നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • ഉത്തരക്കടലാസ് കാണാതായ വിദ്യാര്‍ഥിനിക്ക് പരമാവധി മാര്‍ക്ക് നല്‍കണമെന്ന്‌ ഹൈക്കോടതി

    ഉത്തരക്കടലാസ് കാണാതായ വിദ്യാര്‍ഥിനിക്ക് പരമാവധി മാര്‍ക്ക് നല്‍കണമെന്ന്‌ ഹൈക്കോടതി

    ഉത്തരക്കടലാസ് കാണാതായെന്നും തന്നെ തോല്‍പ്പിച്ചെന്നും ചൂണ്ടിക്കാട്ടി കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് കോളജിലെ എംകോം വിദ്യാര്‍ഥിനി കെ എം സസ്ന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്.

    highcourt

    highcourt

    • Share this:
      കൊച്ചി: ഉത്തരക്കടലാസ് കാണാതായ വിദ്യാര്‍ഥിനിക്ക് പരമാവധി മാര്‍ക്ക് നല്‍കി ഫലം പ്രസിദ്ധീകരിക്കാന്‍ ഹൈക്കോടതി കേരള സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. ഉത്തരക്കടലാസ് കാണാതായെന്നും തന്നെ തോല്‍പ്പിച്ചെന്നും ചൂണ്ടിക്കാട്ടി കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് കോളജിലെ എംകോം വിദ്യാര്‍ഥിനി കെ എം സസ്ന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്.

      ഉത്തരക്കടലാസ് കാണാതായത് വിദ്യാര്‍ഥിയുടെ കുറ്റമല്ലെന്നും ഇക്കാര്യത്തില്‍ കണ്ണുംപൂട്ടി ഇരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഗര്‍ഭിണിയായതിനാല്‍ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി എഴുതിയില്ല. എന്നാല്‍, മറ്റു പരീക്ഷകള്‍ എഴുതി. തുടര്‍ന്ന് സപ്ലിമെന്ററി പരീക്ഷയും എഴുതി. ജൂലൈയില്‍ ഫലം വന്നപ്പോള്‍ വിദ്യാര്‍ഥിനി തോറ്റതായി സര്‍വകലാശാല പ്രഖ്യാപിച്ചു. മാര്‍ക്ക് ഷീറ്റില്‍ ഒരു വിഷയത്തിന്റെ മാര്‍ക്ക് രേഖപ്പെടുത്തിയിരുന്നില്ല.

      കോളേജില്‍നിന്ന് അയച്ച ഉത്തരക്കടലാസ് കെട്ടുകള്‍ കാണാതായെന്ന് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞെന്ന് വിദ്യാര്‍ഥിനി ബോധിപ്പിച്ചു. ഉത്തരക്കടലാസ് കിട്ടിയില്ലെന്ന് സര്‍വകലാശാലയും അറിയിച്ചു. തോറ്റതായി ഫലം വന്നതിനാല്‍ ഈ അധ്യയനവര്‍ഷം ബിഎഡിന് ചേരാന്‍ കഴിയുന്നില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ബിഎഡ് പ്രവേശനത്തിനു മുൻപ് വിദ്യാര്‍ഥിനിയെ വിജയിച്ചതായി പ്രഖ്യാപിക്കാനും കോടതി നിര്‍ദേശിച്ചു.

      പ്ലസ് വണ്‍ ഏകജാലകപ്രവേശം:ട്രയല്‍ അലോട്ട്‌മെന്റ് തിരുത്താനുള്ള അവസാന തീയതി സെപ്റ്റംബർ 17


      തിരുവനന്തപുരം:പ്ലസ് വണ്‍ പ്രവേശനത്തിന്റെ ഭാഗമായുള്ള ട്രയല്‍ അലോട്ട്മെന്റില്‍ തെറ്റ് തിരുത്തുന്നതിനും ഓപ്ഷനുകള്‍ മാറ്റാനുമുള്ള അവസാന അവസരം സെപ്റ്റംബര്‍ 17 വരെയാണ്‌. 17ന് വൈകിട്ട് 5 മണി വരെയാണ് തിരുത്തലുകള്‍ നടത്താനുള്ള സമയം.ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കുന്നതിനും തിരുത്തലുകള്‍ നടത്തുന്നതിനും സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ  വകുപ്പ് അറിയിച്ചു.

      പ്ലസ് വണ്‍ പ്രവേശന പ്രക്രിയയുമായി ബന്ധപ്പെട്ട ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക സെപ്റ്റംബര്‍ 13 ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിച്ചിരുന്നു.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താണ് വിവരങ്ങള്‍ പരിശോധിക്കുന്നത്. ആദ്യഘട്ടത്തില്‍ അപേക്ഷ നല്‍കി കണ്‍ഫര്‍മേഷന്‍ നടത്താത്തവര്‍ക്കും ഇപ്പോള്‍ എഡിറ്റ് ചെയ്ത് മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ വരുത്തി ഫൈനല്‍ കര്‍ഫര്‍മേഷന്‍ നടത്താം.

      അപേക്ഷ നല്‍കിയവര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. മുമ്പ് നല്‍കിയ സ്‌കൂള്‍ ഓപ്ഷനുകള്‍ മാറ്റാനും പുതിയ ഓപ്ഷനുകള്‍ കൂട്ടി ചേര്‍ക്കാനും പുനക്രമീകരിക്കുന്നതിനും ഇപ്പോള്‍ സാധിക്കുന്നതാണ്. ബോണസ് പോയന്റ് ലഭിക്കുന്ന ഏതെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍ പുതുതായി കൂട്ടി ചേര്‍ക്കാനും അവസരമുണ്ട്.പ്ലസ് വണ്‍ പ്രവേശന പ്രക്രിയയുമായി ബന്ധപ്പെട്ട് വിപുലമായ സംവിധാനങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിരുന്നത്. ഏതെങ്കിലും കാരണവശാല്‍ മുഖ്യഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതെ പോയവര്‍ക്ക് ഒക്ടോബര്‍ 26ന് തുടങ്ങുന്ന സപ്ലിമെന്ററി ഘട്ടത്തില്‍ അപേക്ഷിക്കാന്‍ അവസരമുണ്ട്.
      Published by:Rajesh V
      First published:
      )}