽ വരെയുള്ള നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

  • Share this:
    മികച്ച ഒരു ജോലി (Job) അന്വേഷിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഒട്ടും വൈകിക്കേണ്ട കൺസൾട്ടന്റ മുതൽ എഞ്ചിനീയർ, പ്രിൻസിപ്പൽ വരെയുള്ള നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒട്ടനവധി ഒഴിവുകൾ സർക്കാർ, സ്വകാര്യ മേഖലകളിൽ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്( BSF) മുതൽ എച്ച്എഎൽ എജ്യുക്കേഷൻ കമ്മിറ്റിയിൽ വരെ ഈ ആഴ്‌ച അപേക്ഷിക്കാനുള്ള ജോലികളുടെ വിശദാംശങ്ങൾ അറിയാം

    BSF റിക്രൂട്ട്‌മെന്റ് 2022

    കോൺസ്റ്റബിൾ തസ്തികയിലേക്കാണ് BSF റിക്രൂട്ട്‌മെന്റ്. 2788 ഒഴിവുകൾ BSF വിജ്ഞാപനം ചെയ്തിട്ടുണ്ട്. bsf.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഒഴിവുകളുടെ വിശദവിവരങ്ങൾ നൽകിയിരിക്കുന്നത്. 2788 ഒഴിവുകളിൽ 2651 തസ്തികകൾ പുരുഷ ഉദ്യോഗാർത്ഥികൾക്കും 137 എണ്ണം സ്ത്രീകൾക്കുമാണ്. ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പിഇടി), ഡോക്യുമെന്റ് വെരിഫിക്കേഷൻ റൗണ്ട്, ട്രേഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

    ട്രായ് (TRAI) റിക്രൂട്ട്മെന്റ് 2022

    കൺസൾട്ടന്റ്, സീനിയർ കൺസൾട്ടന്റ്, അഡ്വൈസർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). അഡ്വൈസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഫെബ്രുവരി 11-നകം അപേക്ഷ നൽകണം. ബാക്കി തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ജനുവരി 27-നകം അപേക്ഷിക്കാം. അഡ്വൈസർ ഒഴികെയുള്ള എല്ലാ തസ്തികകളിലേയ്ക്കും ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരു വർഷത്തിന് ശേഷം ഉദ്യോഗാർത്ഥിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കരാർ പുതുക്കാൻ സാധ്യതയുണ്ട്.

    എച്ച്എഎൽ എഡ്യൂക്കേഷൻ കമ്മിറ്റി ബെംഗളൂരു റിക്രൂട്ട്മെന്റ്

    ബെംഗളൂരുവിലെ എച്ച്എഎൽ പബ്ലിക് സ്കൂളിലും എച്ച്എഎൽ ന്യൂ പബ്ലിക് സ്കൂളിലും പ്രിൻസിപ്പൽ തസ്തികകളിലേക്ക് എച്ച്എഎൽ വിദ്യാഭ്യാസ സമിതി നിഅപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 29 വൈകുന്നേരം 5 മണിക്കകം തപാൽ മുഖേന അപേക്ഷകൾ അയക്കേണ്ടതാണ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷകളിൽ നിന്നും തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന്റെ തീയതിയും സ്ഥലവും ഇ-മെയിൽ വഴിയോ ഫോൺ വഴിയോ അറിയിക്കും. 78,800 രൂപയാണ് ഈ തസ്തികയിലെ ശമ്പളം.

    TRAI Recruitment 2022 | ബിരുദധാരികള്‍ക്ക് അവസരവുമായി ട്രായ്; 1.5 ലക്ഷം രൂപ വരെ ശമ്പളം

    ഗെയിൽ റിക്രൂട്ട്മെന്റ് 2022

    ഗെയിൽ ഇന്ത്യ ലിമിറ്റഡ് മെഡിക്കൽ സർവീസിൽ രണ്ട് ചീഫ് മാനേജർ തസ്തികയിലേക്കും ഏഴ് സീനിയർ ഓഫീസർ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. ഗെയിൽ ഇന്ത്യ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ gailonline.കോം വഴി ജനുവരി 20 നകം ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. അഭിമുഖം, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയിലൂടെ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും.

    Army Public Schools Hiring | ആര്‍മി പബ്ലിക് സ്‌കൂളുകൾ PGT, TGT, PRT തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു; അപേക്ഷയ്ക്കുള്ള അവസാനതീയതി ജനുവരി 28

    UPRVUNL റിക്രൂട്ട്മെന്റ് 2022

    ജൂനിയർ എഞ്ചിനീയർമാർ, അസിസ്റ്റന്റ് അക്കൗണ്ടന്റുമാർ, കെമിസ്റ്റ് ഗ്രേഡ് II, ലാബ് അസിസ്റ്റന്റുമാർ എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ച് ഉത്തർപ്രദേശ് രാജ്യ വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡ് (UPRVUNL). ആകെ 134 ഒഴിവുകളിലേയ്ക്കാണ് വിജ്ഞാപനം. രണ്ട് ഭാഗങ്ങളുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിന്റെ (CBT) അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. പരീക്ഷയിൽ വിജയിക്കുന്നവരെ ഡോക്യുമെന്റ് വെരിഫിക്കേഷനായി ക്ഷണിക്കും.
    Published by:Jayashankar AV
    First published: