• HOME
 • »
 • NEWS
 • »
 • career
 • »
 • Google | ഇന്ത്യയില്‍ ഐടി സപ്പോര്‍ട്ട് എഞ്ചിനീയര്‍മാരെ തേടി ഗൂഗിൾ; യോഗ്യതാ മാനദണ്ഡങ്ങള്‍ അറിയാം

Google | ഇന്ത്യയില്‍ ഐടി സപ്പോര്‍ട്ട് എഞ്ചിനീയര്‍മാരെ തേടി ഗൂഗിൾ; യോഗ്യതാ മാനദണ്ഡങ്ങള്‍ അറിയാം

ഗൂഗിളിന്റെ ഇന്റേണല്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷനായ ടെക്‌സ്റ്റോപ്പ്, ഇന്ത്യയില്‍ ഐടി സപ്പോര്‍ട്ട് എഞ്ചിനീയര്‍മാരെ നിയമിക്കാന്‍ ഒരുങ്ങുന്നു.

Google

Google

 • Share this:
  ഗൂഗിളിന്റെ (Google) ഇന്റേണല്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷനായ ടെക്‌സ്റ്റോപ്പ്, ഇന്ത്യയില്‍ (India) ഐടി സപ്പോര്‍ട്ട് എഞ്ചിനീയര്‍മാരെ (IT Support Engineers) നിയമിക്കാന്‍ ഒരുങ്ങുന്നു. ലോകമെമ്പാടുമുള്ള ഗൂഗിൾ ജീവനക്കാരെ ഉല്‍പ്പാദനക്ഷമമായി നിലനിര്‍ത്താന്‍ സഹായിക്കുന്നതില്‍ ഈ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു പ്രധാന പങ്കുണ്ടാവും. ഉദ്യോഗാര്‍ത്ഥികള്‍ ഷിഫ്റ്റ് അടിസ്ഥാനമാക്കിയുള്ള ഷെഡ്യൂളിലാണ് ജോലി ചെയ്യേണ്ടത്. അതില്‍ പതിവ് രീതികള്‍ക്കനുസരിച്ചല്ലാത്ത ജോലി സമയങ്ങളും ഉള്‍പ്പെട്ടേക്കാം.

  സേവനങ്ങൾ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് ടീമംഗങ്ങളുമായും മറ്റ് ടീമുകളുമായും സഹകരിച്ച് ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനുള്ള ഉത്തരവാദിത്വം ഐടി സപ്പോര്‍ട്ട് എഞ്ചിനീയര്‍മാരുടേതാണ്.

  ഇന്റേണല്‍ ടൂള്‍സിനും സാങ്കേതികവിദ്യകള്‍ക്കും പുറത്ത് നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കും ഈ ഉദ്യോഗാര്‍ത്ഥികള്‍ കസ്റ്റമർ സപ്പോർട്ട് നല്‍കണം. ദൈനംദിന കാര്യങ്ങള്‍ കൂടാതെ ഈ ടൂളുകളെയും സാങ്കേതികവിദ്യകളെയും കുറിച്ചുള്ള ഫീഡ്ബാക്ക്, പ്രോസസ്സ് മെച്ചപ്പെടുത്തലുകള്‍, ഡോക്യുമെന്റേഷനുകൾ എന്നിവയുള്‍പ്പെടെയുള്ള വിവിധ കാര്യങ്ങളും ഇവരുടെ ഉത്തരവാദിത്വങ്ങളിൽ പെടുന്നു.

  യോഗ്യതകള്‍:

  ഉദ്യോഗാർത്ഥിയ്ക്ക് ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യമായ പ്രായോഗിക പരിചയം ഉണ്ടായിരിക്കണം.

  ലിനക്‌സ് (Linux), മാക് ഒഎസ് ( Mac OS), അല്ലെങ്കില്‍ വിന്‍ഡോസ് (Windos) നെറ്റ്വര്‍ക്ക് തുടങ്ങിയവ പിന്തുണയ്ക്കുന്ന ഡെസ്‌ക്ടോപ്പുകള്‍, ലാപ്ടോപ്പുകള്‍, ഫോണ്‍ സിസ്റ്റങ്ങള്‍, വീഡിയോ കോണ്‍ഫറന്‍സ്, വിവിധ വയര്‍ലെസ് ഉപകരണങ്ങളിലെ ട്രബിള്‍ഷൂട്ടിംഗ് എന്നിവയിൽ പ്രായോഗിക പരിചയം ഉണ്ടായിരിക്കണം. ഉപഭോക്തൃ സേവനം, ഉപഭോക്താക്കളെ അഭിമുഖീകരിക്കുക, അല്ലെങ്കില്‍ ഹെല്‍പ്പ് ഡെസ്‌കില്‍ അനുഭവസമ്പത്ത് എന്നിവയും അഭികാമ്യമാണ്.

  എസ്ടിഇഎം (STEM) ഫീല്‍ഡില്‍ ബാച്ചിലേഴ്‌സ് ബിരുദം. (ഉദാ. ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, അപ്ലൈഡ് നെറ്റ്വര്‍ക്കിംഗ്, സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍)

  പ്രസക്തമായ സാങ്കേതിക സര്‍ട്ടിഫിക്കേഷന്‍സ് പൂര്‍ത്തിയാക്കിരിക്കണം. (ഉദാ. ഗൂഗിള്‍ കരിയര്‍ സര്‍ട്ടിഫിക്കറ്റ് - ഗൂഗിള്‍ ഐടി സപ്പോര്‍ട്ട് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മറ്റ് സമാനമായ സര്‍ട്ടിഫിക്കേഷനുകള്‍)

  ഡെസ്‌ക്ടോപ്പുകള്‍/ലാപ്ടോപ്പുകള്‍, ഫോണ്‍ സിസ്റ്റങ്ങള്‍, വീഡിയോ കോണ്‍ഫറന്‍സിംഗ്, വിവിധ വയര്‍ലെസ് ഉപകരണങ്ങള്‍ എന്നിവ വിന്യസിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രവൃത്തി പരിചയം.

  മാറിമാറിവരുന്ന മുന്‍ഗണനകളോട് വേഗത്തില്‍ പൊരുത്തപ്പെടാനും പരിമിതമായ വിവരങ്ങള്‍ ഉപയോഗിച്ച് പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കാനുമുള്ള കഴിവ്.

  ഫലപ്രദമായ സംഘടനാ, ആശയവിനിമയ, നേതൃത്വ, ടീം വര്‍ക്ക് മനോഭാവം

  പുതിയ സാങ്കേതികവിദ്യയോടുള്ള അഭിനിവേശവും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള പ്രതിബദ്ധതയും.

  വൈദഗ്ദ്ധ്യമുള്ള തൊഴിൽസേനയെ സൃഷ്ടിക്കുന്നതിൽ ഗൂഗിളിന്റെ പിന്തുണ ഉറപ്പ് വരുത്താനായി 100 ദശലക്ഷം ഡോളറിന്റെ ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റ്സ് ഫണ്ട് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ പ്രഖ്യാപിച്ചിരുന്നു.
  Published by:Sarath Mohanan
  First published: