• HOME
  • »
  • NEWS
  • »
  • career
  • »
  • പഠനകാലത്ത് തന്നെ യുവാക്കളെ തൊഴിൽ സജ്ജരാക്കും; 'കണക്ട് കരിയർ ടു ക്യാമ്പസ്' പ്രചാരണം ആരംഭിച്ചെന്ന് മന്ത്രി ആര്‍. ബിന്ദു

പഠനകാലത്ത് തന്നെ യുവാക്കളെ തൊഴിൽ സജ്ജരാക്കും; 'കണക്ട് കരിയർ ടു ക്യാമ്പസ്' പ്രചാരണം ആരംഭിച്ചെന്ന് മന്ത്രി ആര്‍. ബിന്ദു

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും തൊഴിൽവകുപ്പിന്റെയും സഹകരണത്തോടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐടിഐകൾ, മറ്റ് നൈപുണ്യ പരിശീലന സ്ഥാപനങ്ങൾ എന്നിവയെ ലക്ഷ്യം വച്ചാണ് കണക്ട് കരിയർ ടു ക്യാമ്പസ് പ്രചാരണം നടത്തുന്നത്.

  • Last Updated :
  • Share this:
    വിദ്യാഭ്യാസ കാലത്തു തന്നെ യുവാക്കളെ തൊഴിൽ സജ്ജരാക്കുന്നതിന് കണക്ട് കരിയർ ടു ക്യാമ്പസ് പ്രചാരണം ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. നിയമസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.

    വ്യാവസായിക - തൊഴിൽ മേഖലകളിലെ അവസരങ്ങളും ആവശ്യങ്ങളും മനസിലാക്കി സജ്ജരാക്കുന്നതിനായി ക്യാമ്പസുകളെ തൊഴിലിടങ്ങളാക്കുന്ന 'ഇൻഡസ്ട്രി ഓൺ ക്യാമ്പസ്' പോലുള്ള പരിപാടികൾ, ഉയർന്ന വിജ്ഞാന തൊഴിലുകൾ, ഇന്റേൺഷിപ്പ്, അപ്രന്റിസ്ഷിപ്, ഫ്രീലാൻസ് തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും തൊഴിൽവകുപ്പിന്റെയും സഹകരണത്തോടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐടിഐകൾ, മറ്റ് നൈപുണ്യ പരിശീലന സ്ഥാപനങ്ങൾ എന്നിവയെ ലക്ഷ്യം വച്ചാണ് കണക്ട് കരിയർ ടു ക്യാമ്പസ് പ്രചാരണം നടത്തുന്നത്.

    വിദ്യാഭ്യാസവും വ്യവസായ ആവശ്യവും തമ്മിലുള്ള വിടവ് നികത്തുന്നതിനും അതുവഴി പരമാവധി തൊഴിൽ ഉറപ്പാക്കുന്നതിനുമായി വ്യാവസായിക ആവശ്യങ്ങളേയും യോഗ്യതയുള്ള വിദഗ്ധരായ അപേക്ഷകരേയും ഒരൊറ്റ പ്ലാറ്റ്ഫോമിൽ കൊണ്ടുവരാനും ഈ ക്യാമ്പയിൻ ശ്രമിക്കുന്നു.

    Also Read :-SBI Recruitment | എസ്ബിഐയിൽ 665 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം

    അഞ്ച് വർഷം കൊണ്ട് നാല്പത് ലക്ഷം യുവജനങ്ങൾക്ക് പരീശീലനവും ഇരുപത് ലക്ഷം പേർക്ക് തൊഴിലും നൽകി കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന സർക്കാരിന്റെ പ്രഖ്യാപ്ത ലക്ഷ്യത്തിന്റെ ഭാഗമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മറ്റു നൈപുണ്യ പരിശീലന സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഇന്റർവ്യൂ പരിശീലനം, മെന്ററിംഗ്, ഹ്രസ്വകാല നൈപുണ്യ പരിശീലനങ്ങൾ എന്നിവ നൽകുന്നതിലൂടെ തൊഴിൽസജ്ജരായ ഉദ്യോഗാർത്ഥികളെ സൃഷ്ടിക്കുകയും പഠനം പൂർത്തിയാക്കുന്നതിനൊപ്പം തൊഴിലിലേയ്ക്ക് എത്തുന്നതുവരെ ഒരു പിന്തുണാസംവിധാനമായി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് കേരള നോളജ് ഇക്കണോമി മിഷന്റെ (KKEM) ലക്ഷ്യം.

    ഈ ലക്ഷ്യത്തെ മുൻ നിർത്തിയുള്ള പ്രവർത്തനങ്ങൾക്കായി ഒരു കേന്ദ്രീകൃത സംവിധാനമായി വിഭാവനം ചെയ്ത് നടപ്പിലാക്കിയ സംവിധാനമാണ് ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജെന്റ് സിസ്റ്റം (DWMS). ഉദ്യോഗാർത്ഥികൾക്ക് ഈ സംവിധാനത്തിൽ ലഭ്യമായ സേവനങ്ങളും തൊഴിൽ വൈദഗ്ധ്യം നേടുന്നതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും ഇൻഡസ്ട്രി ബന്ധവും ലഭ്യമാക്കുക എന്നതാണ് കണക്ക് കരിയർ ടു ക്യാമ്പസ് എന്ന ക്യാമ്പയിൻ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് - മന്ത്രി വ്യക്തമാക്കി.
    Published by:Arun krishna
    First published: