നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • ഹരിത നായകന്മാർ; സർക്കാർ സ്കൂൾ പരിസരം പൂന്തോട്ടമാക്കി മാറ്റി വിദ്യാർത്ഥികളും അധ്യാപകനും

    ഹരിത നായകന്മാർ; സർക്കാർ സ്കൂൾ പരിസരം പൂന്തോട്ടമാക്കി മാറ്റി വിദ്യാർത്ഥികളും അധ്യാപകനും

    2007ൽ ആരംഭിച്ച ഈ സ്കൂളിലെ ഏക അദ്ധ്യാപകൻ സോമു കുദരിഹാല ആണ്. ഏകദേശം ഒന്നര പതിറ്റാണ്ടായി അദ്ദേഹമാണ് ഈ ഗ്രാമത്തിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്.

    • Share this:
      ശരത് ശർമ്മ കലാഗരു

      കൊപ്പൽ: സർക്കാർ സ്കൂളുകൾ നന്നായി പരിപാലിക്കപ്പെടുന്നില്ലെന്നത് പൊതുവായി ഉയർന്നു വരുന്ന ഒരു പരാതിയാണ്. മിക്ക സ്കൂളുകൾ പരിശോധിക്കുമ്പോഴും ഇത് സത്യമാണ്. എന്നാൽ കൊപ്പൽ ജില്ലയിലെ ഗംഗാവതി താലൂക്ക് ലക്ഷ്മികാംപ് സർക്കാർ സ്കൂൾ സംസ്ഥാനത്തെ മറ്റെല്ലാ സ്കൂളുകളിൽ നിന്നും വ്യത്യസ്തമാണ്. അധ്യാപകനും വിദ്യാർത്ഥികളും ചേർന്ന് ഈ സ്കൂൾ പരിസരം മനോഹരമായ ഒരു പൂന്തോട്ടമാക്കി മാറ്റിയിരിക്കുകയാണ്.

      സ്കൂളിന് ചുറ്റും മരങ്ങളും അലങ്കാര ചെടികളും നട്ടാണ് സ്കൂൾ മനോഹരമാക്കിയിരിക്കുന്നത്. ആദ്യമായി സ്കൂൾ കാണുന്നവർ തീർച്ചയായും ഇത് ഒരു ചെറിയ പാർക്കാണെന്നേ വിചാരിക്കൂ. ലോക്ക്ഡൗൺ സമയത്ത് പോലും സ്കൂളിലെ അധ്യാപകനും വിദ്യാർത്ഥികളും സ്കൂളിലെത്തി ചെടികൾക്ക് വെള്ളം ഒഴിച്ചിരുന്നു.

      കൊപ്പൽ ജില്ലയിലെ കുന്തോജിക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് ലക്ഷ്മികാംപ്. ഗ്രാമത്തിൽ 60 ഓളം വീടുകളുണ്ട്. തുംഗഭദ്ര നദിയുടെ ശാഖ ​ഗ്രാമത്തിലൂടെയാണ് ഒഴുകുന്നത്. കൊപ്പൽ ജില്ലയുടെ കുടിവെള്ളത്തിന്റെയും കാർഷിക ആവശ്യങ്ങളുടെയും പ്രധാന സ്രോതസ്സാണ് തുംഗഭദ്ര നദി.

      23 വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സർക്കാർ ജൂനിയർ പ്രൈമറി സ്കൂളാണ് ഈ ഗ്രാമത്തിലുള്ളത്. 2007ൽ ആരംഭിച്ച ഈ സ്കൂളിലെ ഏക അദ്ധ്യാപകൻ സോമു കുദരിഹാല ആണ്. ഏകദേശം ഒന്നര പതിറ്റാണ്ടായി അദ്ദേഹമാണ് ഈ ഗ്രാമത്തിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്.

      സ്കൂൾ പരിസരത്ത് 200 ഓളം ചെടികളാണ് അധ്യാപകനും വിദ്യാ‍ർത്ഥികളും ചേ‍ർന്ന് നട്ടത്. അതിൽ ഭൂരിഭാഗവും അലങ്കാര ചെടികളാണ്. ബദാം, കോന കോർപസ്, ലങ്കാസ്റ്റ്, വേപ്പ്, കറിവേപ്പ് തുടങ്ങി നിരവധി ഇനം മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും നിലവിലെ കുട്ടികളും അധ്യാപകനായ സോമുവിനൊപ്പം കൈകോർത്തു. ചെടികൾ സംഭാവന ചെയ്തും പൂന്തോട്ടം പരിപാലിച്ചും ഇവ‍ർ സ്കൂളിൽ മനോഹരമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു.

      പാഠ്യപദ്ധതിയുടെ ഭാഗമായി സോമു കൃഷിയും വൃക്ഷത്തൈകൾ നട്ടുവളർത്തുന്നതും എങ്ങനെയെന്ന് കുട്ടികളെ പഠിപ്പിച്ചു. കുട്ടികളിൽ പരിസ്ഥിതി അവബോധം വള‍‍ർത്താനാണ് ഈ അധ്യാപകൻ ശ്രമിച്ചത്. സ്കൂളിൽ തന്നെ ജൈവ പച്ചക്കറികൾ വളർത്തുകയും സോമു അത് ആരോഗ്യകരമായ ഭക്ഷണത്തിനായി കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാൽ ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ പച്ചക്കറികൾ വളർത്തുന്നത് നിർത്തി, പക്ഷേ ചെടികൾ നട്ടുപിടിപ്പിക്കുകയും നനയ്ക്കുകയും ചെയ്യുന്നുണ്ട്. കൃഷിയെ അറിഞ്ഞും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയും കുട്ടികൾ വളരുന്നതിൽ ഗ്രാമവാസികളും സന്തുഷ്ടരാണ്.

      5000ലധികം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പരിസ്ഥിതി ബോധത്തിന്റെ പര്യായമായി മാറിയ കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍ നിന്നുള്ള ഇരുപതുകാരന്റെ വാ‍‍ർത്ത അടുത്തിടെ വാ‍ർത്തകളിൽ നിറഞ്ഞിരുന്നു. ഗൂഡനഹള്ളി ഗ്രാമത്തില്‍ നിന്നുള്ള ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയായ ഗിരീഷ് കെ.ആര്‍ 12-ാം വയസ്സ് മുതലാണ് പരിസ്ഥിതി സംരക്ഷണത്തിനായുള്ള കുരിശുയുദ്ധം ആരംഭിച്ചത്.
      Published by:Karthika M
      First published:
      )}