വിപ്രോ (Wipro) മുതല്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്പ്പറേഷന് ലിമിറ്റഡ് (ONGC) വരെയുള്ള വിവിധ സ്ഥാപനങ്ങൾ ജോലി തേടുന്നവർക്കായി അവസരങ്ങള്‍ (Job Opportunity) തുറന്നിരിക്കുകയാണ്. ഒരോ ജോലിയ്ക്കും വ്യത്യസ്തമായ വിദ്യാഭ്യാസ യോഗ്യതകളും മറ്റ് കഴിവുകളും ഈ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഈ ആഴ്ച നിങ്ങള്‍ക്ക് അപേക്ഷിക്കാവുന്ന ജോലികള്‍ ഏതൊക്കെയെന്ന് അറിയാം.
വിപ്രോ
ഗ്രാജ്വേറ്റ് എന്‍ജിനീയര്‍ ട്രെയിനി, സര്‍വീസ് ഡെസ്ക് അനലിസ്റ്റ്, ഡെവലപ്പര്‍ എന്നീ തസ്തികകളിലേക്ക് വിപ്രോ അപേക്ഷ ക്ഷണിച്ചു. കമ്പനി പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ജോലിക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി പരാമർശിച്ചിട്ടില്ല. അതിനാല്‍, ഉദ്യോഗാര്‍ത്ഥികള്‍ എത്രയും വേഗം അപേക്ഷിക്കുന്നതാണ് അഭികാമ്യം. ഗ്രാജ്വേറ്റ് എഞ്ചിനീയര്‍ ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഒരാള്‍ക്ക് എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം. ഏത് ബിരുദധാരിക്കും സര്‍വീസ് ഡെസ്ക് അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം, ഡെവലപ്പര്‍ തസ്തികയിലേക്ക് കമ്പ്യൂട്ടര്‍ സയന്‍സോ അനുബന്ധ ബിരുദമോ ഉള്ള ആളുകള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.
നാഷണല്‍ തെര്‍മല്‍ കോര്പ്പറേഷന് ലിമിറ്റഡ് (NTPC)
എന്‍ടിപിസി 55 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പൈന്‍ഡ് സൈക്കിള്‍ പവര്‍ പ്ലാന്റ്-ഒ ആന്‍ഡ് എം എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 50ഉം ഓപ്പറേഷന്‍സ്-പവര്‍ ട്രേഡിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 4ഉം, ബിസിനസ് ഡെവലപ്മെന്റ്-പവര്‍ ട്രേഡിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഒന്നും ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 35 വയസ്സിന് താഴെ പ്രായമുള്ളവരായിരിക്കണം. മേൽപ്പറഞ്ഞ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 90,000 രൂപ ശമ്പളം ലഭിക്കും.
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (BHU)
പിഎച്ച്ഡി വിദ്യാര്‍ത്ഥികളെ അവരുടെ പ്രൊഫഷണല്‍ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്നതിനായി ഗവേഷക വിദ്യാർത്ഥികളിൽ നിന്ന് ബിഎച്ച്യു ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അടുത്ത ആറ് മാസത്തിനുള്ളില്‍ തീസിസ് സമര്‍പ്പിക്കാനിരിക്കുന്ന, ബിഎച്ച്യുവിലെ ഏതൊരു വിദ്യാര്‍ത്ഥിക്കും ഇതിനായി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ 1 വര്‍ഷത്തേക്ക് സര്‍വ്വകലാശാലയിലും അനുബന്ധ കോളേജുകളിലും സ്കൂളുകളിലും പഠിപ്പിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 40,000 രൂപ ഫെലോഷിപ്പും 6000 രൂപ എച്ച്ആര്‍എയും ലഭിക്കുന്നതാണ്.
ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്പ്പറേഷന് ലിമിറ്റഡ് (ONGC)
CLAT 2022 LLM സ്കോറുകള്‍ അടിസ്ഥാനമാക്കി ഒഎന്‍ജിസി രണ്ട് അസിസ്റ്റന്റ് ലീഗല്‍ അഡ്വൈസര്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നു. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ മെയ് 8-ന് നടക്കുന്ന CLAT 2022-ല്‍ ഹാജരാകണം. CLAT 2022-ന്റെ സ്കോര്‍ പ്രസിദ്ധീകരിച്ചാല്‍ അസിസ്റ്റന്റ് ലീഗല്‍ അഡ്വൈസർ റിക്രൂട്ട്മെന്റിനായി ഒഎന്‍ജിസി മറ്റൊരു അറിയിപ്പ് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 60,000 രൂപ മുതല്‍ 1,80,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും.
ദേശ്ബന്ധു കോളേജ്, ഡല്‍ഹി യൂണിവേഴ്സിറ്റി
ബയോകെമിസ്ട്രി, ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടര്‍ സയന്‍സ് തുടങ്ങി വിവിധ സ്ട്രീമുകളിലായി 132 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് ദേശ്ബന്ധു കോളേജ് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം വന്ന തീയതി മുതല്‍ രണ്ടാഴ്ച വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏഴാം ശമ്പള കമ്മീഷന് പ്രകാരം പ്രതിമാസം 57,700 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. കോളേജിന്റെ ഔദ്യോഗിക സൈറ്റായ deshbandhucollege.ac.in സന്ദര്‍ശിച്ച് അപേക്ഷിക്കാവുന്നതാണ്.
കാബിനറ്റ് സെക്രട്ടേറിയറ്റ്
കാബിനറ്റ് സെക്രട്ടേറിയറ്റില്‍ ട്രെയിനി പൈലറ്റിന്റെ ആറ് തസ്തികകളിലേക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നിയമനം നടത്തുന്നു. 20 നും 30 നും ഇടയില്‍ പ്രായമുള്ള ഡിജിസിഎയില്‍ നിന്ന് കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സോ ഹെലികോപ്റ്റര്‍ പൈലറ്റ് കൊമേഴ്സ്യല്‍ ലൈസന്‍സോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഓഫ്ലൈന് മോഡിലൂടെ മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. അപേക്ഷകര്‍ക്ക് davp.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും 56,100 രൂപയും 2016 ലെ CCS (RP) നിയമങ്ങള്‍ അനുസരിച്ചുള്ള അലവന്‍സുകളും ലഭിക്കും.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.