ഉത്തര്‍പ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുതല്‍ ഇന്ത്യന്‍ ഓയില്‍ (Indian Oil) വരെ സര്‍ക്കാര്‍, പൊതുമേഖലകളിലെ വിവിധ സ്ഥാപനങ്ങൾ ഒഴിവുകളിലേക്ക് (Job Vacancy) അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിവിധ തലത്തിലുള്ള വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. നിങ്ങള്‍ പുതിയ ജോലി അന്വേഷിക്കുന്ന ആളാണെങ്കിലോ നിലവിലെ ജോലിയില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലോ ഈ ആഴ്ച നിങ്ങള്‍ക്ക് അപേക്ഷിക്കാവുന്ന ജോലികൾ ഇവയാണ്:
ആദായ നികുതി വകുപ്പ്പശ്ചിമ ബംഗാള്‍, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ ഇന്‍കം ടാക്സ് ഇന്‍സ്പെക്ടര്‍, ടാക്‌സ് അസിസ്റ്റന്റ്, മള്‍ട്ടിടാസ്‌കിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് അര്‍ഹരായ കായികതാരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 18 വൈകുന്നേരം 6 മണിയ്ക്കുള്ളിൽ തപാല്‍ വഴി അപേക്ഷിക്കാം. 2018, 2019, 2021, 2022 എന്നീ വര്‍ഷങ്ങളിലെ മികച്ച മൂന്ന് പ്രകടനങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും സെലക്ഷന്‍. ആദായ നികുതി ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് വിജയകരമായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 34,800 രൂപ വരെ ശമ്പളം ലഭിക്കും. ടാക്‌സ് അസിസ്റ്റന്റുമാരും മള്‍ട്ടിടാസ്‌കിംഗ് സ്റ്റാഫുകളുമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,200 രൂപ വരെ ലഭിക്കും.
ഡിആര്ഡിഒഡിഫന്സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (drdo) ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും (jrf) റിസര്‍ച്ച് അസിസ്റ്റന്റ് അപ്രന്റീസ്ഷിപ്പിനും അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള അഭിമുഖത്തിലൂടെയായിരിക്കും റിക്രൂട്ട്മെന്റ്. റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ ഒരു തസ്തികയാണ് ഒഴിവുള്ളതെങ്കില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് രണ്ട് തസ്തികകളാണുള്ളത്. കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം, മാര്‍ക്ക് ഷീറ്റുകള്‍/സര്‍ട്ടിഫിക്കറ്റുകള്‍, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ തപാല്‍ വഴി അയയ്ക്കണം. ഔദ്യോഗിക വെബ്‌സൈറ്റില്‍ പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 21 ദിവസത്തിനുള്ളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
രാജസ്ഥാന്‍ സെലക്ഷന്‍ കമ്മിറ്റി ഫോര്‍ സബോര്‍ഡിനേറ്റ് ആന്‍ഡ് മിനിസ്റ്റീരിയല്‍ സര്‍വീസസ് (RSMSSB)രാജസ്ഥാന്‍ സബോര്‍ഡിനേറ്റ് ആന്‍ഡ് മിനിസ്റ്റീരിയല്‍ സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (RSMSSB) സയന്‍സ്, ജോഗ്രഫി, ഹോം സയന്‍സ് എന്നിവയില്‍ 1012 ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. ജൂണ്‍ 28, 29 തീയതികളിലാണ് റിക്രൂട്ട്മെന്റ് പരീക്ഷ. ഉദ്യോഗാര്‍ത്ഥികള്‍ക്ക് rsmssb.rajasthan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 23 വരെ അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളുടെ സെലക്ഷന്‍. തുടര്‍ന്ന് അഭിമുഖവും ഉണ്ടായിരിക്കും.
ഇന്ത്യന്‍ ഓയില്ഇന്ത്യന് ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 29 ആണ്. രസതന്ത്രം വിഷയമാക്കി ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് IV (പ്രൊഡക്ഷന്‍) 4 തസ്തികകളിലേക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷയ്ക്ക് ശേഷം, ഉദ്യോഗാര്‍ത്ഥികളെ SPPT ടെസ്റ്റിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും, അതിനുശേഷം അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 മുതല്‍ 1,05,000 രൂപ വരെ ശമ്പളം ലഭിക്കും.
