NEET | ഡോക്ടേഴ്സ് ദിനത്തിൽ നീറ്റ് പരീക്ഷാർത്ഥികളുടെ പ്രതിഷേധം; വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അറിയാം
NEET | ഡോക്ടേഴ്സ് ദിനത്തിൽ നീറ്റ് പരീക്ഷാർത്ഥികളുടെ പ്രതിഷേധം; വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അറിയാം
മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കാന്‍ സമയം കുറവാണെന്നുള്ളതാണ് വിദ്യാർത്ഥികളുടെ ആശങ്കക്ക് കാരണം
Last Updated :
Share this:
2022 ലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടക്കാനിരിക്കെ പരീക്ഷാര്‍ത്ഥികള്‍ ആശങ്കയിലാണ്. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കാന്‍ സമയം കുറവാണെന്നുള്ളതാണ് വിദ്യാർത്ഥികളുടെ ആശങ്കക്ക് കാരണം. ഇതേതുടര്‍ന്ന് 2022-ലെ നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടേഴ്സ് ദിനമായ ഇന്ന് രാത്രി മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുവാൻ പദ്ധതിയിട്ടിരിക്കുകയാണ് പരീക്ഷാര്‍ത്ഥികള്‍.
സിയുഇറ്റി, ജെഇഇ എന്നീ പരീക്ഷകള്‍ ഒരേസമയത്താണെന്നും അതിനാല്‍ എല്ലാ പരീക്ഷകള്‍ക്കും ഒരേസമയം തയാറെടുക്കാന്‍ സാധിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. നീറ്റ് 2021- ലെ കൗണ്‍സിലിംങ് ഘട്ടത്തിലെത്തിവര്ക്ക് തയാറെടുക്കാന്‍ വളരെ കുറച്ച് സമയം മാത്രമെ ലഭിച്ചുളളുവെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു.
വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. ട്വിറ്ററില്‍ #RemoveDharmendraPradhan എന്ന ഹാഷ്ടാഗോടെയാണ് NEET 2022-ന് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ധര്‍മ്മേന്ദ്ര പ്രധാന്, ബിജെപി, നരേന്ദ്ര മോദി എന്നിവര്‍ ഓര്‍ക്കുക, നീറ്റ് മാറ്റിവെച്ചില്ലെങ്കില്‍, എന്റെ ജീവിതത്തില്‍ ഞാന്‍ ബിജെപിക്ക് ഇനി ഒരു വോട്ട് പോലും നല്‍കില്ല'' എന്ന് ട്വിറ്ററില്‍ ഒരു വിദ്യാര്‍ത്ഥി കുറിച്ചിരുന്നു.
'ഇന്ന് ഡോക്ടര്‍മാരുടെ ദിനമാണ്, ഒന്നിച്ച് നിന്നുകൊണ്ട് സര്‍ക്കാരിനോട് പരീക്ഷ മാറ്റിവയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചാല്‍ അവര്‍ കേള്‍ക്കുമെന്ന് മറ്റൊരാള്‍ ട്വിറ്റര്‍ പോസ്റ്റിൽ പറഞ്ഞു. #MODIJIextendNEETUG #postponeneetug2022 എന്ന് ഹാഷ് ടാഗോട് കൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് വൈകിട്ട് 7.30ന് ഇന്ത്യാ ഗേറ്റിലാണ് വിദ്യാര്‍ത്ഥികളുടെ മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധം നടക്കുക.
പരീക്ഷ 40-60 ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
2023 ഫെബ്രുവരി വരെ അധ്യയന വര്‍ഷം ആരംഭിക്കാത്ത നിലവിലെ സാഹചര്യത്തില്‍ പരീക്ഷ നീട്ടിവെയ്ക്കുന്നത് പുതിയ സെഷനെ ബാധിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു. എന്നാല്‍ കൗണ്‍സിലിങിന് ആറുമാസം മാറ്റിവെച്ചാല്‍ പുതിയ സെഷന് വൈകുമെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, പതിനായിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ഇതേ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി നാഷണല്‍ ടെസ്റ്റിംങ് ഏജന്‍സിക്ക് (എന്‍ടിഎ) കത്തയച്ചിരുന്നു. അതേസമയം, ഡിയു, ജെഎന്‍യു എന്നിവയുള്‍പ്പെടെ വിവിധ കേന്ദ്ര സര്‍വകലാശാലകള്‍ വാഗ്ദാനം ചെയ്യുന്ന യുജി കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള സിയുഇറ്റി പരീക്ഷ ജൂലൈയിൽ നടത്തുമെന്നാണ് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നത്.
അതേസമയം,ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എന്‍ട്രന്‍സ് കം എലിജിബിലിറ്റി ടെസ്റ്റിനെതിരെ തമിഴ്നാട് രംഗത്തെത്തിയിരുന്നു.
നീറ്റിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്കുന്ന രീതി അവസാനിപ്പിക്കുക എന്നതിന്റെ അടിസ്ഥാനത്തില്‍ നീറ്റ് വിരുദ്ധ ബില്ല് തമിഴ്നാട് അവതരിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ യോഗ്യത വിലയിരുത്താന്‍ നീറ്റ് ശരിയായ രീതിയല്ലെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
ഓരോ സംസ്ഥാനത്തും വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സിലബസ് വ്യത്യസ്തമായിരിക്കും. അതിനാല്‍ മെഡിക്കല്‍ പ്രവേശനത്തിന് കേന്ദ്രതല പരീക്ഷ നടത്തുന്നത് അന്യായമാണെന്നും ഇതുവഴി വിദ്യാര്‍ത്ഥികളെ വളരെയധികം സമ്മര്‍ദ്ദത്തിലാക്കുകയാണ് ചെയ്യുന്നതെന്നും തമിഴ്നാട് സര്‍ക്കാര്‍ ആരോപിക്കുന്നു.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.