• HOME
  • »
  • NEWS
  • »
  • career
  • »
  • HIGH COURT STAYS THE CANCELLATION OF KTU FIRST AND THIRD SEMESTER OFFLINE EXAMS

പരീക്ഷകൾ റദ്ദാക്കിയ ഉത്തരവിന് സ്റ്റേ; സാങ്കേതിക സർവകലാശാല പരീക്ഷകൾ നാളെ മുതൽ

നാളെ ( ജൂലൈ 29) മുതൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള എല്ലാ പരീക്ഷകളും ടൈംടേബിൾ പ്രകാരം നടത്തുമെന്ന് സർവകലാശാല അറിയിച്ചു

highcourt

highcourt

  • Share this:
    തിരുവനന്തപുരം: എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല പരീക്ഷകൾ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സർവകലാശാല സമർപ്പിച്ച അപ്പീലിന്മേലാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്.

    Also Read- പ്ലസ് ടുവിനും റെക്കോർഡ് വിജയം- 87.94%; എ പ്ലസുകാരുടെ എണ്ണത്തിലും വർധന

    ഹൈക്കോടതി ഉത്തരവ് പ്രകാരം മുൻ നിശ്ചയിച്ചപ്രകാരമുള്ള എല്ലാ പരീക്ഷകളുടെയും നടത്തിപ്പുമായി മുന്നോട്ട് പോകാൻ അനുമതി നൽകിയതായി സർവകലാശാല അറിയിച്ചു. നാളെ ( ജൂലൈ 29) മുതൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള എല്ലാ പരീക്ഷകളും ടൈംടേബിൾ പ്രകാരം നടത്തുന്നതായിരിക്കും. മാറ്റിവെച്ച ജൂലൈ 28ലെ പരീക്ഷകളുടെ പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്നും സർവകലാശാല അറിയിച്ചു.

    Also Read- മൈക്കൽ ഫെൽപ്സിന്റെ റെക്കോർഡ് പഴങ്കഥയാക്കി ഹംഗേറിയൻ താരം ക്രിസ്റ്റോഫ് മിലാക്ക്

    കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകളാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്നലെ റദ്ദാക്കിയത്. പരീക്ഷകൾ നടത്തിയത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ആരോപണം ഉയർന്നിരുന്നു. കോവിഡ് വ്യാപനത്തിനിടെ നടത്തിയ പരീക്ഷയിൽ ഒരു മാനദണ്ഡവും അധികൃതർ പാലിച്ചില്ലെന്ന് കാണിച്ച് ഒരു വിഭാഗം വിദ്യാർഥികളാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പരീക്ഷ ഓൺലൈനാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

    Also Read- കെട്ടിയിട്ട് കഴുത്ത് മുറിച്ചു; അഫ്‌ഗാനിലെ ജനപ്രിയ താരത്തെ ക്രൂരമായി കൊലപ്പെടുത്തി താലിബാൻ

    English Summary: A Division Bench of the Kerala High Court on Wednesday permitted the APJ Abdul Kalam Technological University (KTU) to go ahead with the first and third semester examinations of B.Tech courses on offline mode.The Bench comprising Chief Justice S. Manikumar and Justice Shaji P. Chali passed the order while staying a single judge verdict cancelling the ongoing offline examinations.The Bench’s order came on an appeal filed by the KTU against the single judge’s verdict.
    Published by:Rajesh V
    First published:
    )}