നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • സംസ്ഥാനത്ത് കോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കും; സര്‍ക്കാര്‍ ഉത്തരവിറക്കി

  സംസ്ഥാനത്ത് കോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കും; സര്‍ക്കാര്‍ ഉത്തരവിറക്കി

  നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ നാലു മുതല്‍ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് പശ്ചാത്തലത്തില്‍ കോളേജുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ നാലു മുതല്‍ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

   അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റര്‍ പിജി ക്ലാസുകളും അടുത്തമാസം നാല് മുതല്‍ പ്രവര്‍ത്തിക്കാവുന്നതാണ്. പിജി ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകള്‍ അമ്പത് ശതമാനം വിദ്യാര്‍ത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളില്‍ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താവുന്നതാണ്.

   ക്ലാസ്സുകളുടെ സമയം കോളേജുകള്‍ക് തീരുമാനിക്കാം. സയന്‍സ് വിഷയങ്ങളില്‍ പ്ലാക്റ്റിക്കല്‍ ക്ലാസുകള്‍ക്കും പ്രാധാന്യം നല്‍കാം.

   കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണം ക്ലാസുകള്‍ പ്രവര്‍ത്തിക്കേണ്ടെതെന്നും നിബന്ധനകള്‍പാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികാരികള്‍ ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
   Published by:Jayesh Krishnan
   First published:
   )}