നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • വിദ്യാര്‍ത്ഥികള്‍ക്ക് പത്തു കിലോ അരി; കടലമിഠായി; 782 രൂപയുടെ കിറ്റുമായി ഭക്ഷ്യഭദ്രതാ പദ്ധതി ഇന്നുമുതൽ

    വിദ്യാര്‍ത്ഥികള്‍ക്ക് പത്തു കിലോ അരി; കടലമിഠായി; 782 രൂപയുടെ കിറ്റുമായി ഭക്ഷ്യഭദ്രതാ പദ്ധതി ഇന്നുമുതൽ

    8-ാം ക്ലാസ്സ് വരെ പഠിക്കുന്ന 29,52,919 കുട്ടികള്‍ക്ക് സര്‍ക്കാര്‍ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നത്.

    • Share this:
      തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ശിവന്‍ കുട്ടിയാണ് നിര്‍വ്വഹിക്കുക.

      ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന അലവന്‍സ് ലഭിക്കും.സ്‌കൂളുകള്‍ തുറക്കുന്നത് വരെയുള്ള അലവന്‍സാണ് നല്‍കുക. 8-ാം ക്ലാസ്സ് വരെ പഠിക്കുന്ന 29,52,919 കുട്ടികള്‍ക്ക് സര്‍ക്കാര്‍ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നത്.

      യു പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 10 കിലോ അരിയും പ്രീപ്രൈമറി,പ്രൈമറി വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 6 കിലോ അരിയും സര്‍ക്കാര്‍ നല്‍കും.  വിദ്യാര്‍ത്ഥികള്‍ക്ക് 497 രൂപയുടെ കിറ്റാണ് സര്‍ക്കാര്‍ നല്‍കുന്നത്.

      യു പി വിഭാഗത്തില്‍ നല്‍കുന്ന കിറ്റുളില്‍ 1 കിലോ ചെറുപയര്‍,തുവരപ്പരിപ്പ്,1 കിലോ ഉയുന്നപ്പരിപ്പ് , 2 ലീറ്റര്‍ വെളിച്ചെണ്ണ, 1 കിലോ റവ, കപ്പലണ്ടി മിഠായി എന്നിവ ഉണ്ടാകും

      പ്രൈമറി,പ്രീപ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് 500 ഗ്രാം ചെറുപയര്‍, 500 ഗ്രാം തുവരപ്പരിപ്പ്് , 500 ഗ്രാം ഉയുന്ന്പ്പരിപ്പ് 1 കിലോ റവ, 1 കിലോ റാഗിപ്പൊടി, 1 ലിറ്റര്‍ വെളിച്ചെണ്ണ, കപ്പലണ്ടി മിഠായി, 100 ഗ്രാം കടല എന്നവയാണ് ഉണ്ടാകുക.

      കോവിഡ് പ്രേട്ടോകോള്‍ പാലിച്ചായിരിക്കും  കിറ്റ് വിതരണം. സ്‌കൂളുകളില്‍ കിറ്റുകള്‍ വിതരണത്തിന് എത്തിക്കുന്നത് സപ്ലൈകോ കേന്ദ്രങ്ങള്‍ വഴിയായിരിക്കും

      UPSC പാഠ്യപദ്ധതിയിൽ തെറ്റായ വിവരങ്ങൾ; ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരെ കേസ്

      രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഓണ്‍ലൈന്‍ പഠന ആപ്ലിക്കേഷനായ ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരേ മുംബൈ പൊലിസ് കേസെടുത്തു. യു പി എസ് സി പാഠ്യപദ്ധതിയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ക്രിമിയോഫോബിയ എന്ന കമ്പനിയാണ് പരാതി നല്‍കിയത്. ജൂലൈ 30 നാണ് ആരെ കോളനി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന 120 (ബി), വിവരസാങ്കേതിക നിയമത്തിലെ 69 (എ) എന്നീ വകുപ്പുകളാണ് ബൈജു രവീന്ദ്രനെതിരെ ചേര്‍ത്തിരിക്കുന്നത്.

      യുണൈറ്റഡ് നേഷന്‍സ് ട്രാന്‍സ്‌നേഷനല്‍ ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ (യുഎന്‍ടിഒസി) നോഡല്‍ ഏജന്‍സിയാണ് ഇന്ത്യയിലെ സിബിഐ എന്ന് ബൈജൂസ് തങ്ങളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇത് ശരിയല്ലെന്നാണ് പരാതിക്കാരന്‍ പറയുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ പാഠ്യപദ്ധതി കണ്ട് തെറ്റായ വിവരങ്ങള്‍ മാറ്റണെമെന്ന് ആവശ്യപ്പെട്ട് ബൈജൂസിനെ സമീപിച്ചിരുന്നതായി ക്രിമിയോഫോബിയ സ്ഥാപകന്‍ സ്‌നേഹില്‍ ധാൾ പറയുന്നു.











      യുണൈറ്റഡ് നേഷന്‍സ് ട്രാന്‍സ്‌നേഷനല്‍ ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ (യുഎന്‍ടിഒസി) നോഡല്‍ ഏജന്‍സിയാണ് ഇന്ത്യയിലെ സിബിഐ എന്ന് ബൈജൂസ് തങ്ങളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇത് ശരിയല്ലെന്നാണ് പരാതിക്കാരന്‍ പറയുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ പാഠ്യപദ്ധതി കണ്ട് തെറ്റായ വിവരങ്ങള്‍ മാറ്റണെമെന്ന് ആവശ്യപ്പെട്ട് ബൈജൂസിനെ സമീപിച്ചിരുന്നതായി ക്രിമിയോഫോബിയ സ്ഥാപകന്‍ സ്‌നേഹില്‍ ധാൾ പറയുന്നു.

      എന്നാല്‍, സിബിഐ നോഡല്‍ ഏജന്‍സിയാണെന്ന് കാണിച്ച് ബൈജൂസ് ചില രേഖകള്‍ അയച്ചുനല്‍കി. അതിലെ തീയതി 2012 ആയിരുന്നു. തങ്ങള്‍ യുഎന്‍ടിഒസിയെ സമീപിച്ചെങ്കിലും സിബിഐ നോഡല്‍ ഏജന്‍സിയല്ലെന്നാണ് അവര്‍ രേഖാമൂലം വ്യക്തമാക്കിയത്. 2016ല്‍ സിബിഐ തന്നെ തങ്ങള്‍ യുഎന്‍ടിഒസിയുടെ നോഡല്‍ ഏജന്‍സി അല്ലെന്ന് വ്യക്തമാക്കിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തെറ്റായ വിവരങ്ങള്‍ ഉദ്യോഗാര്‍ഥിക്ക് നല്‍കുന്നതില്‍ ബൈജൂസിനെതിരേ ക്രിമിയോഫോബിയ പരാതി നല്‍കിയത്.



      എഫ്ഐആർ പരിശോധിച്ച ശേഷം നിയമപരമായ തുടർ നടപടി സ്വീകരിക്കുമെന്ന് ബൈജൂസിന്റെ വക്താവ് വ്യക്തമാക്കി. ''യു പി എസ് സി പരീക്ഷയുമായി ബന്ധപ്പെട്ട പഠനസഹായിയിൽയുഎൻടിഒസിയുമായി ബന്ധപ്പെട്ട ഭാഗത്ത് തെറ്റുണ്ടെന്ന് കാട്ടി ക്രിമിയോഫോബിയ നൽകിയ കത്ത് ലഭിച്ചിട്ടുണ്ട്. എന്നാൽ 2012 ഏപ്രിൽ 30ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ രേഖകൾ പ്രകാരം പഠനഭാഗത്ത് നൽകിയിരിക്കുന്നത് ശരിയാണ്. ഇതിന്റെ ഒരു പകർപ്പും കത്തിന് മറുപടിയായി അയച്ചു നൽകി.''- വക്താവ് പറഞ്ഞു.







      Published by:Jayashankar AV
      First published:
      )}