നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Job Vacancy | UPSC CDS മുതല്‍ TCS വരെ; ഈ ആഴ്ച അപേക്ഷിക്കാവുന്ന ജോലികള്‍ ഇവയാണ്

  Job Vacancy | UPSC CDS മുതല്‍ TCS വരെ; ഈ ആഴ്ച അപേക്ഷിക്കാവുന്ന ജോലികള്‍ ഇവയാണ്

  വിവിധ തലത്തിലുള്ള വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാൻ കഴിയും

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇന്ത്യന്‍ ആര്‍മിയിലെയും (Indian Army) എസ്എസ്‌സിയിലെയും (SSC) ഒഴിവുകൾ മുതല്‍ ടിസിഎസ് (TCS), ടെറാഡാറ്റ (Tera Data) മുതലായ മള്‍ട്ടിനാഷണല്‍ കമ്പനികളിലെ അവസരങ്ങൾ വരെ നിരവധി തൊഴിലവസരങ്ങളാണ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്. വിവിധ തലത്തിലുള്ള വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാൻ കഴിയും. നിങ്ങള്‍ പുതിയ ജോലി തേടുകയോ ജോലി മാറ്റത്തിന് ശ്രമിക്കുകയോ ചെയ്യുന്ന ആളാണെങ്കിൽ ഈ ആഴ്ച അപേക്ഷിക്കാവുന്ന ജോലികളുടെ പട്ടിക ഇതാ.

   ഇന്ത്യന്‍ ആര്‍മി സിവില്‍ ഡിഫന്‍സ് (Indian Army Civil Defence)

   ജാര്‍ഖണ്ഡിൽ രാംഘട്ടിലെ സിഖ് റെജിമെന്റ് സെന്ററിന് കീഴിലുള്ള നിരവധി സിവില്‍ ഡിഫന്‍സ് തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് ആരംഭിച്ചതായി ഇന്ത്യന്‍ ആര്‍മി അറിയിച്ചു. ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ജൂനിയര്‍ ക്ലര്‍ക്ക് തസ്തികകള്‍, പട്ടികജാതി ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒരു ബൂട്ട് മേക്കര്‍ തസ്തിക, നാല് കുക്ക് തസ്തികകള്‍ എന്നീ ഒഴിവുകളാണ് ഉള്ളത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് indianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ജനുവരി 8-ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കാം.

   ടെറാ ഡാറ്റ സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍ (Tera Data Software Engineer)

   അമേരിക്കന്‍ സോഫ്റ്റ്‌വെയർ ഭീമനായ ടെറാ ഡാറ്റ ഹൈദരാബാദ് ഓഫീസിലേക്ക് സോഫ്റ്റ്വെയര്‍ എഞ്ചിനീയർമാരെ തേടുകയാണ്. 0 മുതല്‍ 3 വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. ജോലിക്കായി അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിഎസ്ഇ/ഐടിയില്‍ ബിഇ, ബിടെക്, എംസിഎ, എംഎസ്‌സി എന്നിവ ഉണ്ടായിരിക്കണം.

   എസ്എസ്‌സി സിജിഎല്‍ റിക്രൂട്ട്‌മെന്റ് 2021(SSC CGL Recruitment 2021)

   സ്റ്റാഫ് സെലക്ഷന്‍ കമ്മിറ്റി (എസ്എസ്സി) മള്‍ട്ടി ഡിസിപ്ലിനറി ഗ്രാജ്വേറ്റ് ലെവല്‍ (സിജിഎല്‍) ടയര്‍ 1 പരീക്ഷ 2021-ന് അപേക്ഷ ക്ഷണിച്ചു. മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും ബി, സി എന്നീ ഗ്രൂപ്പുകളിലേക്കുള്ള ഒഴിവുകള്‍ നികത്തുന്നത് സിജിഎല്‍ വഴിയാണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എസ്‌സി സിജിഎല്‍ 2021-ന് അപേക്ഷിക്കാനുള്ള അവസാന തീയതിയായ 2022 ജനുവരി 23-നകം ssc.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

   ടിസിഎസ് (TCS)

   ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) അതിന്റെ ബിസിനസ് പ്രോസസ് സേവനങ്ങള്‍ക്കായി പുതുമുഖങ്ങളെ നിയമിക്കുന്നു. ആര്‍ട്‌സ്, സയൻസ്, കൊമേഴ്‌സ് ബിരുദധാരികളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2022 ജനുവരി 7-നകം ജോലിക്കായി അപേക്ഷിക്കാം. ജനുവരി 26-ന് നടക്കുന്ന എഴുത്ത് പരീക്ഷയെയും അതിനുശേഷമുള്ള അഭിമുഖ പരീക്ഷയെയും അടിസ്ഥാനമാക്കിയായിരിക്കും സെലക്ഷന്‍ നടത്തുക.

   യുപിഎസ്എസ്എസ്‌സി ആരോഗ്യ പ്രവര്‍ത്തകർ (UPSSSC Health Worker)

   ഉത്തര്‍പ്രദേശ് സബോർഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ കമ്മിറ്റി (UPSSSC) ആരോഗ്യ പ്രവര്‍ത്തകരുടെ 9212 ഒഴിവുകളിലേക്ക് വനിതാ ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2022 ജനുവരി 5 വരെ അപേക്ഷിക്കാം.

   ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (Indian Coast Guard)

   ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക്, യന്ത്രിക് തസ്തികകളില്‍ 322 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 4-ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 14 ആണ്. നിഷ്കർഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവരും പ്രായം സംബന്ധിച്ച മാനദണ്ഡങ്ങൾ ബാധകമായവരുമായ ഇന്ത്യൻ പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

   ഉദ്യോഗാർത്ഥികൾക്ക് 18 നും 22 നും മദ്ധ്യേ പ്രായമുള്ളവർ ആയിരിക്കണം. എഴുത്തു പരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, ഐഎൻഎസ് ചിൽക്കയിൽ പരിശീലനം എന്നിങ്ങനെ നാല് ഘട്ടങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ഉൾപ്പെട്ടതായിരിക്കും എഴുത്തു പരീക്ഷ. ഈ ഘട്ടത്തിൽ വിജയിക്കുന്നവർ ഫിസിക്കൽ ടെസ്റ്റിന് യോഗ്യത നേടും. നാവിക് ജനറൽ ഡ്യൂട്ടി, ഡൊമസ്റ്റിക് ബ്രാഞ്ച് വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്നവരുടെ അടിസ്ഥാന വേതനം 21,700 രൂപയാണ്. യാന്ത്രിക് തസ്തികയിൽ അടിസ്ഥാന വേതനം 29,200 രൂപ.

   എച്ച്ആര്‍ടിസി ഡ്രൈവര്‍ (HRTC Driver)

   കരാര്‍ അടിസ്ഥാനത്തില്‍ 332 ഡ്രൈവര്‍മാരെ നിയമിക്കാനൊരുങ്ങുകയാണ് ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എച്ച്ആര്‍ടിസി). അപേക്ഷകര്‍ക്ക് എച്ച്ടിവി ഡ്രൈവിംഗ് ലൈസന്‍സും കുറഞ്ഞത് 3 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയവും ഉണ്ടായിരിക്കണം. ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. അപേക്ഷകള്‍ ഡിസംബര്‍ 27-നകം ഓഫ്ലൈനായി സമര്‍പ്പിക്കണം.

   യുപിഎസ്‌സി സിഡിഎസ് 2022 (UPSC CDS 2022)

   യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2022-ലെ കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് (സിഡിഎസ്) പരീക്ഷ ഏപ്രില്‍ 10ന് നടത്തും. ഇന്ത്യന്‍ മിലിട്ടറി അക്കാദമി, എയര്‍ഫോഴ്സ് അക്കാദമി, ഇന്ത്യന്‍ നേവല്‍ അക്കാദമി എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷയാണ് സിഡിഎസ്.

   ഈ വര്‍ഷം സിഡിഎസിനു കീഴില്‍ ആകെ 341 ഒഴിവുകള്‍ വിജ്ഞാപനം ചെയ്തു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസാന തീയതിയായ ജനുവരി 11-ന് മുമ്പ് upsconline.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേക്കും ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്കും അപേക്ഷിക്കുന്നവര്‍ 1999 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.

   എയര്‍ഫോഴ്സ് അക്കാദമിക്ക് 20 മുതല്‍ 24 വയസ്സ് വരെയാണ് പ്രായപരിധി. ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്മെന്റിന് അപേക്ഷകര്‍ക്ക് ബിരുദം ഉണ്ടായിരിക്കണം. ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം. എയര്‍ഫോഴ്‌സ് അക്കാദമിയിൽ അപേക്ഷിക്കുന്നവർക്ക് ഭൗതികശാസ്ത്രത്തിലും ഗണിതത്തിലും ബിരുദം ഉണ്ടായിരിക്കണം.
   Published by:Karthika M
   First published:
   )}