• HOME
 • »
 • NEWS
 • »
 • career
 • »
 • Google | തൊഴിൽ നൈപുണ്യ പരിശീലനം; 100 മില്യൺ ഡോളറിന്റെ കരിയർ സർട്ടിഫിക്കറ്റ് ഫണ്ടുമായി ഗൂഗിൾ

Google | തൊഴിൽ നൈപുണ്യ പരിശീലനം; 100 മില്യൺ ഡോളറിന്റെ കരിയർ സർട്ടിഫിക്കറ്റ് ഫണ്ടുമായി ഗൂഗിൾ

ഡാറ്റ അനലിറ്റിക്സ്, ഐടി സപ്പോർട്ട്, പ്രോജക്റ്റ് മാനേജ്മെന്റ്, യൂസർ എക്സ്പീരിയൻസ് ഡിസൈൻ തുടങ്ങിയ മേഖലകളിൽ ഉയർന്ന ശമ്പളവും പദവിയുമുള്ള ജോലികൾക്കായി യുവാക്കളെ തയ്യാറെടുപ്പിക്കുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ടാണ് ഗൂഗിളിന്റെ പുതിയ പദ്ധതി

Google

Google

 • Last Updated :
 • Share this:
  വൈദഗ്ദ്ധ്യമുള്ള തൊഴിൽസേനയെ സൃഷ്ടിക്കുന്നതിൽ ഗൂഗിളിന്റെ (Google) പിന്തുണ ഉറപ്പ് വരുത്താനായി 100 ദശലക്ഷം ഡോളറിന്റെ ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റ്സ് ഫണ്ട് (Google Career Certificates Fund) പ്രഖ്യാപിച്ച് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ (Sundar Pichai ). ഡാറ്റ അനലിറ്റിക്സ്, ഐടി സപ്പോർട്ട്, പ്രോജക്റ്റ് മാനേജ്മെന്റ്, യൂസർ എക്സ്പീരിയൻസ് ഡിസൈൻ തുടങ്ങിയ മേഖലകളിൽ ഉയർന്ന ശമ്പളവും പദവിയുമുള്ള ജോലികൾക്കായി യുവാക്കളെ തയ്യാറെടുപ്പിക്കുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ടാണ് ഗൂഗിളിന്റെ പുതിയ പദ്ധതി.

  അമേരിക്കയിലെ 20,000 ലധികമുള്ള യുവാക്കൾക്ക് തൊഴിൽ അവസരം ഒരുക്കുകയും അതുവഴി അവരുടെ ജീവിതനിലവാരം ഉയർത്തി സാമ്പത്തിക ഭദ്രത കൈവരിക്കാൻ സഹായിക്കുകയാണ് ലക്ഷ്യമെന്ന് സുന്ദർ പിച്ചൈ പറഞ്ഞു. "ഈ നിക്ഷേപം അമേരിക്കയിലെ യുവാക്കളുടെ ആകെ വേതനത്തിൽ 1 ബില്യൺ ഡോളറിന്റെ വർദ്ധനവ് സൃഷ്ടിക്കാൻ പ്രാപ്തമാണ്", വ്യാഴാഴ്ച നൽകിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഐടി മേഖലയിൽ ഉയർന്ന തൊഴിൽ അവസരങ്ങൾ ഉണ്ടാക്കി വികസനം ഉറപ്പുവരുത്തുകയാണ് ഗൂഗിളിന്റെ ലക്‌ഷ്യം.

  "ഈ ഫണ്ട് ആർക്കും ലഭ്യമാണ്, കോളേജ് ബിരുദം വേണമെന്ന് നിർബന്ധമില്ല. ശമ്പള വർദ്ധനവും ഉയർന്ന പദവിയുള്ള ജോലി ലഭിക്കുന്നതും ഉൾപ്പെടെയുള്ള മാറ്റങ്ങൾ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ തങ്ങളുടെ കരിയറിൽ ഉണ്ടായതായി എഴുപത്തിയഞ്ച് ശതമാനം ബിരുദധാരികളും സാക്ഷ്യപ്പെടുത്തുന്നു", പിച്ചൈ പറഞ്ഞു. യുഎസിലെ സാമ്പത്തിക വികസന വാണിജ്യ അസിസ്റ്റന്റ് സെക്രട്ടറിയും സോഷ്യൽ ഫിനാൻസ്, മെറിറ്റ് അമേരിക്ക, ഇയർ അപ്പ് എന്നിവയുടെ സിഇഒയുമായ അലെജാന്ദ്ര കാസ്റ്റില്ലോയുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് പിച്ചൈ ഈ ഫണ്ട് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

  "ലക്ഷ്യബോധവും ശുഭാപ്തിവിശ്വാസവുമാണ് ഏകദേശം 30 വർഷം മുമ്പ് എന്നെ അമേരിക്കയിലേക്ക് എത്തിച്ചത്. അത് മൂലമാണ് ലോകത്തിലെ വിവരങ്ങൾ ശേഖരിക്കാനും ക്രോഡീകരിക്കാനും അത് സാർവത്രികമായി ഉപയോഗപ്രദമാക്കാനുമുള്ള ഗൂഗിളിന്റെ ദൗത്യത്തിലേക്ക് ഞാൻ ആകൃഷ്ടനായത്", പിച്ചൈ പറഞ്ഞു.

  "ഗൂഗിളിന്റെ മൂലധനവും Google.org ഗ്രാന്റുകളും നിക്ഷേപിച്ചുകൊണ്ട് ഞങ്ങൾ ഈ കരിയർ സർട്ടിഫിക്കറ്റ് പ്രോഗ്രാം നടപ്പിലാക്കും. വൈദഗ്ദ്ധ്യമുള്ള ജീവനക്കാരെ നിയമിക്കാൻ ആഗ്രഹിക്കുന്ന 150ലധികം തൊഴിലുടമകളുടെ കൺസോർഷ്യവുമായി ഞങ്ങൾ വിദ്യാർത്ഥികളെ ബന്ധിപ്പിക്കും", പിച്ചൈ വ്യക്തമാക്കി.

  Also Read- Viral video |കൊടുങ്കാറ്റിനിടെ സാഹസികമായി വിമാനങ്ങള്‍ ലാന്‍ഡ് ചെയ്ത് പൈലറ്റുമാര്‍ ; യൂട്യൂബ് ലൈവ് സ്ട്രീം വഴി വീഡിയോ കണ്ടത് ലക്ഷങ്ങള്‍

  ഗൂഗിളിന്റെ ഡിജിറ്റൽ സ്‌കിൽ പ്രോഗ്രാമിലൂടെ യുഎസിലെ 50 സംസ്ഥാനങ്ങളിലുള്ള 8 ദശലക്ഷം അമേരിക്കക്കാർക്ക് പരിശീലനം ലഭിച്ചു. ഒരു വർഷം കുറഞ്ഞത് 40,000 ഡോളർ സമ്പാദിക്കാൻ കഴിയുന്ന ജോലി കണ്ടെത്തിയാൽ മാത്രമേ അവർക്ക് ഇത് തിരികെ നൽകേണ്ടി വരികയുള്ളൂ", സുന്ദർ പിച്ചൈ പറഞ്ഞു. ഏകദേശം 70,000 അമേരിക്കക്കാരാണ് ഇതുവരെ ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റുകൾ പൂർത്തിയാക്കിയത്.

  Summary- Sundar Pichai, CEO of Alphabet, has announced a $ 100 million Google Career Certificates Fund to ensure Google's support in creating a skilled workforce. Google's new project aims to prepare young people for high - paying jobs in the fields of data analytics, IT support, project management, and user experience design.
  Published by:Anuraj GR
  First published: