നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • 'ഗ്രീഷ്മയുടെ പ്രതികാരം'; ഫീസടയ്ക്കാത്തതിന് പുറത്താക്കി; മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇന്ന് ഒന്നാം റാങ്കുകാരി

  'ഗ്രീഷ്മയുടെ പ്രതികാരം'; ഫീസടയ്ക്കാത്തതിന് പുറത്താക്കി; മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇന്ന് ഒന്നാം റാങ്കുകാരി

  സ്‌കൂളില്‍ നിന്ന് പുറത്താക്കിയ ഗ്രീഷ്മയുടെ പേര് ബോര്‍ഡ് പരീക്ഷയ്ക്ക് അധികൃതര്‍ രജിസ്റ്റര്‍ ചെയ്തില്ലായിരുന്നു.

  ഗ്രീഷ്മ നായക്

  ഗ്രീഷ്മ നായക്

  • Share this:
   ജീവിതത്തില്‍ തോറ്റു പോയാലും ഒരു തിരിച്ചുവരവ് ജീവിതത്തില്‍ എപ്പോഴെങ്കിലും ഉണ്ടാകുമെന്ന് തെളിയിച്ചിരിക്കുകയാണ് 16 കാരിയായ ഗ്രീഷ്മ നായക്. കര്‍ണാടകയിലെ കൊരട്ടഗിരി സ്വദേശിനിയാണ് ഗ്രീഷ്മ. ഫീസടയ്ക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ഗ്രീഷ്മയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ഇതില്‍ മനംനൊന്ത് ജീവിതം തന്നെ അവസാനിപ്പിക്കാന്‍ ഗ്രീഷ്മ തയ്യാറായി. എന്നാല്‍ അതില്‍ പരാജയപ്പെട്ടു.

   അവിടുന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയ ഗ്രീഷ്മയുടെ പ്രതികാരം അവസാനിച്ചത് എസ്എസ്എല്‍സിയില്‍ ഒന്നാം റാങ്ക് നേടിയെടുത്തുകൊണ്ടായിരുന്നു.

   കോവിഡ് പ്രതിസന്ധിയായിരുന്നു ഗ്രീഷ്മയ്ക്ക് സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിയാതെ വന്നത്. കര്‍ഷകനാണ് പിതാവ്. സഹോദരി കീര്‍ത്തനയാണ് പിന്നീട് പഠിപ്പിച്ചത്. സ്‌കൂളില്‍ നിന്ന് പുറത്താക്കിയ ഗ്രീഷ്മയുടെ പേര് ബോര്‍ഡ് പരീക്ഷയ്ക്ക് അധികൃതര്‍ രജിസ്റ്റര്‍ ചെയ്തില്ലായിരുന്നു.

   ദക്ഷിണ കന്നഡ ജില്ലയിലെ അല്‍വാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു ഗ്രീഷ്മ. അധികൃതര്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തതുകൊണ്ട് ഹള്‍ ടിക്കറ്റും ഗ്രീഷ്മയ്ക്ക് ലഭ്യമായില്ല.

   ഒമ്പതാം ക്ലാസില്‍ 96 ശതമാനം മാര്‍ക്കോടെ ജയിച്ച വിദ്യാര്‍ഥിനിയായിരന്നു ഗ്രീഷ്മ. സ്‌കൂളില്‍ നിന്ന് പുറത്താക്കിയതോടെ ഇനി പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് കരുതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിന് പിന്നാലെ മതാപിതാക്കള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് എതിരെ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചു.

   വിദ്യഭ്യാസ മന്ത്രി ഇടപെട്ട് ഗ്രീഷ്മയ്ക്ക് ഹാള്‍ടിക്കറ്റ് അനുവദിച്ചു. പരീക്ഷ എഴുതി റിസള്‍ട്ട് വന്നു. ഇപ്പോള്‍ 95.84 ശതമാനം മാര്‍ക്ക് നേടിയാണ് ഗ്രീഷ്മ സംസ്ഥാനത്തെ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.
   Published by:Jayesh Krishnan
   First published:
   )}