നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • പ്ലസ് ടു ഫലം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ബിരുദ പ്രവേശന രജിസ്‌ട്രേഷന്‍; കാലിക്കറ്റ് സര്‍വകലാശാല

  പ്ലസ് ടു ഫലം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ബിരുദ പ്രവേശന രജിസ്‌ട്രേഷന്‍; കാലിക്കറ്റ് സര്‍വകലാശാല

  സര്‍വകലാശാല കേന്ദ്രങ്ങളിലേക്കും മൂന്നൂറോളം അഫിലിയേറ്റഡ് കോളേജുകളിലേക്കുമാണ് ബിരുദപ്രവേശനം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള ഏകജാലക ബിരുദ പ്രവേശന രജിസ്‌ട്രേഷന്‍ പ്ലസ് ടു ഫലം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. സര്‍വകലാശാല കേന്ദ്രങ്ങളിലേക്കും മൂന്നൂറോളം അഫിലിയേറ്റഡ് കോളേജുകളിലേക്കുമാണ് ബിരുദപ്രവേശനം.

   ബിരുദ ഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കുള്ളില്‍ പിജി രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. ഏകജാലക രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ ഔദ്യോഗിക സൈറ്റില്‍ ലഭ്യമാകും. കോളേജുകള്‍, കോഴ്‌സുകള്‍ എന്നിവയെ സംബന്ധിച്ച് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

   Also Read-NEET 2021 | നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന്; രജിസ്‌ട്രേഷന്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും

   രജിസ്‌ട്രേഷന്‍ നടത്തുന്നതിന് മുന്‍പ് വിദ്യാര്‍ഥികള്‍ നിര്‍ദേശങ്ങള്‍ വായിച്ച് മനസ്സിലാക്കണം. സ്വശ്രായ കോഴ്‌സുകള്‍, സ്വശ്രായ കോളേജുകള്‍ എന്നിവ പ്രത്യേകമായി സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

   Also Read-ശുചീകരണ തൊഴിലാളിയിൽ നിന്ന് ഡെപ്യൂട്ടി കളക്ടറിലേക്ക്; സിനിമയെ വെല്ലും ആശയുടെ ജീവിതം

   കോളേജുകള്‍ സര്‍ച്ച് ചെയ്താല്‍ ഏതെല്ലാം കോഴ്‌സുകള്‍ ലഭ്യമാണെന്ന വിവരം വെബ്‌സൈറ്റ് വഴി ലഭിക്കും. രജിസ്ട്രേഷന്‍ നടത്തുന്നതിനു മുമ്പായി കോഴ്സ്, കോളജ് എന്നിവയെക്കുറിച്ചും സംവരണ മാനദണ്ഡങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ വ്യക്തമായി അറിഞ്ഞിരിക്കണമെന്ന് സര്‍വകലാശാലാ പ്രവേശനവിഭാഗം അറിയിച്ചു.
   Published by:Jayesh Krishnan
   First published:
   )}