തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നേഴ്സിങ് സ്ക്കൂളുകളില്‍ ജനറല്‍ നേഴ്സിങ് കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പാസ്സ് മാര്‍ക്ക് മതി. സയന്‍സ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുള്ളവരേ പരിഗണിക്കും.
14 ജില്ലകളിലായി 365 സീറ്റുകളിലാണ് പ്രവേശനം നടക്കുന്നത്. 20 ശതമാനം സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകരുടെ പ്രായം 2021 ഡിസംബര്‍ 31ന് 17 വയസ്സില്‍ കുറയുവാനോ 27 വയസ്സില്‍ കൂടുവാനോ പാടില്ല. പിന്നാക്ക സമുദായക്കാര്‍ക്ക് മൂന്ന് വര്‍ഷവും പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ഉണ്ട്. അപേക്ഷാഫോമും, പ്രോസ്പെക്ടസും htp://dhskerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
'ശിക്ഷക് പര്‍വ് 2021' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു; അഞ്ച് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ സംഘടിപ്പിച്ച 'ശിക്ഷക് പര്‍വ് 2021' സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അഞ്ച് പുതിയ പദ്ധതികള്‍ക്ക് ചടങ്ങില്‍ പ്രധാനമന്ത്രി തുടക്കമിട്ടു. 'ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുള്ള ഗുണനിലവാരമുള്ളതും സുസ്ഥിരവുമായ വിദ്യാഭ്യാസം' എന്ന വിഷയത്തെ പ്രമേയമാക്കിയാണ് ഈ വര്‍ഷത്തെ പരിപാടികള്‍ സംഘടിപ്പത്. രാജ്യത്തെ അധ്യാപകരെയും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും ഓണ്‍ലൈനിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
Also Read-
ഹരിത സേന: കൃഷിയിടങ്ങളിൽ വന്യജീവികളെത്തുന്നത് തടയാൻ പരിഹാരവുമായി സ്കൂൾ വിദ്യാർത്ഥികൾ
പതിനായിരം വാക്കുകള്‍ അടങ്ങിയ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ഡിക്ഷണറി മോദി ചടങ്ങില്‍ അവതരിപ്പിച്ചു. അധ്യാപകര്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കുന്നതിനുള്ള 'നിഷ്ത 3.0 -നിപുണ്‍ ഭാരത്' പദ്ധതി, സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താനുള്ള സ്കൂള്‍ ക്വാളിറ്റി അസസ്മെന്റ് ആന്‍ഡ് അഷ്വൂറന്‍സ് (എസ് ക്യു എ എ) പദ്ധതി, മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് സാമൂഹിക ഇടപെടലും സഹായവും ഉറപ്പാക്കുന്ന 'വിദ്യാഞ്ജലി' പദ്ധതി, കാഴ്ചാ പരിമിതിയുള്ളവര്‍ക്കായി 'ടോക്കിങ് ബുക്ക്സ്' പദ്ധതി എന്നിവയും പ്രധാനമന്ത്രി അവതരിപ്പിച്ചു.
മുന്നോക്ക സമുദായക്ഷേമ കോര്പ്പറേഷന് നല്കുന്ന സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം
മുന്നോക്ക സമുദായക്ഷേമ കോര്പ്പറേഷന് നല്കുന്ന സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ബിരുദതലത്തിലും ബിരുദാനന്തര തലത്തിലും പ്രൊഫഷണല്‍ / നോണ്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് കോര്പ്പറേഷന് സ്കോളര്‍ഷിപ്പ് നല്‍കുന്നത്.
സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കിന് പ്ലസ്ടു വിജയിച്ചിരിക്കണം. വാര്‍ഷിക വരുമാനം ആദായ നികുതി പരിധിക്ക് താഴെയായിരിക്കണം.
ദേശീയ നിലവാരത്തിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (IISC), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ (NLSIU), തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം കൂടുതല്‍ വിവരങ്ങള്‍ക്ക് http://kswcfc.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.