കേന്ദ്രീയ വിദ്യാലയംകേന്ദ്രീയ വിദ്യാലയം (KV) നമ്പര്‍ 1, ചകേരി, കാണ്‍പൂര്‍, പിജിടി- പൊളിറ്റിക്കല്‍ സയന്‍സ്, ടിജിടി- ഹിന്ദി, ടീച്ചര്‍, എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ്, ഡോക്ടര്‍, നഴ്സ്, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (സ്പോര്‍ട്സ്/യോഗ), കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. no1kanpur.kvs.ac.in വെബ്‌സൈറ്റില്‍ അപേക്ഷാ ഫോം ലഭ്യമാണ്. മാര്‍ച്ച് 28, 29 തീയതികളില്‍ കാണ്‍പൂരിലെ കെവി നമ്പര്‍ 1-ല്‍ നടക്കുന്ന ഒരു റൗണ്ട് അഭിമുഖങ്ങളുടെയും എഴുത്തുപരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
തമിഴ്‌നാട് TET 20222022-ലെ തമിഴ്നാട് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിനുള്ള (TNTET) അപേക്ഷ trb.tn.nic.in-വെബ്‌സൈറ്റില്‍ ആരംഭിച്ചു. തമിഴ്‌നാട്ടില്‍ അധ്യാപന ബിരുദം ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 13ന് വൈകുന്നേരം 5:00 മണിക്കുള്ളിൽ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്. TNTET 2022-ന്റെ പരീക്ഷാ തീയതി തമിഴ്‌നാട് ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് ബോര്‍ഡ് (TRB) ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. I, II എന്നീ രണ്ട് പേപ്പറുകളുള്ള പരീക്ഷ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും. ഓരോ പേപ്പറിനും ആകെ 150 പോയിന്റുകളുള്ള 150 MCQകള്‍ ഉണ്ടാകും. ഓരോ ശരിയായ ഉത്തരത്തിനും ഒരു പോയിന്റ് നല്‍കും. കൂടാതെ നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കില്ല.
എയര്‍ ഇന്ത്യഎയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് (AIASL) ഗോവ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പടിഞ്ഞാറന്‍ മേഖലയിലെ ഹാന്‍ഡിമാന്‍, ഡിസാസ്റ്റര്‍ സര്‍വീസ് ഏജന്റ്, ജൂനിയര്‍ എക്‌സിക്യൂട്ടീവുകള്‍, ഡ്യൂട്ടി ഓഫീസര്‍, ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍ തുടങ്ങി 255 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത മാതൃകയില്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 21-ന് മുമ്പ് hrhq.aiasl@airindia.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കുക. ഹാന്‍ഡിമാന്‍ തസ്തികയില്‍ 14,610 രൂപയാണ് തുടക്ക ശമ്പളം. പിന്നീട് Dy ടെര്‍മിനല്‍ മാനേജര്‍ തസ്തികയിൽ അലവന്‍സ് 60,000 രൂപയായി വര്‍ധിപ്പിക്കും.
എന്‍.ബി.സി.സിനാഷണല്‍ ബില്‍ഡിംഗ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ (എന്‍ബിസിസി) ഇന്ത്യ ലിമിറ്റഡ് ജൂനിയര്‍ എഞ്ചിനീയര്‍ (സിവില്‍), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരുടെ (സിവില്‍) 81 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 14 വൈകുന്നേരം 5 മണി വരെ രജിസ്റ്റര്‍ ചെയ്യാം. ജൂനിയര്‍ എഞ്ചിനീയര്‍ - സിവില്‍, ഇലക്ട്രിക്കല്‍ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും, അതേസമയം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ - സിവില്‍ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടിക്രമത്തില്‍ വ്യക്തിഗത അഭിമുഖം മാത്രമേ ഉണ്ടാകൂ.
UPPSC PCS 2022ഉത്തര്‍പ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPPSC) 2022-ലെ കമ്പൈന്‍ഡ് സ്റ്റേറ്റ് അപ്പര്‍ സബോര്‍ഡിനേറ്റ് പരീക്ഷയ്ക്ക് uppsc.nic.in എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 12-ന് മുമ്പ് അപേക്ഷിക്കാം. പ്രിലിമിനറി പരീക്ഷ ജൂണ്‍ 12 നും തുടര്‍ന്ന് പിസിഎസ് (മെയിന്‍) പരീക്ഷ-2022 സെപ്റ്റംബര്‍ 27 നും നടക്കും. ഡെപ്യൂട്ടി കളക്ടര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെ ആകെ 250 ഒഴിവുകളാണ് ഉള്ളത്. പോലീസ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ (ട്രേഡ് ടാക്സ്), ജില്ലാ കമാന്‍ഡര്‍ (ഹോം ഗാര്‍ഡ്സ്) എന്നിവരെ റിക്രൂട്ട്മെന്റ് പരീക്ഷയിലൂടെ ഉള്‍പ്പെടുത്തും. യോഗ്യത നേടുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം ഉണ്ടായിരിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.