നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Job | തൊഴിലവസരങ്ങളുമായി ഐഒസിഎൽ മുതൽ  വിപ്രോ വരെ, നിരവധി ഒഴിവുകളിലേക്ക് ഈ ആഴ്ച അപേക്ഷിക്കാം

  Job | തൊഴിലവസരങ്ങളുമായി ഐഒസിഎൽ മുതൽ  വിപ്രോ വരെ, നിരവധി ഒഴിവുകളിലേക്ക് ഈ ആഴ്ച അപേക്ഷിക്കാം

  ഇന്ത്യൻ റെയിൽവെ മുതൽ ഐടി ഭീമനായ വിപ്രോ വരെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്

  News18 Malayalam

  News18 Malayalam

  • Share this:
   ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് പൊതുമേഖലയിലും സ്വകാര്യമേഖലയിലും മികച്ച അവസരങ്ങളാണ് ഈ ആഴ്ച കാത്തിരിക്കുന്നത്. ഇന്ത്യൻ റെയിൽവെ മുതൽ ഐടി ഭീമനായ വിപ്രോ വരെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

   വ്യത്യസ്ത തലങ്ങളിൽ വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തിപരിയവും ഉള്ളവർക്ക് അപേക്ഷിക്കാൻ മികച്ച അവസരമാണിത്. സർക്കാർ സ്ഥാപനങ്ങളിലോ, സ്വകാര്യ കമ്പനികളിലോ പുതിയതായ ജോലി അന്വേഷിക്കുന്നവർക്കും ജോലിയിൽ ഒരു മാറ്റം ആഗ്രഹിക്കുന്നവർക്കും മികച്ച അവസരമാണിത്. അതിനായി വിവധ തസ്തികകളുടെ വിശദാംശങ്ങൾ പരിശോധിച്ച് നിങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുക. ഈ ആഴ്ച അപേക്ഷ ക്ഷണിച്ചിട്ടുള്ള കമ്പനികളുടെ പട്ടിക ചുവടെ നൽകുന്നു.

   1. ഇന്ത്യ പോസ്റ്റ്

   സ്‌പോർട്‌സ് ക്വാട്ടയിൽ 262 ഒഴിവുകളിലേക്ക് ഇന്ത്യ പോസ്റ്റ് (India Post) അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ജാർഖണ്ഡ് , ഹിമാചൽ പ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലായിരിക്കും നിയമനം. അസിസ്റ്റന്റ്, സോർട്ടിങ് അസിസ്റ്റന്റ്, മെയിൽ ഗാർഡ്, പോസ്റ്റ്മാൻ മൾട്ടി സറ്റാഫ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി വ്യത്യസ്തമാണ്. റിക്രൂട്ട്മെന്റ് അറിയിപ്പ് അനുസരിച്ച്, മെയില്‍ കാരിയര്‍മാരുടെ പ്രായപരിധി 18 മുതല്‍ 27 വയസ്സ് വരെയാണ്. തപാല്‍ അസിസ്റ്റന്റ്, സോര്‍ട്ടിംഗ് അസിസ്റ്റന്റ് തസ്തികകളിൽ അപേക്ഷിക്കുന്നവരുടെ പ്രായം 18 നും 27 നും ഇടയില്‍ ആയിരിക്കണം. എംടിഎസ് തസ്തികകളിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകര്‍ക്ക് കുറഞ്ഞത് 25 വയസ്സ് പ്രായമുണ്ടായിരിക്കണം.

   2. വിപ്രോ
   രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ വിപ്രോയിലെ തൊഴിലവസരങ്ങൾക്ക് വേണ്ടിയും ഈ ആഴ്ച അപേക്ഷിക്കാം. വിപ്രോയുടെ നോയിഡ കാമ്പസിലേക്ക് ഗ്രാജുവേറ്റ് എൻജിനിയേഴ്‌സ് ട്രയിനികളെ നിയമനിക്കാനുള്ള നടപടികളിലാണ് കമ്പനി. എൻജിനീയറിങ് ബിരുദമുള്ളവർക്ക് ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. അനലിസ്റ്റ് കോൺഫിഗറേഷൻ തസ്തികയിലേക്കായിരിക്കും നിയമനം. താൽപര്യമുള്ളവർക്ക് careers.wipro.com വഴി അപേക്ഷ സമർപ്പിക്കാം.

   3. തെക്ക്കിഴക്കൻ (southeastern) റെയിൽവെയിൽ അപ്രന്റീസ്

   പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ കാത്തിരിക്കുന്നവർക്കും ഈ ആഴ്ച വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ കഴിയും.തെക്ക്കിഴക്കൻ റെയിൽവെയിൽ ( Southeastern Railways) വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, വെൽഡർ, മെക്കാനിക്ക്, മെഷീനിസ്റ്റ്, പെയിന്റർ, കേബിൾ ജോയിന്റർ, ക്രയിൻ ഓപ്പറേറ്റർ എന്നിങ്ങനെ 1,785 അപ്രന്റീസ് ഒഴുവുകളിലേക്കാണ് റെയിൽവേ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കുന്നവർ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ് പാസായിരിക്കണം കൂടാതെ അപ്രന്റീസ്ഷിപ്പ് ചെയ്യേണ്ട ട്രേഡിൽ ഐടിഐ പാസായ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. എന്നാൽ ഈ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 15 വരെയുണ്ട്.

   4. ബിഎസ്എഫിൽ അവസരം

   ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിലെ (BSF) വിവിധ തസ്തികകളിലേക്കും ഈ ആഴ്ച്ച അപേക്ഷിക്കാം.ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ 72 ഗ്രൂപ്പ് സി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 65 ഒഴിവുകൾ കോൺസ്റ്റബിൾ തസ്തികയിലേക്കാണ്. ഹെഡ്‌ കോൺസ്റ്റബിൾ തസ്തികയിൽ 6 ഒഴിവുകളും അസിസ്റ്റന്റ് സബ് ഇൻസ്‌പെട്കർ (എഎസ്‌ഐ) തസ്തികയിൽ ഒരു ഒഴിവും ഉണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബിഎസ്എഫിന്റെ (BSF) വെബ്‌സൈറ്റായ rectt.bsf.gov.in വഴി അപേക്ഷിക്കാം. ഡിസംബർ 29 ആണ് ഈ ഒഴിവിലേയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

   5. ഫോൺപേ മ്യൂച്വൽ ഫണ്ട് സ്‌പെഷ്യലിസ്റ്റുകൾ

   മൊബൈൽ പേമെന്റ് പ്ലാറ്റ്‌ഫോമായ ഫോൺപെയിൽ (PhonePe ) മ്യൂച്വൽ ഫണ്ട് സ്‌പെഷ്യലിസ്റ്റുകളുടെ ഒഴിവുണ്ട്. ഇൻഹൗസ് കസ്റ്റമർ എക്‌സ്പീരിയൻസ് ടീമിനായാണ് മ്യൂച്വൽ ഫണ്ട് സ്‌പെഷ്യലിസ്റ്റുകളെ നിയമിക്കുന്നത്. അപേക്ഷിക്കുന്നവർക്ക് 0-2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. താൽപര്യമുള്ളവർക്ക് ഫോൺപേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ സംശയങ്ങൾ പരിഹരിക്കുകയും അവരുടെ അനുഭവം മെച്ചപ്പെടുത്തുകയും വേണം.

   6. മധ്യപ്രദേശ് ഹൈക്കോടതി ഗ്രൂപ്പ് ഡി നിയമനം

   മധ്യപ്രദേശ് ഹൈക്കോടതിയിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .
   ജില്ലാ സെഷൻസ് കോടതികളിലെ ഡ്രൈവർ, പ്യൂൺ വാച്ച്മാൻ , വാട്ടർമാൻ, ഗാർഡനർ, സ്വീപ്പർ എന്നിവയുൾപ്പെട 708 ഗ്രൂപ്പ് ഡി ലെവൽ തസ്തികകളിലേക്കുള്ള നിയമനം സംബന്ധിച്ച് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അപേക്ഷാ നടപടികൾ നവംബർ 28 ന് പൂർത്തിയാകും.

   7. രാജസ്ഥാൻ പോലീസിൽ കോൺസ്റ്റബിൾമാരുടെ ഒഴിവ്

   രാജസ്ഥാൻ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള നിയമനം സംബന്ധിച്ചുള്ള വിജ്ഞാപനം വന്നു. 4500 ഒഴിവുകളാണ് ഉള്ളത്. ആകെ ഒഴിവുകളിൽ 4116 എണ്ണം കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടിക്ക് വേണ്ടിയുള്ളതാണ്. കോൺസ്റ്റബിൾ ടെലിക്കോം തസ്തികയിലേക്ക് 154 ഒഴിവുകളും കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലേക്ക് 100 ഒഴിവുകളും ഉണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ എസ്എസ്ഒ ഐഡി (SSO ID) വഴി sso.rajasthan.gov.in. ൽ ഓൺലൈനായി അപേക്ഷിക്കാം. ഡിസംബർ 23 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

   Also Read - MHA Recruitment | കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിരവധി ഒഴിവുകള്‍; അവസാന തീയതി ഡിസംബര്‍ 20

   Also Read - South Eastern Railway Recruitment | റെയില്‍വേയില്‍ അപ്രന്റിസ് അവസരം; 1785 ഒഴിവുകള്‍

   8. ഐഒസിഎൽ അപ്രന്റീസ് നിയമനം

   ഈ ആഴ്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷനും (IOCL ) വിവിധ തൊഴിലവസരങ്ങളുമായി എത്തിയിട്ടുണ്ട്. ടെക്‌നിക്കൽ, നോൺ ടെക്‌നിക്കൽ വിഭാഗങ്ങളിലായി 527 അപ്രന്റീസ് (Apprentice) ഒഴിവുകളിലേക്ക് ആണ് ഐഒസിഎൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത് . നിയമനത്തിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള അവസാന തീയതി ഡിസംബർ 4 ആണ്.

   പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, അസം എന്നിവിടങ്ങളിലായിരിക്കും നിയമനം ലഭിക്കുക. എഴുത്ത് പരീക്ഷയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം.
   Published by:Karthika M
   First published:
   )}