• HOME
 • »
 • NEWS
 • »
 • career
 • »
 • Google | ടെക് മേഖലയിൽ കരിയർ വേണോ? വനിതാ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് പരിശീലന പരിപാടിയുമായി ഗൂഗിൾ

Google | ടെക് മേഖലയിൽ കരിയർ വേണോ? വനിതാ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് പരിശീലന പരിപാടിയുമായി ഗൂഗിൾ

തിരഞ്ഞെടുക്കപ്പെട്ട ഓരോ വിദ്യാർത്ഥിക്കും 100 ശതമാനം ട്യൂഷൻ സ്കോളർഷിപ്പും 100,000 രൂപ സ്റ്റൈപ്പൻഡും ലഭിക്കും.

representative image

representative image

 • Share this:
  ഗൂഗിളും (Google) ടാലന്റ്സ്പ്രിന്റും (TalentSprint) ചേർന്ന് വനിതാ എഞ്ചിനീയർമാർക്ക് ( Women Engineers - WE) വേണ്ടിയുള്ള പരിശീലന പരിപാടിയുടെ നാലാം പതിപ്പ് ഈ വർഷം നടത്തും. വൈവിധ്യമാർന്ന സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള സംരംഭകരെയും വിദ്യാർത്ഥിനികളെയും മികച്ച സാങ്കേതിക കരിയർ തിരഞ്ഞെടുക്കുന്നതിനായി തയ്യാറെടുക്കാൻ പ്രാപ്തരാക്കുക എന്നതാണ് WEയുടെ പ്രധാന ലക്ഷ്യം.

  ഈ വർഷം, ആഗോളതലത്തിൽ മികച്ച സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരാകുന്നതിന് 250 ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനികളെ കണ്ടെത്തി പരിശീലിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഓരോ വിദ്യാർത്ഥിക്കും 100 ശതമാനം ട്യൂഷൻ സ്കോളർഷിപ്പും 100,000 രൂപ സ്റ്റൈപ്പൻഡും ലഭിക്കും. രണ്ട് വർഷത്തെ മികച്ച പരിശീലനമാണ് പദ്ധതി വഴി വാഗ്ദാനം ചെയ്യുന്നത്. ടാലന്റ്‌സ്പ്രിന്റിലെ മികച്ച ഫാക്കൽറ്റികളുടെ ക്ലാസുകളും വ്യവസായ വിദഗ്ധരിൽ നിന്നും ഗൂഗിളിലെ എഞ്ചിനീയർമാരിൽ നിന്നും സാങ്കേതിക വിദഗ്ധരിൽ നിന്നും മികച്ച മാർഗനിർദേശങ്ങളും വിദ്യാർത്ഥിനികൾക്ക് ലഭിക്കും.

  എഞ്ചിനീയറിംഗ് പശ്ചാത്തലമുള്ള ബിടെക് അല്ലെങ്കിൽ ബിഇ പഠിക്കുന്ന പെൺകുട്ടികൾക്കാണ് അവസരം. ഐടി, സിഎസ്ഇ, ഇഇഇ, മാത്തമാറ്റിക്സ് അപ്ലൈഡ് മാത്ത് അല്ലെങ്കിൽ തത്തുല്യ വിഷയങ്ങൾ പഠിക്കുന്നവർക്കും 10ലും 12-ലും 70 ശതമാനത്തിലധികം മാർക്ക് നേടിയിട്ടുള്ള വിദ്യാർത്ഥിനികൾക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനായി അപേക്ഷിക്കാം. എഞ്ചിനീയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥിനികൾക്ക് മാർച്ച് 8 മുതൽ 15 വരെ we.talentsprint.com എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ അയയ്ക്കാം.

  Also Read- മൊബൈൽ സിം കാർഡുകളുടെ സവിശേഷമായ ആകൃതിയ്ക്ക് പിന്നിലെന്ത്? അറിയേണ്ടതെല്ലാം

  “ആഗോള സാങ്കേതിക മേഖലയിലെ തുല്യതയുടെ അഭാവം, പ്രത്യേകിച്ച് സ്ത്രീകളുടെ കുറഞ്ഞ പ്രാതിനിധ്യം ഇപ്പോൾ ഒരു വലിയ ആശങ്കയാണ്. ഈ പ്രശ്നം പരിഹരിക്കാനാണ് ടാലന്റ്സ്പ്രിന്റ് നാല് വർഷം മുമ്പ് WE എന്ന പ്രോഗ്രാം വിഭാവനം ചെയ്തത്" കമ്പനികൾ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

  Also Read-നമ്മുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം

  പ്രോഗ്രാമിന്റെ ആദ്യ മൂന്ന് പതിപ്പുകളിൽ 500 സീറ്റുകളിലേക്ക് 55,000ത്തിലധികം അപേക്ഷകൾ ലഭിച്ചിരുന്നു. പദ്ധതിയിൽ പങ്കെടുത്ത 50-ലധികം വിദ്യാർത്ഥിനികൾക്ക് ആഗോള ടെക് കമ്പനികളിൽ പ്ലേസ്‌മെന്റുകളും ലഭിച്ചു. ശരാശരി മാർക്കറ്റ് മീഡിയനേക്കാൾ 3 മടങ്ങ് ശമ്പളവും ഇവർക്ക് ലഭിച്ചിരുന്നു. പദ്ധതി വഴി ലഭിച്ച ഏറ്റവും ഉയർന്ന പ്രതിഫലം പ്രതിവർഷം 54 ലക്ഷം രൂപയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

  “ടെക് ഓർഗനൈസേഷനുകളിലെ സ്ത്രീകളുടെ പ്രാതിനിധ്യം വളരെ പ്രധാനമാണ്. മുൻ പ്രോഗ്രാമുകളുടെ വിജയം പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു, ഈ പ്രോഗ്രാം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ടാലന്റ്സ്പ്രിന്റിന് പിന്തുണ നൽകുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്" അടുത്ത പതിപ്പിന്റെ പ്രഖ്യാപനത്തെക്കുറിച്ച് വ്യക്തമാക്കി ഗൂഗിളിലെ വിപി ജിഎം ശിവ് വെങ്കിട്ടരാമൻ പറഞ്ഞു,

  "കഴിഞ്ഞ മൂന്ന് വർഷമായി WE എന്ന പ്രോഗ്രാം കൂടുതൽ വളർന്നു കൊണ്ടിരിക്കുകയാണെന്ന് ടാലന്റ്സ്പ്രിന്റിന്റെ സഹസ്ഥാപകനും സിഇഒയുമായ ഡോ.ശാന്തനു പോൾ പറഞ്ഞു. പ്രമുഖ ടെക് കമ്പനികളിൽ ഐടി കരിയർ ആരംഭിച്ച 500ലധികം വനിതാ എഞ്ചിനീയർമാരുടെ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് ഞങ്ങൾക്ക് പ്രോത്സാഹനം നൽകുന്നു. ഗൂഗിളുമായുള്ള പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിലും സാങ്കേതിക മേഖലയിൽ ലിംഗഭേദം നികത്തുന്നത് തുടരുന്നതിലും ഞങ്ങൾ വളരെയേറെ സന്തുഷ്ടരാണ്." അദ്ദേഹം കൂട്ടിച്ചേർത്തു.
  Published by:Naseeba TC
  First published: