നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • രാത്രികാവൽക്കാരനിൽ നിന്ന് സിവില്‍ സര്‍വീസിലേക്ക്; ബസ് സര്‍വീസില്ലാത്ത കുഗ്രാമത്തിന് അഭിമാനമായി രാഹുല്‍

  രാത്രികാവൽക്കാരനിൽ നിന്ന് സിവില്‍ സര്‍വീസിലേക്ക്; ബസ് സര്‍വീസില്ലാത്ത കുഗ്രാമത്തിന് അഭിമാനമായി രാഹുല്‍

  നൈറ്റ് വാച്ചര്‍ ജോലിയുടേയും പകല്‍ ടാപ്പിങ്ങും പശുവളര്‍ത്തലിനിടയിലുമാണ് രാഹുല്‍ പഠനത്തിന് സമയം കണ്ടെത്തുന്നത്

  • Share this:
   കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) രണ്ടാം സ്ട്രീം പരീക്ഷയില്‍ 21ാം റാങ്ക് നേടി അറയാഞ്ഞിലിമണ്ണിന്റെ അഭിമാനമായി മാറിയ രാഹുല്‍ ഇലന്തൂര്‍ ഗവ. നഴ്‌സിങ് സ്‌കൂളില്‍ നൈറ്റ് വാച്ചറാണ്. കര്‍ഷക കുടുംബത്തിലെ അധ്വാനവും കഷ്ടതകളും നിറഞ്ഞ ജീവിതത്തില്‍ പഠനത്തോടൊപ്പം വിവിധ ജോലികള്‍ ചെയ്താണ് രാഹുല്‍ തന്റെ പ്രതിസന്ധികളെ വിജയത്തിലേക്കുള്ള പടവുകളാക്കി മാറ്റിയത്.

   അറിയാഞ്ഞിലി മണ്ണ് ഗ്രാമത്തിന്റെ മൂന്ന് വശവും ശബരിമല വനവും മറുവശം പമ്പാ നദിയുമാണ്. ദൃഢ നിശ്ചയവും കഠിന പ്രയത്‌നവും മാത്രം മതി ലക്ഷ്യത്തിലെത്താനെന്നതിന്റെ നേര്‍സാക്ഷ്യം കൂടിയാണ് ബസ് സര്‍വീസ് പോലുമില്ലാത്ത ഈ ഗ്രാമത്തില്‍ നിന്നും വരുന്ന രാഹുലിന്റെ ഈ വിജയത്തിളക്കം. കര്‍ഷക കുടുംബത്തില്‍ ടാപ്പിംഗ് തൊഴിലാളിയായ എ.കെ.രാജുവിനും വീട്ടുജോലിക്കാരിയായ സന്താനവല്ലിയുടേയും അതിരുകളില്ലാത്ത സന്തോഷം കൂടിയാവുകയാണ് മകന്‍ രാഹുലിന്റെ റാങ്ക്.

   നൈറ്റ് വാച്ചര്‍ ജോലിയുടേയും പകല്‍ ടാപ്പിങ്ങും പശുവളര്‍ത്തലിനിടയിലുമാണ് രാഹുല്‍ പഠനത്തിന് സമയം കണ്ടെത്തുന്നത്. സിവില്‍ സര്‍വീസ് രാഹുലിന്റെ ചെറുപ്പം മുതല്‍ ആഗ്രഹമായിരുന്നു. 2 വട്ടം സിവില്‍സര്‍വീസ് പരീക്ഷ എഴുതിയെങ്കിലും റാങ്ക് പട്ടികയില്‍ ഇടം നേടാനായില്ല. ഇതോടെ കെഎഎസ് ലക്ഷ്യമിട്ടു പഠിച്ചുകൊണ്ട് ഭരണ സര്‍വീസ് പരീക്ഷ എഴുതി.

   തിരുവനന്തപുരം വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് ബിടെക് കഴിഞ്ഞ രാഹുല്‍ അടൂര്‍ ഗവ. ഐടിഐ യില്‍ നിന്ന് എംബിഎ വിജയിക്കുമ്പോള്‍ ടെക്നോപാര്‍ക്കില്‍ ജോലി ലഭിച്ചിരുന്നു. ബിരുദ പഠനത്തിനിടെ എഴുതിയ പി എസ് സി പരീക്ഷയിലാണ് ടെക്നോപാര്‍ക്കിലെ ജോലിക്കിടെ സര്‍ക്കാര്‍ ജോലിയായി നൈറ്റ് വാച്ചര്‍ ജോലി ലഭിക്കുന്നത്. മൂന്ന് വര്‍ഷമായ ഈ ജോലിക്കിടെ രണ്ട് തവണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയെങ്കിലും റാങ്ക് പട്ടികയില്‍ എത്തിയില്ല. കെ എ എസ് പരീക്ഷയുടെ ഫലം കഴിഞ്ഞ ദിവസം എത്തുമ്പോള്‍ മൂന്നാം തവണ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതുകയായിരുന്നു രാഹുല്‍.

   അറയാഞ്ഞിലിമണ്ണ് സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ അദ്ധ്യാപിക രാഖിയാണ് രാഹുലിന്റെ സഹോദരി.
   Published by:Karthika M
   First published:
   )}