• HOME
  • »
  • NEWS
  • »
  • career
  • »
  • ദീർഘകാല അവധി കഴിഞ്ഞ അധ്യാപകർ മാർച്ച് ഒടുവിൽ ജോലിക്ക് തിരിച്ചു കയറരുത്; സർക്കാർ

ദീർഘകാല അവധി കഴിഞ്ഞ അധ്യാപകർ മാർച്ച് ഒടുവിൽ ജോലിക്ക് തിരിച്ചു കയറരുത്; സർക്കാർ

Govt Bans Rejoining of Teachers in March | അധ്യാപകർക്ക് രണ്ടുമാസത്തെ അവധിക്കാല ശമ്പളം നൽകേണ്ടിവരുന്നതിനാൽ സർക്കാരിന് ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ടാകുന്നുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: ദീർഘകാല അവധി കഴിഞ്ഞ് അധ്യാപകർ അക്കാദമിക വർഷത്തിന്റെ ഒടുവിൽ തിരികെ ജോലിയിൽ പ്രവേശിക്കുന്നത് സർക്കാർ വിലക്കി. ഇതു സംബന്ധിച്ച് ഉത്തരവിറക്കി. ഏഴുവർഷംമുമ്പ് ഇതുസംബന്ധിച്ച് നിർദേശം നൽകിയിരുന്നുവെങ്കിലും അത് പാലിച്ചിരുന്നില്ല. അധ്യാപകർക്ക് രണ്ടുമാസത്തെ അവധിക്കാല ശമ്പളം നൽകേണ്ടിവരുന്നതിനാൽ സർക്കാരിന് ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ടാകുന്നുമുണ്ട്.

    ദീർഘകാലം അവധിയെടുത്ത അധ്യാപകർ മാർച്ച് മാസം ഒടുവിൽ ജോലിയിൽ പുനഃപ്രവേശിക്കുന്നതുകൊണ്ട് കുട്ടികൾക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ലെന്നും അധികൃതർ വിലയിരുത്തി.

    Read Also: അധ്യയനവർഷം തീർന്നില്ല; പാഠപുസ്തകം തയ്യാർ; പരീക്ഷ തീരുമ്പോഴേക്കും പുസ്തകം നൽകാനൊരുങ്ങി സർക്കാർ

    പഠനം, മെഡിക്കൽ സർട്ടിഫിക്കറ്റോടുകൂടിയോ അല്ലാതെയോ ചികിത്സ, ഉയർന്ന ജോലി, ഭാര്യക്കൊപ്പം അല്ലെങ്കിൽ ഭർത്താവിനൊപ്പം വിദേശത്തോ സ്വദേശത്തോ കഴിയൽ തുടങ്ങിയ ആവശ്യങ്ങൾക്ക് അവധിയെടുത്തശേഷം മടങ്ങിവരുന്ന അധ്യാപകരെ ഇനിമുതൽ മാർച്ച് മാസം ഒടുവിൽ തിരികെ ജോലിയിൽ പ്രവേശിപ്പിക്കില്ല. ഇവരിൽനിന്ന് മധ്യവേനലവധിക്കാലവും കൂടി ചേർത്ത് അവധി അപേക്ഷ വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു.

    നിരവധി അധ്യാപകർ ദീർഘകാല അവധി കഴിഞ്ഞ് മാർച്ച് മാസം ഒടുവിൽ പുനഃപ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പുതിയ നടപടി.
    Published by:Chandrakanth viswanath
    First published: