• HOME
  • »
  • NEWS
  • »
  • career
  • »
  • GOVERNMENT ITI ADMISSION APPLICATIONS CAN BE SUBMITTED UNTIL SEPTEMBER 14

സര്‍ക്കാര്‍ ഐടിഐ പ്രവേശനം; യോഗ്യത എസ്എസ്എല്‍സി; സെപ്റ്റംബര്‍ 14 വരെ അപേക്ഷ നല്‍കാം

എസ്എസ്എല്‍സി തോറ്റവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും തെരഞ്ഞെടുക്കാവുന്ന ട്രേഡുകളുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തെ 104 ഐടിഐകളിലെ 104 ഐടിഐകളിലെ 76 ഏകവത്സര/ദ്വിവത്സര, മെട്രിക്/ നോണ്‍മെട്രിക്, എഞ്ചിനീയറിങ്/ നോണ്‍ എഞ്ചിനിയറിങ് വിഭാഗങ്ങളിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍സിവിടി ട്രേഡുകള്‍, മള്‍ട്ടി സ്‌കില്‍ ക്ലസ്റ്റര്‍ കോഴ്‌സുകള്‍ എന്നിവിയിലെ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ itiadmissions.kerala.gov.in വഴി സെപ്റ്റംബര്‍ 14വരെ നല്‍കാം.

    യോഗ്യത

    എസഎസ്എല്‍സി വിജയം. എസ്എസ്എല്‍സി തോറ്റവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും തെരഞ്ഞെടുക്കാവുന്ന ട്രേഡുകളുണ്ട്. മെട്രിക്കുലേഷന്‍ പരീക്ഷയിലെ തെരഞ്ഞെടുത്ത വിഷയങ്ങളിലെ മാര്‍ക്കും അനുവദിനീയമായ ഗ്രേസ് മാര്‍ക്കും കൂട്ടിയുള്ള ഇന്‍ഡക്‌സ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനത്തിന് മുന്‍ഗണന.

    അപേക്ഷകര്‍ക്ക് 2021 ഓഗസ്റ്റ് ഒന്നിന് 14വയസ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. നിലവിലുള്ള സംവരണമാനദണ്ഡങ്ങള്‍ക്കു പുറമേ 2020 മുതല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഓരോ ട്രേഡിലെയും ആകെ സീറ്റിന്റെ പത്തു ശതമാനം സംവരണം ചെയ്തിട്ടുണ്ട്.

    കൂടാതെ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍, തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേക ബാച്ചുകള്‍/ സീറ്റുകള്‍ തെരഞ്ഞെടുത്ത ഐടിഐകളില്‍ നിലവിലുണ്ട്. ഓരോ ഐടിഐയിലെയും ആകെ സീറ്റിന്റെ 50 ശതമാനം പരിശീലനാര്‍ഥികള്‍ക്ക് രക്ഷാകര്‍ത്താവിന്റെ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റൈപെന്‍ഡ് നല്‍കുന്നു.
    Published by:Jayesh Krishnan
    First published:
    )}