• HOME
 • »
 • NEWS
 • »
 • career
 • »
 • US വിമാനത്താവളങ്ങളിലെ പ്രവേശന നടപടികള്‍ സുഗമമാക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ട കാര്യങ്ങൾ

US വിമാനത്താവളങ്ങളിലെ പ്രവേശന നടപടികള്‍ സുഗമമാക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ട കാര്യങ്ങൾ

യുഎസിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സിബിപി വെബ്സൈറ്റില്‍ കയറി കൊണ്ടുപോകാവുന്ന സാധനങ്ങളും അല്ലാത്തവയും പരിശോധിച്ച് ഉറപ്പുവരുത്തണം.

(File photo/Reuters)

(File photo/Reuters)

 • Share this:
  മൈക്കല്‍ ഗാലന്റ്

  നിങ്ങള്‍ക്ക് യുഎസിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം ലഭിച്ചുകഴിഞ്ഞാല്‍ അടുത്തതായി രാജ്യത്തേക്കുള്ള പ്രവേശനം എങ്ങനെ സുഗമമാക്കാം എന്നതാണ് ചിന്തിക്കേണ്ടത്. അമേരിക്കന്‍ ഗവണ്‍മെന്റ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി സന്ദര്‍ശക പ്രവേശന നടപടിക്രമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഈ ഘട്ടം എല്ലായ്‌പ്പോഴും ലളിതവും വേഗമേറിയതുമായിരിക്കും. അതിനാല്‍ രാജ്യത്തേക്കുള്ള പ്രവേശനത്തിനായി ശരിയായ തയ്യാറെടുപ്പുകള്‍ എടുക്കണം. യുഎസിലേക്കുള്ള നിങ്ങളുടെ പ്രവേശനം എങ്ങനെ കഴിയുന്നത്ര സുഗമമാക്കാം എന്നതിനെ കുറിച്ച് യു.എസ് എംബസിയിലെ യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) അറ്റാച്ച് ഓഫീസിലെ പോര്‍ട്ട് ഓഫ് എന്‍ട്രി വിദഗ്ധര്‍ വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

  നിങ്ങളുടെ ഡോക്യുമെന്റുകള്‍ തയ്യാറാക്കുക

  യുഎസില്‍ പ്രവേശിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കൈവശം സാധുവായ പാസ്പോര്‍ട്ട്, F-1 സ്റ്റുഡന്റ് വിസ, അംഗീകൃത ഫോം I-20 A-B എന്നിവ ഉണ്ടായിരിക്കണം. ഇവയില്‍ ഏതെങ്കിലും നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുകയാണെങ്കില്‍, ഈ ഡോക്യുമെന്റുകളുടെ ഡിജിറ്റല്‍ കോപ്പികളോ പേപ്പര്‍ കോപ്പികളോ ഉണ്ടായിരിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. എന്നാല്‍ നിങ്ങളുടെ കൈവശം ഒറിജിനല്‍ രേഖകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. മറ്റ് അനുബന്ധ രേഖകളും നിങ്ങള്‍ക്ക് സഹായകമായിരിക്കും. സ്‌കൂള്‍ അഡ്മിഷന്‍ ലെറ്റര്‍, സ്‌കൂള്‍ കോണ്‍ടാക്റ്റ് വിവരങ്ങള്‍, സാമ്പത്തിക കാര്യം സംബന്ധിച്ച ഡോക്യുമെന്റേഷന്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടാം. യുഎസില്‍ എത്തിയാല്‍, ഒരു സിബിപി ഓഫീസറെ ഈ രേഖകള്‍ കാണിക്കേണ്ടതായി വരും. അതിനാല്‍, രേഖകള്‍ പെട്ടെന്ന് എടുക്കാന്‍ കഴിയുന്ന രീതിയില്‍ വെയ്ക്കുക.

  സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്നത് ശ്രദ്ധിക്കുക

  യുഎസില്‍ ചില തരം ഭക്ഷ്യ ഉല്‍പ്പന്നങ്ങളും മരുന്നുകളും കൊണ്ടുപോകുന്നത് നിരോധിച്ചേക്കാം. അത്തരം ഏതെങ്കിലും വസ്തുക്കളുമായി പിടിക്കപ്പെട്ടാല്‍ പ്രവേശന കാലതാമസത്തിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതിനാല്‍, നിങ്ങളുടെ ബാഗുകള്‍ പാക്ക് ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങളെല്ലാം മനസ്സില്‍ കരുതണം. യുഎസിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സിബിപി വെബ്സൈറ്റില്‍ കയറി കൊണ്ടുപോകാവുന്ന സാധനങ്ങളും അല്ലാത്തവയും പരിശോധിച്ച് ഉറപ്പുവരുത്തണം.

  നിര്‍ദ്ദേശങ്ങള്‍ പാലിക്കുക

  ആദ്യമായി യുഎസിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ചിലപ്പോള്‍ കൂടുതൽ ടെൻഷൻ തോന്നിയേക്കാം. റിലാക്‌സ് ചെയ്ത് വേണ്ടത്ര നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുക. അമിതമായ സൗഹൃദം ഒഴിവാക്കുക, കൂടുതല്‍ സംസാരിക്കുക, ആവശ്യപ്പെടാത്ത രേഖകള്‍ പങ്കുവെയ്ക്കുക, സിബിപി ഉദ്യോഗസ്ഥന്റെ ശ്രദ്ധ തിരിക്കുന്ന മറ്റെന്തെങ്കിലും ചെയ്യുക തുടങ്ങിയ പെരുമാറ്റങ്ങള്‍ യുഎസിലേക്കുള്ള നിങ്ങളുടെ പ്രവേശനത്തില്‍ കാലതാമസം വരുത്തിയേക്കാം.

  സത്യം പറയുക

  പ്രവേശന നടപടികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കള്ളം പറയാതിരിക്കുക. എല്ലാ യാത്രക്കാരും, വിദ്യാര്‍ത്ഥികളും യുഎസില്‍ എത്തുന്നതിന് മുമ്പ് കസ്റ്റംസ് ഡിക്ലറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കേണ്ടതുണ്ട്. ഇതില്‍ വിവരങ്ങള്‍ തെറ്റായി നല്‍കിയാല്‍ പിഴ ചുമത്തുന്നതിനും പ്രവേശന കാലതാമസത്തിനും കാരണമാകും. അതിനാല്‍ ഫോമുകള്‍ സത്യസന്ധമായി പൂരിപ്പിക്കുക. സിബിപി ഓഫീസര്‍മാരുടെ എല്ലാ ചോദ്യങ്ങള്‍ക്കും സത്യസന്ധമായ ഉത്തരങ്ങള്‍ നല്‍കുക.

  സഹകരണ മനോഭാവം ഉണ്ടായിരിക്കണം

  സാധാരണ പ്രവേശന നടപടികള്‍ക്ക് വളരെ കുറച്ച് സമയം മാത്രമേ എടുക്കാറുള്ളൂ. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സമയമെടുക്കുന്ന സാഹചര്യത്തില്‍ എപ്പോഴും തയ്യാറായിരിക്കുക. ഒന്നിലധികം അന്താരാഷ്ട്ര വിമാനങ്ങള്‍ ഒരേ സമയം വന്നാല്‍, ഇമിഗ്രേഷന്‍, കസ്റ്റംസ് ലൈനുകള്‍ നീളും. അതുപോലെ, നിങ്ങളുടെ ഡോക്യുമെന്റേഷനില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, പ്രവേശനത്തില്‍ കാലതാമസം നേരിടാം. എന്തുസംഭവിച്ചാലും, സഹകരിക്കാന്‍ തയ്യാറാകണം.

  (ഗാലന്റ് മ്യൂസിക്കിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ് മൈക്കല്‍ ഗാലന്റ്. ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഇദ്ദേഹം താമസിക്കുന്നത്)

  Courtesy: SPAN Magazine, U.S. Embassy, New Delhi.
  Published by:Sarath Mohanan
  First published: