HOME /NEWS /Career / പത്താം ക്ലാസ് പാസായോ? ഇനി എന്ത്? പത്താം ക്ലാസുകാർക്കുള്ള മറ്റു സാധ്യതകൾ

പത്താം ക്ലാസ് പാസായോ? ഇനി എന്ത്? പത്താം ക്ലാസുകാർക്കുള്ള മറ്റു സാധ്യതകൾ

പത്താം ക്ലാസിന് ശേഷം പ്ലസ് ടു കോഴ്സുകളുടെയും പ്ലസ് ടു ഇതര കോഴ്സുകളുടെയും സാധ്യതകള്‍ നമ്മൾ പരിശോധിച്ചുകഴിഞ്ഞു. ഇവിടെ പത്താം ക്ലാസ്സുകാർക്കുള്ള മറ്റു സാധ്യതകളാണ് പരിശോധിക്കുന്നത്.

പത്താം ക്ലാസിന് ശേഷം പ്ലസ് ടു കോഴ്സുകളുടെയും പ്ലസ് ടു ഇതര കോഴ്സുകളുടെയും സാധ്യതകള്‍ നമ്മൾ പരിശോധിച്ചുകഴിഞ്ഞു. ഇവിടെ പത്താം ക്ലാസ്സുകാർക്കുള്ള മറ്റു സാധ്യതകളാണ് പരിശോധിക്കുന്നത്.

പത്താം ക്ലാസിന് ശേഷം പ്ലസ് ടു കോഴ്സുകളുടെയും പ്ലസ് ടു ഇതര കോഴ്സുകളുടെയും സാധ്യതകള്‍ നമ്മൾ പരിശോധിച്ചുകഴിഞ്ഞു. ഇവിടെ പത്താം ക്ലാസ്സുകാർക്കുള്ള മറ്റു സാധ്യതകളാണ് പരിശോധിക്കുന്നത്.

 • Share this:

  പത്താം ക്ലാസ് കഴിഞ്ഞാൽ കുറെയധികം കോഴ്സുകളും അവയുമായി ബന്ധപ്പെട്ട് അനവധി ജോലി സാധ്യതയുമുള്ളതു കൊണ്ട് തന്നെ, ഇനിയേതു കോഴ്സ് തെരഞ്ഞെടുക്കണമെന്നത് വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും ഒരു ഒരു പോലെ ആശയകുഴപ്പത്തിലുമാക്കാറുണ്ട്. കോഴ്സുകളുടെ തെരഞ്ഞെടുപ്പിൽ, ജോലി സാധ്യതയോടൊപ്പം തന്നെ തങ്ങളുടെ അഭിരുചി ഏതു മേഖലയിലാണ് എന്നതിനുകൂടി വിദ്യാർത്ഥികൾ പ്രാമുഖ്യം കൊടുക്കണം. രക്ഷിതാക്കൾ തീർക്കുന്ന സമ്മർദ്ദത്തിനപ്പുറം, ആ മേഖലയിൽ കൈകാര്യം ചെയ്യപ്പെടുന്ന വിഷയങ്ങളിലെ തന്റെ നിലവാരവും അഭിരുചിയും ശോഭിക്കാനുള്ള കഴിവും കൂടി പരിഗണിച്ചു വേണം, അവർ തീരുമാനമെടുക്കാൻ. പലപ്പോഴും ഇതിനു വിപരീതമായി, മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി, ഇഷ്ടമില്ലാത്ത കോഴ്സിനു കുട്ടികൾ ചേരുന്നത് കഴിഞ്ഞ കാലങ്ങളിൽ തുടർക്കഥകളാണ്. പിന്നീട് കോഴ്സ് പൂർത്തീകരിക്കാനാകാതെ അവർ ബുദ്ധിമുട്ടുന്നതിനും അവരുടെ തോൽവിക്കും എന്തിനേറെ ആത്മഹത്യകൾക്കു പോലും നമ്മുടെ കലാലയങ്ങൾ എത്രയോ തവണ മൂകസാക്ഷ്യം വഹിച്ചിരിക്കുന്നു. ഇതോടൊപ്പം, അഭിരുചിയില്ലാതെ അമിത ആത്മവിശ്വാസത്താൽ കുട്ടികൾ തെരഞ്ഞെടുക്കുന്ന പല കോഴ്സുകളും പിന്നീട് അവർക്കു തന്നെ ബാധ്യയാകുന്നതും വലിയ മാനസിക സംഘർഷത്തിലേയ്ക്ക് അവരെത്തിപ്പെടുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇപ്പോൾ പതിവുള്ള കാഴ്ചയുമാണ്.

