ന്യൂഡൽഹി: ഗ്രാമീണ തപാൽ സേവക് നിയമനം വേഗത്തിലാക്കാൻ പോസ്റ്റ് മാസ്റ്റർ ജനറൽമാർക്ക് നിർദേശം. നിലവിലുള്ള ഒഴിവുകൾ ഡിസംബറിനകം നികത്താനാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ജോലിക്ക് ചേരുമ്പോൾ മാത്രം നൽകിയാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധന ആറുമാസത്തിനകം പൂർത്തിയാക്കണം. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയവർക്കെതിരെ നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.