• HOME
 • »
 • NEWS
 • »
 • career
 • »
 • BasicFirst ഇ-ലേണിംഗ് പ്രോഗ്രാമിലൂടെ പരിചയസമ്പന്നരായ അധ്യാപകരിൽ നിന്നും പരിശീലനം നേടൂ

BasicFirst ഇ-ലേണിംഗ് പ്രോഗ്രാമിലൂടെ പരിചയസമ്പന്നരായ അധ്യാപകരിൽ നിന്നും പരിശീലനം നേടൂ

BasicFirst

BasicFirst

 • Last Updated :
 • Share this:
  നിങ്ങൾ പഠിക്കുന്ന സ്കൂൾ, കോഴ്‍സ് അഥവാ വിദ്യാഭ്യാസ പ്രോഗ്രാം ഏതായിരുന്നാലും, വ്യക്തിപരമായി ശ്രദ്ധ നൽകി പഠിപ്പിക്കുമ്പോഴാണ് ഏത് വിദ്യാർത്ഥിയും നന്നായി പഠിക്കുക. എന്നാൽ അനേകം പേർ ഒന്നിച്ചിരുന്ന് പഠിക്കുന്ന ക്ലാസ്സ്‍റൂമുകളിൽ, അത് എല്ലായ്‍പ്പോഴും സാധ്യമാകില്ല. ചില വിഷയങ്ങളിൽ ബുദ്ധിമുട്ടുള്ള ചില വിദ്യാർത്ഥികൾ പിന്നിലായി പോകുന്നു എന്നതാണ് സങ്കടകരമായ യാഥാർത്ഥ്യം. എങ്കിലും, ഈ മഹാമാരി തെളിയിക്കുന്നത്, ഇ-ലേണിംഗ് വിവിധ പ്രായക്കാരായ വിദ്യാർത്ഥികൾക്കും, മൊത്തത്തിൽ വിദ്യാഭ്യാസത്തിന്‍റെ ഭാവിക്കും അനുഗ്രഹമാകാം എന്നാണ്.

  അഭിരുചി അടിസ്ഥാനമാക്കിയുള്ള പേഴ്‍സണലൈസ്‍ഡ് പ്ലാറ്റ്‍ഫോം ആയ BasicFirst ഇ-ലേണിംഗിന്‍റെ കാര്യത്തിൽ അതുല്യമായ സമീപനത്തോടെ മുൻനിരയിലാണ്. ഓരോ വിദ്യാർത്ഥിക്കും തങ്ങൾക്ക് അനുയോജ്യമായ പാഠ്യക്രമം സ്വീകരിക്കാനും, രാജ്യത്തെ IIT, IIM കളിൽ നിന്നുള്ള ഏറ്റവും പരിചയസമ്പന്നരായ ചില അധ്യാപകരുടെയും, ഗുരുക്കന്മാരുടെയും, പരിശീലകരുടെയും സേവനം പ്രയോജനപ്പെടുത്താനും അത് സഹായിക്കുന്നു. IIT, മെഡിക്കൽ കോഴ്‍സുകൾ എന്നിവക്കോ, വിവിധ സംസ്ഥാനങ്ങളിലെ 10, 12 ബോർഡ് പരീക്ഷക്കുള്ള ക്ലാസ്സുകൾ പോലുള്ള മത്സര പരീക്ഷകൾക്കുള്ള സഹായത്തിനോ അനുയോജ്യമായി തയ്യാറാക്കിയ ഓപ്ഷനുകൾ നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ, സാധ്യമായ മികച്ച റിസൽട്ട് കരസ്ഥമാക്കാൻ BasicFirst വിദ്യാർത്ഥികളെയും അധ്യാപകരെയും ഒന്നിച്ച് കൊണ്ടുവരുന്നു.