  പത്താം ക്ലാസിന് ശേഷം പ്ലസ് ടു കോഴ്സുകളുടെയും പ്ലസ് ടു ഇതര കോഴ്സുകളുടെയും സാധ്യതകള്‍ നമ്മൾ പരിശോധിച്ചുകഴിഞ്ഞു. ഇവിടെ പത്താം ക്ലാസ്സുകാർക്കുള്ള മറ്റു സാധ്യതകളാണ് പരിശോധിക്കുന്നത്.

  1. ഓപ്പൺ സ്കൂൾ

  സമാന്തര വിദ്യാഭ്യാസത്തിനു സാധ്യതയൊരുക്കി നാഷണൽ ഓപ്പൺ സ്ക്കൂളും കേരള ഓപ്പൺ സ്കൂളും പ്രവർത്തിച്ചു വരുന്നുണ്ട്. റഗുലറായി സ്കൂളിൽ പോയി പ്ലസ് ടു കോഴ്സു പഠിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ഓപ്പൺ സ്കൂളിങ്ങിൽ താൽപ്പര്യമുള്ളവർക്കുമായി ക്രമികരിച്ചിട്ടുള്ളതാണ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള ഈ സംവിധാനങ്ങൾ.

  a. നാഷണൽ ഓപ്പൺ സ്ക്കൂൾ (എൻ.ഐ.ഒ.എസ്.)

  https://nios.ac.in

  b.കേരള ഓപ്പൺ സ്കൂൾ (സ്കോൾകേരള)

  http://scolekerala.org

  c.സിബിഎസ്ഇ, കൗൺസിൽ ഫോർ ഇന്ത്യൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (CISCE),

  2. അഫ്സൽ ഉലമ പ്രിലിമിനറി കോഴ്‌സ്

  കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള വിവിധ അറബിക് കോളേജുകളിൽ അഫ്സൽ ഉലമ പ്രിലിമിനറി കോഴ്‌സ് നടത്തപ്പെടുന്നുണ്ട്. അഫ്സൽ ഉലമ പ്രിലിമിനറി കോഴ്‌സ്,

  പ്ലസ്‌ടു ഹ്യൂമാനിറ്റീസിന് തുല്യമായി അംഗീകരിച്ചിട്ടുണ്ട്. പ്രവേശനത്തിനും മറ്റു വിശദവിവരങ്ങൾക്കും യൂണിവേഴ്സിറ്റി വെബ് സൈറ്റ് പരിശോധിച്ച് ബന്ധപ്പെട്ട കോളേജുകളെ പരിചയപ്പെടാവുന്നതാണ്.

  Also Read- പത്താം ക്ലാസ്സിനു ശേഷം ഇനി എന്ത്? പ്ലസ് ടു അല്ലാതെയും സാധ്യതകൾ

  3. പ്രാക്- ശാസ്ത്രി കോഴ്സ്

  ഡൽഹിയിലെ സെൻട്രൽ സംസ്കൃത യൂണിവേഴ്സിറ്റിയിൽ സംസ്കൃത ഭാഷക്ക് പ്രാമുഖ്യവും പ്രാധാന്യവുമുള്ള XI, XII ക്ലാസ്സുകളിൽ പഠിക്കാനവസരമുണ്ട്. കോഴ്സിൻ്റെ പേര്, പ്രാക്- ശാസ്ത്രി എന്നാണ്. താഴെ കാണുന്ന വെബ് സൈറ്റ് പരിശോധിച്ച്, കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്.

  http://sanskrit.nic.in/

  4. ആർട്സ് ഹയർ സെക്കൻ്ററി

  തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ ആർട്സ് ഹയർ സെക്കണ്ടറിക്കൊപ്പം കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, കൂടിയാട്ടം, തുള്ളൽ, മൃദംഗം, തിമില, മിഴാവ്, നൃത്തം, കർണാടക സംഗീതം എന്നിവയിലേതെങ്കിലും ഐശ്ചിക വിഷയമായി തന്നെ പഠിച്ച് പരിശീലനം നേടാൻ അവസരമുണ്ട്.താഴെ കാണുന്ന വെബ് സൈറ്റ് പരിശോധിച്ച്, കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്.

  www.kalamandalam.org

  5. സി.ഐ.പി .ഇ.ടി. (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി) ഡിപ്ലോമ

  കേന്ദ്ര കെമിക്കൽ ആൻഡ് പെട്രോൾ കെമിക്കൽ വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി.സി.ഐ.പി .ഇ.ടി. നടത്തുന്ന വിവിധ ഡിപ്ലോമ കോഴ്സുകളായ പ്ലാസ്റ്റിക്ക് ടെക്‌നോളജി, പ്ലാസ്റ്റിക് മൗൾഡ് ടെക്‌നോളജി എന്നീ വിഷയങ്ങളിലുള്ള ത്രിവത്സര ഡിപ്ലോമ കോഴ്സിന് പത്താംം ക്ലാസ്സ് യോഗ്യത മതി.താഴെ കാണുന്ന വെബ് സൈറ്റ് പരിശോധിച്ച്, കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്.

  https://www.cipet.gov.in/

  6. എൻ.ടി.ടി.എഫ്. ഡിപ്ലോമ

  എൻ.ടി.ടി.എഫ് നൽകുന്ന വിവിധ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളുണ്ട്.താഴെ കാണുന്ന വെബ് സൈറ്റ് പരിശോധിച്ച്, കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്.

  https://www.nttftrg.com

  7. ഹാൻഡ്‌ലൂം ടെക്‌നോളജി ഡിപ്ലോമ

  കണ്ണൂരിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയിൽ വിവിധ സർട്ടിഫിക്കേറ്റ് കോഴ്സുകളുണ്ട്. കൂടുതൽ വിവരങ്ങൾ, താഴെക്കാണുന്ന വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ്.

  http://iihtkannur.ac.in

  Also Read- പത്താം ക്ലാസ്സിനുശേഷം ഇനി എന്ത്? പ്ലസ് ടുവിന്റെ സാധ്യതകൾ അറിയാം

  8. സിഫ് നെറ്റിൽ (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ & എഞ്ചിനീയറിംഗ് ട്രയിനിങ്) ഡിപ്ലോമ

  കേന്ദ്ര സർക്കാറിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള സ്ഥാപനമായ CIFNET( Central Institute of Fisheries Nautical and Engineering Training) ന്റെ കൊച്ചി, ചെന്നൈ, വിശാഖപട്ടണം കേന്ദ്രങ്ങളിൽ നടത്തുന്ന വെസല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ എന്നീ ഡിപ്ലോമ കോഴ്സുകളിലും പത്താം ക്ലാസ്സുകാർക്ക് ചേരാനവസരമുണ്ട്. കൂടുതൽ വിവരങ്ങളറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക.

  https://cifnet.gov.in

  9. സെക്രട്ടറിയൽ പ്രാക്ടീസ്

  കേരള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന രണ്ടുവർഷത്തെ ഡിപ്ലോമയാണ്, ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ്.പത്താം ക്ലാസ്സുകാർക്ക് ചേരാനവസരമുള്ള സെക്രട്ടറിയൽ പ്രാക്ടീസ് ഡിപ്ലോമയെ പറ്റി കൂടുതലറിയാൻ, താഴെക്കാണുന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

  www.dtekerala.gov.in

  വിവിധ പാരാമെഡിക്കൽ കോഴ്സുകൾ

  a). സർട്ടിഫിക്കേറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ)

  പത്താം ക്ലാസ് കഴിഞ്ഞവർക്ക് പ്രവേശനം നേടാവുന്ന തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതി കോളേജിലെ സർട്ടിഫിക്കറ്റ് ഫാർമസി (ഹോമിയോപ്പതി) കോഴ്സിലേയ്ക്കുള്ള പ്രവേശനം എൽ.ബി.എസ് വഴിയാണ് നടത്തപ്പെടുന്നത്.കൂടുതലറിയാൻ, താഴെക്കാണുന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

  https://lbscentre.in/

  b). പത്താം ക്ലാസ്സുകാർക്ക്, ആയുർവേദിക് നഴ്‌സിംഗ്, ഫാർമസി, തെറാപ്പിസ്റ്റ് എന്നീ കോഴ്‌സുകളും മുന്നിലുള്ള സാധ്യതകളാണ്.

  c) എയിംസ് ഋഷികേശ് നടത്തുന്ന നടത്തുന്ന ഡിപ്ലോമ ഇൻ പ്ലാസ്റ്റർ ടെക്‌നിഷ്യൻ എന്ന കോഴ്സുംസും പത്താം ക്ലാസ്സുകാർക്കുള്ള അവസരമാണ്.

  https://aiimsrishikesh.edu.in

  തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

  (കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)

  First published:

  Tags: Course, Plus two, SSLC