നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Jobs | ഫോൺപേയിൽ മുതൽ ഇന്ത്യൻ ഓയിലിൽ വരെ അവസരം; ഈ ആഴ്ച അപേക്ഷിക്കാവുന്ന ജോലികൾ

  Jobs | ഫോൺപേയിൽ മുതൽ ഇന്ത്യൻ ഓയിലിൽ വരെ അവസരം; ഈ ആഴ്ച അപേക്ഷിക്കാവുന്ന ജോലികൾ

  10, 12 ക്ലാസുകൾ പാസായവർക്കും ബിരുദ, ബിരുദാനന്തര ബിരുദം നേടിയവർക്കുമാണ് വിവിധ തസ്തികകളിൽ അവസരം.

  News18 Malayalam

  News18 Malayalam

  • Share this:
   നിങ്ങൾ സർക്കാർ അല്ലെങ്കിൽ സ്വകാര്യ മേഖലയിൽ ജോലി (Job) തേടുന്നവരാണോ? ആണെങ്കിൽ, വിവിധ വകുപ്പുകളിലെ വിവിധ തസ്തികകളിലേക്ക് നിരവധി ഒഴിവുകളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 10, 12 ക്ലാസുകൾ പാസായവർക്കും ബിരുദ, ബിരുദാനന്തര ബിരുദം നേടിയവർക്കുമാണ് വിവിധ തസ്തികകളിൽ അവസരം. ഇതിൽ ചില പോസ്റ്റുകളിലേയ്ക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈ ആഴ്ചയാണ്. ഈ ആഴ്ച തന്നെ നിങ്ങൾ അപേക്ഷിക്കേണ്ട സർക്കാർ, സ്വകാര്യ ജോലികൾ ഏതൊക്കെയാണെന്ന് നോക്കാം.

   എംപി ഹൈക്കോടതി ഗ്രൂപ്പ് ഡി റിക്രൂട്ട്‌മെന്റ് 2021
   മധ്യപ്രദേശ് ഹൈക്കോടതിയിൽ ഡ്രൈവർ, പ്യൂൺ, വാച്ച്മാൻ, വാട്ടർമാൻ, ഗാർഡനർ, ജില്ലാ സെഷൻസ് കോടതികളിൽ സ്വീപ്പർ തുടങ്ങി വിവിധ ഗ്രൂപ്പ് ഡി ലെവൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 13 നും നവംബർ 28 നും ഇടയിൽ എംപിഎച്ച്സിയുടെ (MPHC) ഔദ്യോഗിക വെബ്‌സൈറ്റായ mphc.gov.inൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 30 മാർക്കിന്റെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

   ഫോൺപേ (PhonePe) മ്യൂച്വൽ ഫണ്ട് സ്പെഷ്യലിസ്റ്റ് റിക്രൂട്ട്മെന്റ് 2021
   ഫോൺപേ കസ്റ്റമർ സർവീസ് അഡ്വൈസർ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. കമ്പനിയുടെ ഇൻ-ഹൌസ് കസ്റ്റമർ എക്സ്പീരിയൻസ് ടീമിലേയ്ക്കാണ് മ്യൂച്വൽ ഫണ്ട് സ്പെഷ്യലിസ്റ്റുകളെ തേടുന്നത്. തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾ മ്യൂച്വൽ ഫണ്ടുകളുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ സംശയങ്ങൾ പരിഹരിക്കേണ്ടതുണ്ട്. അപേക്ഷകർക്ക് നന്നായി എഴുതാനും മികച്ച രീതിയിൽ ആശയവിനിമയം നടത്താനും കാര്യങ്ങൾ വളരെ നന്നായി പഠിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലിയിൽ 0-2 വർഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

   ആർബിഐ (RBI) സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാം 2021
   ഫിനാൻസ്, ഇക്കണോമിക്‌സ്, നിയമം, ബാങ്കിംഗ് എന്നീ മേഖലകളിൽ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള വിദ്യാർത്ഥികൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്റേൺഷിപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. വാർഷിക സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാം 2022 ഏപ്രിലിൽ ആരംഭിക്കും. ഇതിലേയ്ക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഡിസംബർ 31 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. സമ്മർ പ്ലെയ്‌സ്‌മെന്റ് പ്രോഗ്രാമിലേക്ക് 125 ഇന്റേണുകളെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 20,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.

   എൻപിസിഐഎൽ (NPCIL) ട്രേഡ് അപ്രന്റീസ് റിക്രൂട്ട്‌മെന്റ് 2021
   ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) ട്രേഡ് അപ്രന്റീസിന്റെ 250 ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. നവംബർ 15ന് വൈകുന്നേരം 4 മണി വരെ ഓൺലൈൻ അപേക്ഷ നൽകാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എൻപിസിഐഎല്ലിന്റെ (NPCIL) ഔദ്യോഗിക വെബ്സൈറ്റായ npcil.nic.in ൽ അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ഡിപ്ലോമ നേടിയിരിക്കണം.

   ഐഐടി ഭുവനേശ്വർ വിന്റർ ഇന്റേൺഷിപ്പ് 2021
   ഐഐടി ഭുവനേശ്വർ ശാസ്ത്രം, ഭൂമി, സമുദ്രം, കാലാവസ്ഥാ, ഇലക്ട്രിക്കൽ സയൻസ്, ഇൻഫ്രാസ്ട്രക്ചർ, മെക്കാനിക്കൽ സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, മാനേജ്‌മെന്റ് ആൻഡ് മിനറൽസ്, മെറ്റലർജിക്കൽ, മെറ്റീരിയൽസ് എഞ്ചിനീയറിംഗ് തുടങ്ങി വിവിധ മേഖലകളിൽ വിന്റർ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നവംബർ 21 രാത്രി 11 മണി വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഡിസംബർ 6 മുതൽ 31 വരെ ഓൺലൈൻ മോഡ് വഴി ആരംഭിക്കുന്ന ഇന്റേൺഷിപ്പ് മൂന്നാഴ്ചത്തേയ്ക്കുള്ളതാണ്.

   ഇൻഡിഗോ എയർലൈൻസ് (IndiGo airlines) റിക്രൂട്ട്മെന്റ് 2021
   ഇൻഡിഗോ എയർലൈൻസ് ട്രെയിനി തസ്തികയിലേക്ക് എൻജിനീയറിങ് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇൻഡിഗോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ goindigo.app.param.aiലൂടെ ബിടെക് ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് പത്താം ക്ലാസിലും ബിരുദത്തിലും കുറഞ്ഞത് 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഷോർട്ട്‌ലിസ്‌റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികൾക്ക് എയർക്രാഫ്റ്റ് മാനേജ്‌മെന്റ്, എയർക്രാഫ്റ്റ് റൂട്ടിംഗ്, ഫ്ലീറ്റ് മാനേജ്‌മെന്റ്, വെയർഹൗസ്, ഇൻവെന്ററി മാനേജ്‌മെന്റ്, ഫ്രണ്ട് ലൈൻ സപ്പോർട്ട് തുടങ്ങിയ സേവനങ്ങളാണ് നൽകേണ്ടത്.

   രാജസ്ഥാൻ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2021
   രാജസ്ഥാൻ പോലീസ് 4500-ലധികം കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ SSO ID വഴി sso.rajasthan.gov.in എന്ന വെബ്സൈറ്റിലൂടെ ഡിസംബർ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെയും തുടർന്ന് കായിക ക്ഷമത ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 4161 കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി, 154 കോൺസ്റ്റബിൾ ടെലികോം, 100 കോൺസ്റ്റബിൾ (ഡ്രൈവർ) എന്നിവയുൾപ്പെടെ 4,588 കോൺസ്റ്റബിൾ ഒഴിവുകളാണുള്ളത്.

   ഇന്ത്യൻ ഓയിൽ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് 2021
   ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, അസം എന്നിവിടങ്ങളിലേക്ക് 527 ടെക്‌നിക്കൽ, നോൺ-ടെക്‌നിക്കൽ അപ്രന്റീസുകൾക്കായി അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷൻ ഡിസംബർ 4ന് അവസാനിക്കും. ഡിസംബർ 19 ന് നടക്കുന്ന എഴുത്ത് പരീക്ഷയിലൂടെ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും 12 മാസത്തെ പരിശീലനം നൽകും.

   പിഡബ്ല്യൂസി (PwC) റിക്രൂട്ട്‌മെന്റ് 2021
   അക്കൗണ്ടിംഗ് സ്ഥാപനമായ പിഡബ്ല്യൂസി കൊൽക്കത്ത ഓഫീസിൽ സീനിയർ അസോസിയേറ്റ് - കോർപ്പറേറ്റ് ഫിനാൻസ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് pwc.in എന്ന ഔദ്യോഗിക പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കാം. CA അല്ലെങ്കിൽ CA-ഇന്റർ, CFA അല്ലെങ്കിൽ MBA ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. ഗവേഷണത്തിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം. ക്ലയിന്റുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ, പിന്തുണ എന്നിവ വാഗ്ദാനം ചെയ്യുകയാണ് ഈ തസ്തികയിലൂടെ ചെയ്യേണ്ടത്.
   Published by:Sarath Mohanan
   First published:
   )}