  ഇനി വിദ്യാർത്ഥികൾക്ക് സംശയ നിവാരണത്തിനായി കാത്തിരിക്കേണ്ട, ഏതെങ്കിലും വിഷയം മനസ്സിലായില്ല എന്ന് വിഷമിക്കുകയും വേണ്ട. അധ്യാപകർ എപ്പോൾ വേണമെങ്കിലും ലഭ്യമായതിനാലും, ചാറ്റിലൂടെയോ ഫോൺ കോളിലൂടെയോ അപരിമിതമായ സംശയ നിവാരണം സാധ്യമായതിനാലും വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടെ ചോദ്യങ്ങൾ ചോദിക്കാം, കൺസൾട്ട് ചെയ്യാം, കൂടുതൽ ഫലപ്രദമായി പഠിക്കുകയും ചെയ്യാം. വിദ്യാർത്ഥികൾ BasicFirst പോർട്ടൽ ലോഗോൺ ചെയ്താൽ മതി, 'ആസ്ക്ക് റെസ്‍പോൺസ്' സെക്ഷൻ തിരഞ്ഞെടുത്ത് ചോദ്യം സബ്‍മിറ്റ് ചെയ്യാം. താമസിയാതെ, ഒരു പ്രൊഫസർ നിങ്ങളെ തിരിച്ച് വിളിക്കും, സംശയ നിവാരണത്തിന് നേരിട്ട് സഹായിക്കും.

  വിദ്യാർത്ഥിയുടെ ഉന്നമനത്തിനായി ഇത്തരത്തിലുള്ള വ്യക്തിഗത ശ്രദ്ധയും കരുതലുമാണ് മാഡക്കറ്റിലെ പലതരം ഇ-ലേണിംഗ് പ്രോഗ്രാമുകളിൽ നിന്ന് BasicFirst നെ വേറിട്ടതാക്കുന്നത്. വിദ്യാഭ്യാസവും ഇ-ലേണിംഗും പ്രാപ്യവും രസകരവും ആക്കുന്ന കാര്യത്തിൽ, ഇതിലും മെച്ചം വേറൊന്നുമില്ല.

  ഒരു വിദ്യാർത്ഥി പോലും ഒഴിവാക്കപ്പെടരുത് എന്ന നയമുള്ള ഈ പ്രോഗ്രാമിന്‍റെ ലക്ഷ്യത്തിൽ ഊന്നിയുള്ള സമീപനം വിദ്യാർത്ഥികളെ തങ്ങളുടെ പാഠ്യക്രമം പ്ലാൻ ചെയ്ത്, അതുമായി പൊരുത്തപ്പെട്ട്, തങ്ങളുടെ കഴിവിന് അനുയോജ്യമാക്കാനും, കൂടുതൽ കാര്യക്ഷമമായി പഠിക്കാനും സഹായിക്കുന്നു. ഗൈഡഡ് കോഴ്‍സ് കണ്ടന്‍റ് ഏറ്റവും ബുദ്ധിമുട്ടുള്ള കോൺസെപ്റ്റുകളും ചെറു ഭാഗങ്ങളായി ഇനംതിരിച്ച് ഗ്രഹിക്കാൻ എളുപ്പമാക്കുന്നു, നന്നായി മനസ്സിൽ തങ്ങുകയും ചെയ്യുന്നു.

  ഫിസിക്‌സ്, കെമിസ്‍ട്രി, മാത്ത്‍സ്, ബയോളജി, സയൻസ്, ജിയോഗ്രഫി, കൊമേർസ് എന്നിങ്ങനെ ഓരോന്നിനുമുള്ള ലേണിംഗ് മൊഡ്യുളിലും ഫ്രീ Wiki ഉണ്ടായിരിക്കും. വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ റഫറൻസ് നോട്ടുകൾ തയ്യാറാക്കാം, നന്നായി മനസ്സിലാക്കാൻ സമഗ്രമായി പഠിക്കുകയും ചെയ്യാം. മാത്രമല്ല, ഫ്രീ ബുക്ക്‌സ് സൊല്യൂഷൻ, SWOT (കഴിവുകൾ, ദൌർബ്ബല്യങ്ങൾ, അവസരങ്ങൾ, ഭീഷണികൾ) വിശകലനം, 750+ പ്രീ, പോസ്റ്റ് അസസ്സ്‍മെന്‍റുകൾ, മോക്കപ്പ്, പ്രാക്‌ടീസ് ടെസ്റ്റുകൾ എന്നിവ നിങ്ങൾ ഫൈനൽ ടെസ്റ്റുകൾക്കും പരീക്ഷകൾക്കും പൂർണമായും സജ്ജമാണെന്ന് ഉറപ്പ് വരുത്തുന്നു.  എന്നാൽ, അധ്യാപകരുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് അവരുടെ അക്കാഡമിക് കലണ്ടർ പ്ലാൻ ചെയ്യാമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്ലസ് പോയിന്‍റുകളിൽ ഒന്ന്. ക്ലാസ്സുകൾ സ്വയം - സാവകാശമാക്കാം, യാഥാർത്ഥ്യവുമായി പൊരുത്തമില്ലാത്ത അക്കാഡമിക് ഷെഡ്യുളുമായി ഒത്തുപോകാൻ നിർബന്ധമോ സമ്മർദ്ദമോ ഇല്ല. കോഴ്‍സ് കണ്ടന്‍റ് സമഗ്രമായി ഗ്രഹിക്കാൻ പ്രീ, പോസ്റ്റ് അസസ്സ്‍മെന്‍റുകൾ സഹായിക്കുന്നു, അതോടൊപ്പം പതിവായ SWOT അനാലിസിസ്സും സ്‍പെഷ്യലൈസ്‍ഡ് ടെക്സ്റ്റ്‍ബുക്കുകളും നിങ്ങൾ ശരിയായ പാതയിൽ ഒത്തുപോകുന്നുവെന്നും പുരോഗതി കാട്ടുന്നുണ്ടെന്നും ഉറപ്പ് വരുത്തുകയും ചെയ്യുന്നു. മാത്രമല്ല, BasicFirst വിദ്യാർത്ഥികൾക്ക് എവിടെനിന്നു വേണമെങ്കിലും പഠിക്കാനുല്ള സൌകര്യം സാധ്യമാക്കുന്നു. ഓൺലൈനിൽ ലഭ്യായിട്ടുള്ള കോഴ്‍സ് കണ്ടന്‍റ് ആപ്പിലൂടെയും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അത് അനായാസം പിന്നീട് റിവ്യു ചെയ്യാൻ കരുതിവെക്കാം, എപ്പോൾ വേണമെങ്കിലും പഠിക്കുകയും ചെയ്യാം.

  വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും അവർ താമസിക്കുന്ന പ്രദേശത്ത് മാത്രമായി ഒതുങ്ങുന്നില്ല. സഹപാഠികൾക്ക് പസ്പ്പരമുള്ള ചർച്ചാ ചാനൽ ഉള്ളത് ഒരേ ഗ്രൂപ്പിലെ വിദ്യാർത്ഥികൾ അടങ്ങുന്ന ക്ലാസ്സിന്‍റെ ഭാഗമാണെന്ന തോന്നൽ ഉളവാക്കും, അതേസമയം വ്യക്തിഗത പഠനത്തിന്‍റെ സർവ്വ നേട്ടങ്ങളും ലഭിക്കുകയും ചെയ്യും.

  കണ്ടന്‍റും കോഴ്‍സ്‍വർക്കും രാജ്യത്തെ ഏറ്റവും മികച്ച ചില മെറ്റീരിയലുകൾ അടിസ്ഥാനമാക്കി ഉള്ളതായതിനാൽ, എല്ലാവരെയും ഉൾപ്പെടുത്തിയും, പരസ്പ്പരം സമ്പർക്കം പുലർത്തിയുമുള്ള Basic First ന്‍റെ പഠന മാതൃക യുവതലമുറയുടെ ഭാവിയിലേക്ക് അനായാസം വഴിതുറക്കുന്നതാണ്.
  നിങ്ങളുടെ സമഗ്രമായ BasicFirst പാഠ്യക്രമത്തെക്കുറിച്ച് കൂടുതൽ

  വിവരത്തിന് here ക്ലിക്ക് ചെയ്യുക.
  ഇതൊരു പാർട്‍ണേർഡ് പോസ്റ്റാണ്.
  Published by:user_49
  First published: